❝ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ 10 ബ്രസീലിയൻ സൈനിംഗുകൾ❞

ഫുട്ബോളിൽ ബ്രസീലുകാർ കളിയിൽ ചെലുത്തിയ സ്വാധീനത്തെ ആർക്കും ചോദ്യം ചെയ്യാനാവില്ല.പെലെ മുതൽ കാർലോസ് ആൽബർട്ടോ ടോറസ് മുതൽ ഗാരിഞ്ച വരെ, റൊണാൾഡോ, ഇപ്പോൾ നെയ്മറും വിനീഷ്യസ് ജൂനിയറും വരെ ബ്രസീലുകാർ എപ്പോഴും ആരാധകരെ അവരുടെ കളിയഴക് കൊണ്ട് അമ്പരിപ്പിച്ചിട്ടുണ്ട്.

അവർ കൊണ്ടുവന്ന കഴിവുകൾ സമാനതകളില്ലാത്തതായിരുന്നു. അത്കൊണ്ട് തന്നെയാണ് ബ്രസീലുകാർ അഞ്ചി കിരീടം നേടിയെടുത്തത്. ലോകകപ്പിലേയും ,ബ്രസീലിയൻ ജേഴ്സിയിലുള്ള പ്രകടനങ്ങൾ കൊണ്ട് താരങ്ങളുടെ ട്രാൻസ്ഫർ ഫീസ് വർഷങ്ങളായി ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരുന്നു. ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ 10 ബ്രസീലിയൻ സൈനിംഗുകൾ
ഏതാണെന്നു പരിശോധിക്കാം.

10 .റാഫിൻഹ (60 ദശലക്ഷം – ബാഴ്സലോണ )– ട്രാൻസ്ഫറുകളിൽ പത്താം സ്ഥാനത്ത് കഴിഞ്ഞ ആഴ്ചയിൽ ലീഡ്സ് യുണൈറ്റഡിൽ നിന്നും ബാഴ്സലോണയിലെത്തിയ റാഫിഞ്ഞയാണ്.കഴിഞ്ഞ രണ്ട് സീസണുകളിലും ലീഡ്‌സ് യുണൈറ്റഡിനു വേണ്ടി നടത്തിയ മികച്ച പ്രകടനങ്ങളാണ് താരത്തെ നൗ ക്യാമ്പിലെത്തിച്ചത്.
9 .റിച്ചാർലിസൺ (60 ദശലക്ഷം യൂറോ – ടോട്ടൻഹാം )-കഴിഞ്ഞ സീസണിൽ തലനാരിഴക്കാണ് എവർട്ടൺ പ്രീമിയർ ലീഗിൽ തരാം താഴ്ത്തലിൽ നിന്നും രക്ഷപെട്ടത്.52 മില്യൺ പൗണ്ടിന് വാറ്റ്ഫോർഡിൽ നിന്ന് ഒപ്പിട്ട റിച്ചാർലിസന്റെ മികവ് എവർട്ടന്റെ പ്രകടനത്തിൽ നിർണായകമായി മാറിയിരുന്നു.

8 .ഫ്രെഡ് (61 ദശലക്ഷം യൂറോ -മാഞ്ചസ്റ്റർ യുണൈറ്റഡ്)-ഷക്തർ ഡൊനെറ്റ്സ്കിൽ നിന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഫ്രഡിനെ സ്വന്തമാക്കുന്നത്. എന്നാൽ സമ്മിശ്ര പ്രകടനമാണ് താരത്തിൽ നിന്നും ഉണ്ടായത്. ഒരിക്കൽ പോലും ആ വിലയെ ന്യായീകരിക്കുന്ന പ്രകടനം ബ്രസീലിയനിൽ നിന്നും ഉണ്ടായിട്ടില്ല.
7 .ഓസ്കാർ ( €65 ദശലക്ഷം -ഷാങ്ഹായ് എസ്‌ഐ‌പി‌ജി)-ചെൽ‌സിയിൽ നിന്ന് 54 മില്യൺ പൗണ്ടിന് ആണ് ഓസ്കാർ ചൈനയിലേക്ക് എത്തുന്നത്. യൂറോപ്പിലും ബ്രസീലിലും തിളങ്ങി നിന്ന സമയത്തായിരുന്നു ഓസ്കാർ ചൈനയിലേക്ക് പോയത്.

