❝ചെക്ക് പീരങ്കി❞ : മിഡ്ഫീൽഡിൽ പൂർണതയുടെ രൂപമായ പാവൽ നെദ്വേദ് |Pavel Nedvěd

തൊണ്ണൂറുകളുടെ പകുതിയിൽ യൂറോപ്യൻ ഫുട്ബോളിൽ ചെക്ക് റിപ്പബ്ലിക്കിനെ മുൻ നിരയിൽ കൊണ്ട് വരുന്നതിൽ “കംപ്ലീറ്റ് മിഡ്ഫീൽഡർ ” എന്ന വിശേഷണം അർഹിക്കുന്ന പാവൽ നെദ്വേദ് വഹിച്ച പങ്ക് വിലമതിക്കാനാവാത്തതാണ്.ചെക്ക് ക്ലബ് സ്പാർട്ട പ്രാഗിലൂടെ തുടങ്ങി ലാസിയോയിലൂടെയും യുവന്റസിലൂടെയും കലാം നിറഞ്ഞാടിയ ചെറിയ മനുഷ്യൻ 2003 ൽ ഏറ്റവും മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെടും ചെയ്തു.

സമ്പൂർണ്ണ, സ്ഥിരത, ഇരു കാലുകൊണ്ടും ഒരു പോലെ കളിക്കാനുള്ള കഴിവ് ,ക്രോസിങ് ,പ്ലേ മേക്കിങ് ,ഷൂട്ട് ചെയ്യാനുമുള്ള കഴിവ്, ടാക്‌ലിംഗ് എന്നിവയെല്ലാം ഒത്തുചേർന്ന താരമായിരുന്നു നെദ്വേദ്.ഒരു സെൻട്രൽ മിഡ്ഫീൽഡറായും കൂടാതെ അറ്റാക്കിംഗ് മിഡ്ഫീൽഡിലും പ്ലേ മേക്കിംഗ് റോളിലും അല്ലെങ്കിൽ ഒരു സപ്പോർട്ടിംഗ് സ്ട്രൈക്കറായും അദ്ദേഹം കളിക്കളത്തിൽ കാണപ്പെട്ടു.

ചെക്ക് പട്ടണമായ ചെബിൽ 1972 ഓഗസ്റ്റ് 30 ന് ആണ് പവൽ ജനിച്ചത്.അഞ്ചാം വയസ്സിൽ നെഡ്വേഡ് പ്രാദേശിക ഫുട്ബോൾ ക്ലബ്ബായ ടട്രാന്റെ സ്കൂളിൽ പഠിക്കാൻ തുടങ്ങി. സമപ്രായക്കാരിൽ, ഫീൽഡിനെക്കുറിച്ചുള്ള മികച്ച കാഴ്ചപ്പാടും മികച്ച സാങ്കേതികതയും പന്ത് ഉപയോഗിച്ച് ഫീൽഡിലുടനീളം മികച്ച ചലന വേഗതയും അദ്ദേഹത്തെ വ്യത്യസ്തനാക്കി.കഴിവുള്ളതും വാഗ്ദാനമുള്ളതുമായ താരം 13 ആം വയസ്സിൽ, തന്റെ ആദ്യ കരാർ ഒപ്പിട്ടു. ചെക്ക് റിപ്പബ്ലിക്കിലെ ശക്തമായ ക്ലബ്ബുകൾ അദ്ദേഹത്തെ പെട്ടെന്ന് ആകർഷിച്ചു. ആദ്യം അത് പിൽസനിൽ നിന്നുള്ള സ്കോഡയായിരുന്നു. പവൽ രാജ്യത്തിന്റെ തലസ്ഥാനമായ പ്രാഗിലേക്ക് മാറി, അവിടെ ഡുക്ലയ്ക്കും സ്പാർട്ടയ്ക്കും വേണ്ടി കളിക്കാൻ കഴിഞ്ഞു.

സ്പാർട്ടയിലെ തന്റെ കരിയറിന്റെ തുടക്കത്തിൽ, വെറും ആറ് മത്സരങ്ങളിൽ നിന്ന് നെഡ്‌വെഡ് മൂന്ന് തവണ ചുവപ്പ് കാർഡ് കണ്ട് പുറത്തായി.സ്പാർട്ടയ്‌ക്കൊപ്പം, നെഡ്‌വേഡ് ഒരു ചെക്കോസ്ലോവാക് ഫസ്റ്റ് ലീഗ് കിരീടവും രണ്ട് ഗാംബ്രിനസ് ലിഗ കിരീടങ്ങളും ഒരു ചെക്ക് കപ്പും നേടി.994-ൽ, ചെക്ക് റിപ്പബ്ലിക് ദേശീയ ടീമിലേക്കുള്ള ആദ്യ കോൾ അദ്ദേഹത്തിന് ലഭിച്ചു. 1996-ലെ യുവേഫ യൂറോയിലെ അദ്ദേഹത്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ചെക്കിനെ യൂറോകപ്പിന്റെ ഫൈനലിൽ വരെയെത്തിച്ചെങ്കിലും ഒലിവർ ബിയറോഫിന്റെ ഗോളുകളിൽ ജർമനിക്ക് മുന്നിൽ കീഴടങ്ങേണ്ടി വന്നു.

