ഐപിഎൽ പൂരത്തിന് ഇന്ന് കൊടിയേറും

പതിമൂന്നാമത് ഐപിഎൽ പൂരത്തിന് ഇന്ന് യുഎ യിൽ കൊടിയേറും. ചാമ്പ്യൻഷിപ്പിലെ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പർ കിങ്സിനെ നേരിടും. ചാമ്പ്യൻഷിപ്പിൽ ഏറ്റവും മികച്ച റെക്കോർഡുള്ള രണ്ടു ടീമുകളാണ് ആദ്യ മത്സരത്തിനിറങ്ങുന്നത്. കഴിഞ്ഞ സീസണിലെ ഫൈനലിൽ കളിച്ച ടീമുകളാണ് മുംബൈയും ,ചെന്നൈ സൂപ്പർ കിങ്‌സും. അബുദാബിയിലെ ഷെയ്ഖ് സെയ്ദ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം വൈകിട് 7 .30 നാണ് ,മത്സരം തുടങ്ങുന്നത്.

നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യൻ നാലു വട്ടം കിരീടം സ്വന്തമാക്കിയിട്ടുണ്ട് . കിരീട നേട്ടത്തിൽ തൊട്ടു പുറകിലുള്ള ചെന്നൈ മൂന്നു തവണ ജേതാക്കളായിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ ആവേശകരമായ ഫൈനലിൽ ഒരു റൺസിനാണ് ചെന്നൈയിയെ പരാജയപ്പെടുത്തി മുംബൈ നാലാം കിരീടം സ്വന്തമാക്കിയത്. നേർക്കുനേർ പോരാട്ടത്തിൽ ചെന്നൈക്കെതിരെ മുംബൈക്ക് മുന്തൂക്കമുണ്ട് .ആകെ 28 തവണ ഏറ്റുമുട്ടിയപ്പോൾ 17 തവണയും വിജയം മുംബയ്‌ക്കൊപ്പം നിന്നു .കഴിഞ്ഞ വര്ഷം നാലു തവണ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ നാലു മത്സരങ്ങളിലും വിജയം മുംബയ്‌ക്കൊപ്പം നിന്നു . ഐപി എല്ലിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ശ്രീ ലങ്കൻ ഫാസ്റ്റ് ബൗളർ പിന്മാറിയത് മുംബൈക്ക് ക്ഷീണമാണെങ്കിലും ബുമ്രയും,ബോൾട്ടുമടങ്ങുന്ന പേസ് നിര അത് നികത്തുമെന്നാണ് പ്രതീക്ഷ. വിക്കറ്റ് കീപ്പർ ഡി കോകിനൊപ്പം ക്യാപ്റ്റൻ രോഹിത് ശർമ ഇന്നിംഗ്സ് ഓപ്പൺ ചെയ്യും.

മത്സരം തുടങ്ങുന്നതിനു മുൻപേ തന്നെ അസ്വാസ്ഥമായ സംഭവങ്ങളാണ് ചെന്നൈ ഉണ്ടായത് .കളിക്കാരടക്കം 13 പേർക്ക് കോവിഡ് പിടിപെട്ടതും .സീനിയർ താരങ്ങളായ റെയ്നയും,ഹർഭജനും അടക്കം ചാമ്പ്യൻഷിപ്പിൽ നിന്നും പിന്മാറിയതും ഇതെല്ലാം ചെന്നൈയുടെ ആത്മവിശ്വത്തെ ബാധിച്ചിരിക്കണം. ധോണിയുടെ സാനിദ്യം തന്നെയാണ് ചെന്നൈ ടീമിന്റെ ശക്തി .ടി 20 യിൽ മികവ് തെളിയിച്ച പരിചയ സമ്പന്നമായ ഒരു നിറയുമായാണ് ചെന്നൈ ആദ്യ മത്സരത്തിനിറങ്ങുന്നത്. കഴിഞ്ഞ തവണ നഷ്ടപെട്ട കിരീടം തിരിച്ചു പിടിക്കാനാണ് ഒരു വർഷത്തെ ഇടവേളക്ക് ശേഷം ധോണിയും കൂട്ടരും ഇന്നിറങ്ങുന്നത്.