സഹതാരങ്ങളോട് ബൈ പറയാനെത്തി റൊണാൾഡോ :ഇനി പുതിയ യുഗം പിറക്കും

അന്താരാഷ്ട്ര ഫുട്ബോൾ ലോകത്തെ നീണ്ട നാളുകളായുള്ള ആകാംക്ഷക്ക്‌ ഒടുവിൽ ആ വാർത്തക്ക്‌ സ്ഥിതീകരണം. നിലവിലെ തന്റെ ഇറ്റാലിയൻ ക്ലബ്ബായ ജുവന്റസിൽ നിന്നും മറ്റൊരു ക്ലബ്ബിലേക്ക് പോകാനുള്ള തീരുമാനം ഉറപ്പിക്കുംവിധം കടുത്ത തീരുമാനത്തിനോരുങ്ങി സ്റ്റാർ ഫൂട്ബോളറും ഇതിഹാസ താരവുമായ ക്രിസ്റ്റ്യാനോ റൊണാൾഡോ. താൻ ഈ ടീം വിടുകയാണെന്നുള്ള തീരുമാനം ഇപ്പോൾ മുപ്പത്തിയാറുകാരനായ റൊണാൾഡോ സഹതാരങ്ങളെ അറിയിച്ചു എന്നുള്ള റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം വളരെ അധികം പ്രചാരം നേടിയിരുന്നു. എന്നാൽ ഇപ്പോൾ ലഭിക്കുന്ന സൂചനകൾ പ്രകാരം താരം അവസാനമായി ടീമിലെ എല്ലാ പ്രിയ സഹതാരങ്ങളോടും ഔദ്യോഗിമായി ബൈ പറയാനും അവർക്ക് എല്ലാം തന്റെ നന്ദി സൂചിപ്പിക്കാനും ഇപ്പോൾ. താരം ടീമിലെ എല്ലാവർക്കും നന്ദി അറിയിക്കാനായി എത്തുന്ന ചില ഫോട്ടോകളാണ് സജീവ ചർച്ചയായി മാറുന്നത്.

ജുവന്റസ് ടീമിലെ തന്റെ കരിയർ ഇപ്പോൾ അവസാനിക്കുന്നതായി സഹതാരങ്ങൾ ഒപ്പം വിശദമാക്കിയ റൊണാൾഡോ ഏറെ വൈകാതെ മറ്റൊരു ടീമുമായി കരാർ ഒപ്പിടുമെന്നാണ് സൂചന.പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ സിറ്റിയിലേക്കാണ് താരം എത്തുവാനായി ആഗ്രഹിക്കുന്നത്. താരത്തിന്റെ ഏജന്റ് ഇതിനകം തന്നെ ജുവന്റസ് ടീമുമായും ഒപ്പംമാഞ്ചസ്റ്റർ സിറ്റി ടീമുമായും ചർച്ചകൾ നടത്തിയെന്നാണ് എല്ലാ വിവരങ്ങളും വ്യക്താക്കുന്നത്. മുപ്പത്തിയാറുകാരനായ റൊണാൾഡോ ഏത് ടീമിലേക്ക് എത്തുമെന്നുള്ള വമ്പൻ ആകാംക്ഷയിലാണ് കായിക പ്രേമികൾ. താരത്തിന്റെ ഏജന്റ് മാഞ്ചസ്റ്റർ സിറ്റി മാനേജ്മെന്റുമായി ഇന്നും കൂടുതൽ ചർച്ചകൾ നടത്തുന്നുണ്ട്.

കോവിഡ് പ്രതിസന്ധിയിൽ ഏറെ നഷ്ടം ഇതിനകം നേരിട്ട് കഴിഞ്ഞ ജുവന്റസ് ടീം ഏതൊക്കെ മാനദണ്ഡങ്ങൾ താരത്തിന്റെ മാറ്റത്തിനൊപ്പം മുൻപോട്ട് വെക്കുമെന്നത് ശ്രദ്ധേയമാണ്. കൂടാതെ താരത്തിന് രണ്ട് വർഷത്തെ കരാർ വരെ നൽകാനാണ് മാഞ്ചസ്റ്റർ സിറ്റി ടീമും ആഗ്രഹിക്കുന്നത് എന്നും വ്യക്തം. ഇക്കഴിഞ്ഞ സീസണിൽ താരം 29 ഗോളുകൾ നേടിയിരുന്നു

അതേസമയം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് മടങ്ങുമ്പോൾ, ബെർണാഡോ സിൽവ ടൂറിനിലേക്ക് മടങ്ങാനുള്ള സാധ്യത കാണുന്നുണ്ട്. ഒരു സ്വാപ്പ് ഡീലാണ് സിറ്റി ലക്ഷ്യംവെക്കുന്നത്. റൊണാൾഡോയുടെ കൈമാറ്റങ്ങളുടെ ചുമതലയുള്ള ഏജന്റായ ജോർജ്ജ് മെൻഡസ് തന്നെയാണ് സിൽവയെ കൈകാര്യം ചെയ്യുന്നത് ഇത് ഇവർ തമ്മിലുള്ള ചർച്ചകൾ കൂടുതലായി സുഗമമാക്കും.