യൂറോ കപ്പിന് ശേഷം ചെക്ക് താരത്തിന് വലിയ ക്ലബ്ബുകളിൽ നിന്നും വലിയ ഓഫറുകൾ ലഭിച്ചു.നെഡ്‌വേഡ് സ്പാർട്ട പ്രാഗിൽ നിന്ന് ഇറ്റാലിയൻ സീരി എ ക്ലബ് ലാസിയോയിലേക്ക് മാറി.പവൽ ലാസിയോയ്‌ക്കൊപ്പം അഞ്ച് സീസണുകൾ ചെലവഴിച്ചു. അവർക്കൊപ്പം സിരി എ ,കോപ്പ ഇറ്റാലിയ ,സൂപ്പർ കോപ്പ ,വിന്നേഴ്സ് കപ്പും, യുവേഫ സൂപ്പർ കപ്പും നേടി.അവർക്കായി അഞ്ചു സീസണുകൾ കളിച്ച താരം 207 മത്സരങ്ങളിൽ നിന്നും 51 ഗോളുകൾ നേടി . 2001 ൽ താരത്തെ ഇറ്റാലിയൻ വമ്പന്മാരായ യുവന്റസ് സ്വന്തമാക്കി. റയൽ മാഡ്രിഡിലേക്ക് പോയ സിദാന്റെ പകരക്കാരനായിട്ടായിരുന്നു നെഡ്‌വേഡ്‌ എത്തിയത്.

യുവന്റസിലെ പ്രകടനങ്ങളിൽ വെഡ്‌വേഡ്‌ രണ്ടുതവണ ലീഗ് ചാമ്പ്യന്മാരായി. 2003 ൽ അദ്ദേഹവും ടീമും ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തി, അവിടെ പെനാൽറ്റി ഷൂട്ടൗട്ടിൽ ക്ലബ് മിലാനോട് പരാജയപ്പെട്ടു. എന്നാൽ ഇത് ടീമിന് വലിയ നേട്ടമായിരുന്നു. മൈതാനത്ത് യുവന്റസിന്റെ നേതാവ് പവൽ നെഡ്വേഡ് ആയിരുന്നു. 2003 ലെ ഫലങ്ങൾ അനുസരിച്ച് ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരൻ എന്ന പദവി അദ്ദേഹത്തിന് ലഭിച്ചു.അതിനുശേഷം, ഇറ്റാലിയൻ ഫുട്ബോളിൽ ഒരു മാച്ച് ഫിക്സിംഗ് കുംഭകോണം പൊട്ടിപ്പുറപ്പെട്ടു, യുവന്റസിനെ രണ്ടാം ഡിവിഷനിലേക്ക് അയച്ചു.

ഈ സമയത്ത്, നെഡ്വേഡ് ടീമിനോട് വിശ്വസ്തത പുലർത്തുകയും സെറി എയിലേക്ക് മടങ്ങാൻ സഹായിക്കുകയും ചെയ്തു. 2009 ൽ പവൽ തന്റെ ഫുട്ബോൾ കരിയറിന്റെ അവസാനം പ്രഖ്യാപിച്ചു.ചെക്ക് ദേശീയ ടീമിനായി 91 മത്സരങ്ങൾ കളിക്കുകയും 18 ഗോളുകൾ നേടുകയും ചെയ്തു. തന്റെ ’96 വെള്ളി മെഡലിന് 2004 ലെ യൂറോപ്യൻ ചാമ്പ്യൻഷിപ്പ് വെങ്കലം ചേർത്തു. ചെക്ക് ടീമിനൊപ്പം മൂന്നു യുറോ കപ്പും ഒരു വേൾഡ് കപ്പും കളിച്ചു. 2004 ലെ യൂറോകപ്പിലെ പ്രകടനം ഏതൊരു ഫുട്ബോൾ പ്രേമിക്കും മറക്കാൻ ആവാത്തതാണ്.

നെദ്വേദ് ഒരിക്കലും എഴുത്തുകളില്‍ പാടി പതിഞ്ഞവനായിരുന്നില്ല. കഠിനമായ അധ്വാനം കൊണ്ട് മാത്രം സ്വന്തം നിലക്ക് വളര്‍ന്നവനെയത്രയേറെ പുകഴ്ത്തലുകള്‍ അന്യമായിരുന്നു.സിദാനും ഫിഗോക്കും സാവിക്കും ഇനിയസ്റ്റക്കുമൊപ്പം എഴുതേണ്ടയാളായിരുന്നു അയാള്‍.പക്ഷേ അയാള്‍ അത്രയേറെ എഴുതപെട്ടില്ല ചിലരുടെ വിധി അങ്ങനെയാണ്. പക്ഷെ യഥാർത്ഥ ഫുട്ബോൾ പ്രേമികളുടെ മനസ്സിൽ എന്നും സ്വർണ തലമുടിക്കാരന്റെ കളി മികവ് മായാതെ കിടക്കുന്നുണ്ട്.

Rate this post