❝നിങ്ങൾ ഏതു⚽❤️രാജ്യത്തിൻറെ ആരാധകനായാലും
ലോക ഫുട്ബോൾ ആരാധകരെ💪⚽രണ്ടു പക്ഷത്താക്കുന്ന
പോരാട്ട🔥വീര്യം അതിവിടെ മാത്രം❞

ഫുട്ബോള്‍ പോരാട്ടങ്ങളില്‍ പതിറ്റാണ്ടുകളായി ആരാധകരെ രണ്ടാക്കി തിരിക്കുന്ന വികാരമാണ് ബ്രസീലും അര്‍ജന്‍റീനയും. ഇഷ്ടടീമുകള്‍ക്കായി ജീവിതം തന്നെ അര്‍പ്പിക്കുന്നവരുണ്ട് ഈ ആരാധകക്കൂട്ടങ്ങളില്‍. ലോകത്തെമ്പാടുമെന്ന പോലെ കേരളത്തിലും ബ്രസീല്‍- അര്‍ജന്‍റീന ഫാന്‍സ് അസോസിയേഷനുകളും അവരുടെ വീറും വാശിയും നിറഞ്ഞ വെല്ലുവിളികളും പന്തയവുമെല്ലാം കേളികേട്ടതാണ്. അത്തരത്തില്‍ ആരാധക വൃന്ദത്തെ ആവേശ ഭരിതരാക്കുന്ന, അവര്‍ കാലങ്ങളായി കാത്തിരുന്ന പോരാട്ടം വരുന്ന കോപ്പ അമേരിക്കയിൽ കാണാനാവുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

വീണ്ടും ഒരു ഒരു കോപ്പ അമേരിക്ക ചാമ്പ്യൻഷിപ്പ് തുടക്കം കുറിച്ചപ്പോൾ ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്നത് കാല്പന്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടു എതിരാളികളായ ബ്രസീൽ അര്ജന്റീന പോരാട്ടം കാണുന്നതിനാണ്. 2019 ൽ നേടിയ കിരീടം നിലനിര്ത്താനുള്ള ശ്രമത്തിൽ ബ്രസീൽ ഇറങ്ങുമ്പോൾ 28 വർഷമായി അന്യം നിൽക്കുന്ന കോപ്പ സ്വന്തമാക്കാൻ ഡീഗോയുടെ പിൻഗാമികളും ഇറങ്ങും.

തലമുറകള്‍ കൈമാറിയ പോരാട്ടവീറാണ് ഒട്ടും ചോരാതെ ഇരു ടീമുകളും അവരുടെ ആരാധകരും ഇന്നും നെഞ്ചേറ്റുന്നത്. ജയത്തിന്‍റെയും തോല്‍വിയുടേയും നേടിയ കപ്പുകളുടെയും എണ്ണം പറഞ്ഞ് വീമ്പിളക്കുന്ന ആരാധകര്‍ ഇരുപക്ഷത്തുമുണ്ട്. എന്നാല്‍ ബ്രസീലും അര്‍ജന്‍റീനയും തമ്മില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോഴൊക്കെ എന്താണ് സംഭവിച്ചതെന്ന് കണക്കുകള്‍ വെച്ച് പരിശോധിച്ച് നോക്കാം.



1914 സെപ്തംബര്‍ 20-നാണ് ബ്രസീലും അര്‍ജന്‍റീനയും തമ്മില്‍ ആദ്യമായി ഏറ്റുമുട്ടിയത്. ഇരുടീമുകളും തമ്മിലുള്ള ആദ്യ അന്താരാഷ്ട്ര സൗഹൃദ മത്സരം. ബ്യൂണസ് അയേഴ്സിലെ ജിംനേഷ്യ സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ പോരാട്ടത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് അര്‍ജന്‍റീന ബ്രസീലിനെ മലര്‍ത്തിയടിച്ചു. എന്നാല്‍ പിന്നീടിങ്ങോട്ടുള്ള മത്സരങ്ങല്‍ പരിശോധിച്ചാല്‍ കണക്കുകളെല്ലാം ബ്രസീലിനൊപ്പം നില്‍ക്കുന്ന കാഴ്ചയാണ് കാണാനാവുക.1914 മുതലിങ്ങോട്ട് 109 മത്സരങ്ങളിലാണ് ബ്രസീലും അര്‍ജന്‍റീനയും തമ്മില്‍ നേര്‍ക്കുനേര്‍ പോരാട്ടത്തിനിറങ്ങിയത്. ഇതില്‍ 46 മത്സങ്ങളില്‍ ബ്രസീല്‍ വിജയിച്ചപ്പോള്‍ 40 മത്സരങ്ങളില്‍ മാത്രമേ ജയം അര്‍ജന്‍റീനയ്ക്കൊപ്പം നിന്നുള്ളൂ. 25 മത്സരങ്ങളില്‍ മത്സരം സമനിലയില്‍ കലാശിക്കുകയും ചെയ്തു.

അര്‍ജന്‍റീനയ്‍ക്കെതിരെ ബ്രസീല്‍ 167 ഗോളുകള്‍ അടിച്ചു കയറ്റിയപ്പോള്‍ തിരിച്ച് അര്‍ജന്‍റീന 167 തവണ ബ്രസീല്‍ ഗോള്‍മുഖം വിറപ്പിച്ചു. അവസാനമായി ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ എതിരില്ലാത്ത ഒരു ഗോളിന് അര്ജന്റീന ബ്രസീലിനെ പരാജയപ്പെടുത്തി. 2019 കോപ്പ അമേരിക്കയിലാണ് ചാമ്പ്യൻഷിപ്പിൽ ഇരുവരും ഏറ്റുമുട്ടിയത് അന്ന് സെമി ഫൈനലിൽ ബ്രസീൽ രണ്ടു ഗോളുകൾക്ക് വിജയിച്ചു.

പ്രമുഖ ചാമ്പ്യന്‍ഷിപ്പുകള്‍ പരിശോധിച്ചാല്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പമാണ്. ലോകകപ്പും കോപ്പ അമേരിക്കയു അടക്കമുള്ള കപ്പുകളുടെ എണ്ണം നോക്കിയാല്‍ ബ്രസീൽ 18 അർജന്റീന 17 കപ്പുകളാണ് നേടിയിട്ടുള്ളത്. ബ്രസീല്‍ അഞ്ച് തവണ ഫിഫ ലോകകപ്പുയര്‍ത്തിയപ്പോള്‍ രണ്ട് തവണയാണ് അര്‍ജന്‍റീന ലോകകിരീടം സ്വന്തമാക്കിയത്. എന്നാല്‍ ഒൻപത് തവണ ബ്രസീല്‍ കോപ്പ കിരീടം നേടിയപ്പോള്‍ 14 തവണയാണ് അര്‍ജന്‍റീന കോപ്പ അമേരിക്ക നാട്ടിലേക്ക് കൊണ്ടുപോയത്.