6 .അലിസൺ ബെക്കർ (68 ദശലക്ഷം യൂറോ-ലിവർപൂൾ ) 2018 ൽ റോമയിൽ നിന്നാണ് അലിസൺ ബെക്കർ ലിവര്പൂളിലെത്തിയത്.ലിവർപൂളിന്റെ ആദ്യ പ്രീമിയർ ലീഗ് കിരീടം നേടാൻ അദ്ദേഹം സഹായിച്ചു. നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ഗോൾകീപ്പർമാരിൽ ഒരാളാണ് അദ്ദേഹം.
5 ,റിക്കാർഡോ കാക്ക (70 ദശലക്ഷം യൂറോ- റയൽ മാഡ്രിഡ് )-2009 സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ എസി മിലാനിൽ നിന്നാണ് കാക്ക റയലിലെത്തുന്നത്.കരിം ബെൻസെമ, റൊണാൾഡോ, മെസ്യൂട്ട് ഓസിൽ എന്നിവരടങ്ങിയ താരനിരയുടെ ആക്രമണത്തിന്റെ ഭാഗമായിരുന്നു ബ്രസീലിയൻ താരം. തന്റെ നാല് സീസണുകളിലായി 29 ഗോളുകളും 39 അസിസ്റ്റുകളും നേടി.

4 .ആർതർ മെലോ (€75 ദശലക്ഷം -ബാഴ്സലോണ )-ഗ്രെമിയോയിൽ നിന്ന് ആർതറിനെ സൈൻ ചെയ്യാൻ ബാഴ്‌സലോണ 68 മില്യൺ പൗണ്ട് ചെലവഴിച്ചു.എന്നാൽ താരത്തിന് പ്രതീക്ഷക്കൊത്ത് ഉയരാൻ സാധിച്ചില്ല.
3 .നെയ്മർ ജൂനിയർ ( 88 മില്യൺ യൂറോ- ബാഴ്സലോണ )-ബാഴ്‌സലോണയും റയൽ മാഡ്രിഡും തമ്മിലുള്ള കടുത്ത മത്സരത്തിന് ശേഷമാണ് സാന്റോസിൽ നിന്നും നെയ്മറെ ബാഴ്സലോണ സ്വന്തമാക്കിയത്.നാല് വർഷം ക്യാമ്പ് നൗവിൽ ചെലവഴിച്ച നെയ്മർ 186 മത്സരങ്ങളിൽ നിന്ന് 105 ഗോളുകളും 76 അസിസ്റ്റുകളും നേടി, എട്ട് ട്രോഫികൾ നേടി.

2 .ഫിലിപ്പ് കുട്ടീഞ്ഞോ (€160 ദശലക്ഷം- ബാഴ്സലോണ )- നെയ്മർ പാരിസിലേക് കൂടുമാറിയപ്പോളാണ് ബാഴ്സ ലിവർപൂളിൽ നിന്നും നെയ്മറെ സ്വന്തമാക്കിയത്.എന്നാൽ ഒരിക്കൽ പോലും പ്രതീക്ഷക്കൊത്ത് പ്രകടനം നടത്താൻ ബ്രസീലിയൻ താരത്തിന് സാധിച്ചില്ല.
1 .നെയ്മർ ജൂനിയർ (222 മില്യൺ യൂറോ-പിഎസ്ജി)-ആധുനിക ഫുട്ബോളിനെ മാറ്റിമറിച്ച കൈമാറ്റം ആയിരുന്നു ഇത്.222 മില്യൺ യൂറോയാണ് ബ്രസീലിയന് വേണ്ടി മുടക്കിയത്.