❝ഇരട്ട സെഞ്ച്വറിയൊക്കെ സ്വപ്നം മാത്രമായിരുന്ന കാലത്ത് ഇവർ അതിവേഗം 😱 ഈ നേട്ടം സ്വന്തമാക്കി❞

ടെസ്റ്റ് ക്രിക്കറ്റ്‌ മത്സരങ്ങൾ എക്കാലവും ക്രിക്കറ്റ്‌ ആരാധകർക്ക് പ്രിയപ്പെട്ടതാണ്. ക്രിക്കറ്റിലെ അപൂർവ്വമായ ചില ബാറ്റിങ് ഇതിഹാസങ്ങൾ മാത്രമാണ് ടെസ്റ്റ് ക്രിക്കറ്റ്‌ ഫോർമാറ്റിൽ ഇരട്ട സെഞ്ച്വറികൾ നേടി ചരിത്രം സൃഷ്ടിച്ചിട്ടുള്ളൂ. ഏകദിന ക്രിക്കറ്റ്‌ ഫോർമാറ്റിൽ പോലും ഇരട്ട സെഞ്ച്വറികൾ ഇന്ന് പിറക്കുന്നുണ്ട് എങ്കിലും ഏറെ ടെസ്റ്റ് ഇരട്ട സെഞ്ച്വറികൾക്കും പറയുവാനുള്ള കഥ കഷ്ടപാടിന്റെയും വെല്ലുവിളികളെ നേരിട്ട നേട്ടത്തിന്റെ ശോഭയുമാണ്.200 എന്ന നായികകല്ലിൽ എത്തുവാൻ ഏത് താരവും ടെസ്റ്റ് ക്രിക്കറ്റിൽ ആഗ്രഹിക്കും എങ്കിലും ക്ഷമ, സ്കിൽ, ടെക്നിക്ക് എന്നിവ ഏറെ പരീക്ഷിക്കപ്പെടുന്ന ടെസ്റ്റ് ഫോർമാറ്റിൽ ഇരട്ട സെഞ്ച്വറി പലപ്പോഴും വിദൂര സ്വപ്നമാണ്. ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ഇരട്ട സെഞ്ച്വറി അടിച്ചെടുക്കുക എന്നത് ഏതൊരു ക്രിക്കറ്റ്‌ താരത്തിന്റെയും ഒരു പ്രധാന സ്വപ്നമാണ്.

എന്നാൽ ടെസ്റ്റ് ക്രിക്കറ്റ്‌ ആരാധകരെ പോലും അമ്പരപ്പിച്ച കളി മികവാൽ തങ്ങളുടെ മികച്ച ഹാൻഡ് ആൻഡ് ഐ കോർഡിനേഷന്റെ മികവിൽ വൻ ഷോട്ട് പായിച്ചും വേഗതയിൽ സ്കോറിങ് എല്ലാ ഓവറുകളിൽ ഉയർത്തിയും ഇരട്ട ശതകം എന്ന നേട്ടം അതിവേഗം കുറഞ്ഞ പന്ത് മാത്രം നേരിട്ട് കരസ്ഥമാക്കിയ താരങ്ങൾ അനവധിയാണ്. ഇന്ന് നമ്മൾ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ ഇരട്ട സെഞ്ച്വറികളുടെ ലിസ്റ്റ് പരിശോധിച്ചാൽ ആരും തിരിച്ചറിയാതെ പോയ പല ഇതിഹാസ താരങ്ങളുടെയും പേരുകൾ അവിടെ സുവർണ്ണ ശോഭയിൽ മിന്നി തിളങ്ങും. എക്കാലത്തും ക്രിക്കറ്റിൽ ചില അപൂർവ്വ നേട്ടങ്ങൾ പിറക്കാറുണ്ട്. ടെസ്റ്റ് ക്രിക്കറ്റിലെ ഇത്തരം ഒരു നേട്ടമാണ് എല്ലാ ക്രിക്കറ്റ്‌ ആരാധകരിലും അമ്പരപ്പ് സൃഷ്ടിക്കുന്നത്.

ടെസ്റ്റ് ക്രിക്കറ്റ്‌ ചരിത്രത്തിലെ ഏറ്റവും വേഗം പിറന്ന ഇരട്ട സെഞ്ച്വറി എന്ന നേട്ടം ഇന്നും ന്യൂസിലാൻഡ് ടീമിലെ തരമായ നഥാൻ ആസിലിന്റെ പേരിലാണ്. ടി :20 ക്രിക്കറ്റ്‌ പോലും ഒരുവേള ആരും തന്നെ കണ്ടുപിടിക്കപെട്ടിട്ടില്ലാത്ത കാലയളവിൽ അദ്ദേഹം 153 പന്തിൽ നിന്നും ഇരട്ട സെഞ്ച്വറി സ്വന്തമാക്കിയത് ആരാധകർ പറയുമ്പോൾ ഇന്നും പലർക്കും വിശ്വാസം വരില്ല. ബൗളർമാരെ അനായാസം നേരിട്ട് ഗ്രൗണ്ടിന്റെ 4വശത്തേക്കും ഷോട്ടുകൾ പായിച്ചു നഥാൻ ആസിൽ ഇംഗ്ലണ്ടിന് എതിരെ 2002ലാണ് ഈ അപൂർവ്വ നേട്ടം കരസ്ഥമാക്കിയത്.താരത്തിന്റെ ഈ ഒരു സ്വപ്നതുല്യ നേട്ടം ഇന്നും പല ക്രിക്കറ്റ്‌ ആരാധകർക്കും വിസ്മയമാണ്.

ആധുനിക ക്രിക്കറ്റിലെ മികച്ച ഇതിഹാസ ഓൾറൗണ്ടർ എന്ന വിശേഷണം നേടിയ ഇംഗ്ലണ്ട് താരം ബെൻ സ്റ്റോക്സാണ് ടെസ്റ്റ് ചരിത്രത്തിലെ രണ്ടാമത്തെ വേഗതയിൽ ഇരട്ട സെഞ്ച്വറി നേടിയത്.ദക്ഷിണാഫ്രിക്ക ടീമിന് എതിരെ താരം 163 പന്തിൽ നിന്നും ഡബിൾ സെഞ്ച്വറി നേടി.മത്സരത്തിൽ ബെൻ സ്റ്റോക്സ് 198 പന്തിൽ നിന്നും 30 ഫോറും 11 സിക്സും ഉൾപ്പെടെ 258 റൺസ് നേടി ചരിത്രം സൃഷ്ടിച്ചു.തന്റെ വെടിക്കെട്ട് ബാറ്റിങ് പ്രകടനത്താൽ ആരാധകരെ എല്ലാം കോരിതരിപ്പിക്കുന്ന വീരേന്ദർ സെവാഗാണ് ഈ പട്ടികയിൽ മൂന്നാമൻ. താരം 2009ൽ ശ്രീലങ്കക്ക് എതിരെ 168 പന്തിൽ നിന്നും തന്റെ ഇരട്ട സെഞ്ച്വറി പൂർത്തിയാക്കി ചരിത്രം ആവർത്തിച്ചു.