❝ ഈ സീസൺ സ്പാനിഷ് ലീഗിൽ🔥⚽ആക്രമണം
ആഡംബരമാക്കിയ🤜💥🤛 ഏറ്റവും മികച്ച💪🔴🔵കൂട്ടുകെട്ട് ❞

ഇന്നലെ ലാ ലീഗയിൽ റയൽ സോസിഡാഡിനെതിരെ നേടിയ 6 -1 ന്റെ തകർപ്പൻ ജയത്തോടെ പോയിന്റ് ടേബിളിൽ മുന്നിലുള്ള അത്ലറ്റികോ മാഡ്രിഡിന് കനത്ത വെല്ലുവിളി ഉയർത്താൻ ബാഴ്സക്കായി. ഇന്നലത്തെ പ്രകടനത്തോടെ ല ലീഗയിലെ ഏറ്റവും മികച്ച ആക്രമണ ജോഡികളായി ലയണൽ മെസ്സിയും അന്റോയ്ൻ ഗ്രീസ്മാനും മാറി.

ഈ ലാ ലീഗ്‌ സീസണിൽ മെസ്സിയും ഗ്രിസ്മാനും 31 ഗോളുകൾ നേടിയിട്ടുണ്ട് കൂടാതെ ബാഴ്സക്കായി 16 അസിസ്റ്റുകളും ഇരുവരും സ്വന്തം പേരിൽ കുറിച്ചു.അറ്റ്ലെറ്റിക്കോ മാഡ്രിഡ് ജോഡികളായ ലൂയിസ് സുവാരസും മാർക്കോസ് ലോറന്റും 28 ഗോളുകളും 10 അസിസ്റ്റുകളും നേടി രണ്ടാം സ്ഥാനത്താണ്. റയൽ സോസിഡാഡിന്റെ മൈക്കൽ ഒയാർസബലും അലക്സാണ്ടർ ഇസാക്കും ചേർന്ന് 22 ഗോളുകളും എട്ട് അസിസ്റ്റുകളും നേടി മൂന്നാം സ്ഥാനത്താണ്.

2021 ൽ കളിച്ച 13 ലീഗ് മത്സരങ്ങളിൽ നിന്ന് ബാഴ്സ 38 ഗോളുകൾ നേടിയിട്ടുണ്ട് . അതിൽ പതിനൊന്ന് മത്സരങ്ങളിൽ ജയിക്കുകയും ഒരെണ്ണം സമനിലയാവുകയും ചെയ്തു. ഈ വർഷം ഇരു താരങ്ങളും കൂടി 28 ഗോളുകൾ സംഭാവന നൽകിയിട്ടുണ്ട്. ഈ സീസണിൽ മികച്ച പ്രകടനം നടത്താൻ സാധിക്കാതെ വാൻ വിമർശനമാണ്‌ ഫ്രഞ്ച് താരം നേരിടേണ്ടി വന്നത്. എന്നാൽ കഴിഞ്ഞ കളികളിലെല്ലാം മികച്ചു നിന്ന ഗ്രീസ്മാൻ മെസ്സിക്കൊപ്പം മുന്നേറ്റ നിരയിൽ മികച്ച കൂട്ടുകെട്ടും പടുത്തുയർത്തി. ഈ സീസണിൽ ബാഴ്സക്കായി 8 ഗോളുകളും 6 അസിസ്റ്റും നേടാൻ ഫ്രഞ്ച് താരത്തിനായി. മെസ്സിയാവട്ടെ 23 ഗോളുകളും 8 അസിസ്റ്റും സ്വന്തം പേരിൽ കുറിച്ചു.

പിച്ചിച്ചി ട്രോഫിക്കുള്ള മൽസരത്തിൽ 19 ഗോളുകളുള്ള അറ്റ്ലെറ്റിക്കോ മാഡ്രിഡിന്റെ ലൂയിസ് സുവാരസ് ഇപ്പോൾ രണ്ടാം സ്ഥാനത്താണ്.17 ഗോളുകളുമായി റയൽ സ്‌ട്രൈക്കർ കരീം ബെൻസെമ മൂന്നമതും ,16 ഗോളുകളുമായി ജെറാർഡ് മൊറീനോ നാലാമതാണ്. മികച്ച ഫോമിലുള്ള ബാഴ്സ അടുത്ത മാസം ബിൽബാവോക്കെതിരെ നടക്കുന്ന കോപ ഡെൽ റേ ഫൈനലും ,ലാ ലീഗയിൽ ഇനിയുള്ള മത്സരമാണ് വിജയിച്ച് റയൽ മാഡ്രിഡിൽ നിന്നും കിരീടം തിരിച്ചു പിടിക്കാനാണ് ബാഴ്സയുടെയും മെസ്സിയുടെയും ശ്രമം.