“ഫസ്റ്റ് ബോൾ, ഫസ്റ്റ് വിക്കറ്റ്, ഫസ്റ്റ് ക്യാച്ച് ; ഉമേഷ്‌ യാദവിന്റെ ക്യാച്ച് കണ്ട് പ്രിത്വി ഷാ അമ്പരന്നു”

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ കെകെആറിനെതിരേ ഡല്‍ഹി ക്യാപിറ്റല്‍സിന് ആവേശ ജയം. ആദ്യം ബാറ്റ് ചെയ്ത കെകെആര്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ഡല്‍ഹി ഒരോവറും നാല് വിക്കറ്റും ബാക്കി നിര്‍ത്തി വിജയം നേടി. ഡേവിഡ് വാര്‍ണര്‍ (42), റോവ്മാന്‍ പവല്‍ (33*) എന്നിവരുടെ പ്രകടനമാണ് ഡല്‍ഹിക്ക് ജയം സമ്മാനിച്ചത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കെകെആര്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സാണ് നേടിയത്. നിധീഷ് റാണയുടെയും (57) ശ്രേയസ് അയ്യരുടെയും (42) പ്രകടനമാണ് കെകെആറിനെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. കെകെആറിനായി കുല്‍ദീപ് യാദവ് മൂന്ന് ഓവറില്‍ 14 റണ്‍സ് വഴങ്ങി നാല് വിക്കറ്റും മുസ്തഫിസുര്‍ റഹ്‌മാന്‍ നാല് ഓവറില്‍ 18 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റും വീഴ്ത്തി. ചേതന്‍ സക്കറിയയും അക്ഷര്‍ പട്ടേലും ഓരോ വിക്കറ്റും പങ്കിട്ടു.

ഇന്നലത്തെ മത്സരത്തിൽ ഏറെ ശ്രദ്ധേയമായത് ഇന്നിംഗ്സിന്റെ ആദ്യ ഓവർ എറിയാനെത്തിയ ഉമേഷ്‌ യാദവ്, തന്റെ ആദ്യ പന്തിൽ തന്നെ പ്രിത്വി ഷായെ ഗോൾഡൻ ഡക്കിന് പുറത്താക്കാൻ എടുത്താണ് ക്യാച്ച് ആയിരുന്നു.ഉമേഷ്‌ യാദവിന്റെ ഒരു ഫുൾ ലെങ്ത് ഡെലിവറി, നേരിടുന്നതിൽ പ്രിത്വി ഷാ പരാജയപ്പെട്ടതോടെ പന്ത് ഉമേഷ്‌ യാദവിന്റെ ഇടതുവശത്തേക്ക് വരികയും, പേസർ ഒരു ഫുൾ ഡൈവിലൂടെ പന്ത് കൈപ്പിടിയിൽ ഒതുക്കുകയും ചെയ്തു. ഉമേഷ്‌ യാദവിന്റെ ക്യാച്ച് വിശ്വസിക്കാനാകാതെ പവലിയനിലേക്ക് മടങ്ങുന്നതിന് മുമ്പ് പ്രിത്വി ഷാ അമ്പരപ്പോടെ കുറച്ചുനേരം ഉമേഷ്‌ യാദവിനെ നോക്കി നിന്നു.

ഉമേഷ് തന്റെ രണ്ടാം സ്‌പെല്ലിൽ കൂടുതൽ ശക്തമായി മടങ്ങിയെത്തി.ഡേവിഡ് വാർണറെ 42 റൺസിന് പുറത്താക്കി, കൂടാതെ ഋഷഭ് പന്തിനെയും പുറത്താക്കി, 4 ഓവറിൽ 24ന് 3 എന്ന കണക്കിൽ മത്സരം അവസാനിപ്പിച്ചു .