പ്രീമിയർ ലീഗിൽ കുതിപ്പ് തുടർന്ന് ചെൽസി. ലെസ്റ്ററിനെതിരെ തകർപ്പൻ ജയം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തകർപ്പൻ ജയത്തോടെ ഒന്നാം സ്ഥാനം ഊട്ടിയുറപ്പിച്ചിരിക്കുകയാണ് ചെൽസി. ഇന്ന് നടന്ന പോരാട്ടത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാന് ചെൽസി ലെസ്റ്ററിനെ പരാജയപ്പെടുത്തിയത്.അന്റോണിയോ റൂഡിഗർ, എൻഗോലോ കാന്റെ, ക്രിസ്റ്റ്യൻ പുലിസിച്ച് എന്നിവരുടെ ഗോളുകളായിരുന്നു ചെൽസിയുടെ ജയം.ചെൽസിയുടെ സമ്പൂർണ ആധിപത്യം കണ്ട മത്സരത്തിൽ ഒരു ഘട്ടത്തിൽ പോലും ചെൽസിക്ക് കാര്യമായ വെല്ലുവിളി സൃഷ്ട്ടിക്കാൻ ലെസ്റ്റർ സിറ്റിക്കായില്ല.

മത്സരം തുടങ്ങി നാലാം മിനുട്ടിൽ തന്നെ ചെൽസിക്ക് മുന്നിലെത്താനുള്ള അവസരം ലഭിച്ചു. ബോക്സിനുള്ളിൽ നിന്നും മികച്ചൊരു പാസ് കണ്ട്രോൾ ചെയ്ത് ബെൻ ചിൽവെൽ തൊടുത്ത ഷോട്ട് ക്രോസ്സ് ബാറിൽ തട്ടി മടങ്ങി. 14 ആം മിനുട്ടിൽ ചെൽസി മുന്നിലെത്തി, ബെൻ ചിൽവെൽ എടുത്ത കോർണറിൽ നിന്നും അന്റോണിയോ റൂഡിഗർ ഹെഡ്ഡറിലൂടെയാണ് ഗോൾ കണ്ടെത്തിയത്. മൂന്നു മിനിട്ടുകൾക്ക് ശേഷം കാന്റയുടെ ഷോട്ട് ലെസ്റ്റർ ഗോൾ കീപ്പർ കാസ്പർ ഷ്മൈക്കിൾ വിദഗ്ധമായി തട്ടിയകറ്റി.

അടുത്ത മിനുട്ടിൽ ചെൽസി താരം റീസ് ജെയിംസിനും ഗോൾ നേടണയുള്ള അവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ട് ഡിഫൻഡർ ബ്ലോക്ക് ചെയ്തു. 23 ആം മിനുട്ടിൽ മാസോൻ മൗണ്ട് എടുത്ത ഫ്രീ കിക്ക് ക്രോസ്ബാറിന് മുകളിലൂടെ പോയി. അടുത്ത മിനുട്ടിൽ ലെസ്റ്ററിന് അഡെമോള ലുക്ക്മാൻ ഗോൾ നേടിയെങ്കിലും ഓഫ്‌സൈഡായി. 28 ആം മിനുട്ടിൽ ചെൽസി സ്കോർ 2 -0 ആക്കി ഉയർത്തി. ബോക്‌സിന്റെ അരികിൽ നിന്ന് കാന്റയുടെ മികച്ചൊരു ഷോട്ട് കീപ്പർ ഷ്മൈക്കിലൈൻ മറികടന്നു വലയിൽ കയറി.

രണ്ടാം പകുതിയുടെ 54 ആം മിനുട്ടിൽ ബെൻ ചിൽവെല്ലിന്റെ ഷോട്ട് കീപ്പർ ഷ്മൈക്കിൾ മികച്ചൊരു സേവ് നടത്തി.62 ആം മിനുട്ടിൽ കല്ലം ഹഡ്‌സൺ-ഒഡോയ് തൊടുത്ത മികച്ചൊരു ഷോട്ട് പുറത്തേക്ക് പോയി. 64 ആം മിനുട്ടിൽ ഡാനിയൽ അമർട്ടെയിലൂടെ ഗോൾ മടക്കാൻ ലെസ്റ്ററിനു അവസരം ലഭിച്ചെങ്കിലും കീപ്പർ എഡ്വാർഡ് മെൻഡിയെ കീഴടക്കാനായില്ല. 68 ആം മിനുട്ടിൽ ക്രിസ്റ്റ്യൻ പുലിസിച്ച് ഗോൾ നേടാൻ അവസരം ലഭിച്ചെങ്കിലും ലക്‌ഷ്യം കാണാനായില്ല. 71 ആം മിനുട്ടിൽ ക്രിസ്റ്റ്യൻ പുലിസിച്ച് തന്നെ ബോക്സിനുള്ളിൽ നിന്നും ഒരു ലോ ഷോട്ടിലൂടെ ചെൽസിയുടെ മൂനാം ഗോളും സ്വന്തമാക്കി.

തൊട്ടടുത്ത മിനുട്ടിൽ ഹഡ്‌സൺ-ഒഡോയ് ചെൽസിയുടെ നാലാം ഗോൾ നേടിയില്ലെങ്കിലും ഓഫ്‌സൈഡ് കെണിയിൽ പെട്ടു. 81 ആം മിനുട്ടിൽ ക്രിസ്റ്റ്യൻ പുലിസിച്ച് നേടിയ ഗോളും ഓഫ്‌സൈഡ് കെണിയിൽ പെട്ടു.85 ആം മിനുട്ടിൽ ലെസ്റ്റർ താരം ജെയിംസ് മാഡിസന്റെ ഒരു ശ്രമം ചെൽസി കീപ്പർ മെൻഡി തട്ടിയകറ്റി. തൊട്ടടുത്ത മിനുട്ടിൽ ഹഡ്‌സൺ-ഒഡോയ് ഷോട്ട് പോസ്റ്റിനു തൊട്ടുരുമ്മി പോയി. വിജയത്തോടെ 12 മത്സരത്തിൽ നിന്നും 29 പോയിന്റുമായി ഒന്നാം സ്ഥാനം ഊട്ടിയുറപ്പിച്ചു.അതേസമയം ലെസ്റ്റർ 12-ാം സ്ഥാനത്താണ്.