മൂക്കിന്റെ പാലം തകർന്നാലും ഗോൾ വഴങ്ങരുതെന്ന് നിർബന്ധമുള്ള ഡിഫൻഡർ |Nemanja Vidic
തന്റെ തലമുറയിലെ ഏറ്റവും മികച്ച ഡിഫൻഡർമാരിൽ ഒരാളായി അറിയപ്പെടുന്ന ഒരു ഫുട്ബോൾ കളിക്കാരനാണ് സെർബിയൻ സെന്റർ ബാക്ക് നെമഞ്ജ വിഡിക്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി കളിക്കുമ്പോഴാണ് നെമാഞ്ച വിഡിച് ലോക ഫുട്ബോളിൽ ശ്രദ്ധേയനായത്. എന്ത് വേദന വന്നാലും ആരും തന്നെ മറികടന്ന് പന്ത് കാണരുതെന്ന് ശഠിക്കുന്ന അപൂർവ ഡിഫൻഡർമാരിൽ ഒരാളാണ് നെമഞ്ജ വിഡിക്. പ്രീമിയർ ലീഗ് പ്ലെയർ ഓഫ് സീസൺ അവാർഡ് രണ്ട് തവണ നേടിയ നാല് കളിക്കാരിൽ ഒരാളാണ് നെമഞ്ജ വിഡിക്.
സെർബിയൻ ക്ലബ്ബായ റെഡ് സ്റ്റാർ ബെൽഗ്രേഡിന് വേണ്ടി കളിച്ചാണ് നെമാഞ്ച വിഡിക് തന്റെ ഫുട്ബോൾ ജീവിതം ആരംഭിച്ചത്. പിന്നീട് റഷ്യൻ ക്ലബ്ബായ സ്പാർട്ടക് മോസ്‌കോയിലേക്ക് നെമാഞ്ച വിഡിക് ചേക്കേറി. 2006 ഫിഫ ലോകകപ്പ് യോഗ്യതാ കാമ്പെയ്‌നിനിടെ, ഒരു ഗോൾ മാത്രം വഴങ്ങിയ സെർബിയ, മോണ്ടിനെഗ്രോ ദേശീയ ടീമിന്റെ ‘ഫേമസ് ഫോർ’ പ്രതിരോധ നിരയുടെ ഭാഗമായിരുന്നു നെമഞ്ജ വിഡിക്. ഈ പ്രകടനം അദ്ദേഹത്തെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് നയിച്ചു.

മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയതിന് ശേഷം നെമാഞ്ച വിദിച്ചിന്റെ കരിയർ വലിയ കുതിച്ചുചാട്ടമാണ് നടത്തിയത്. റിയോ ഫെർഡിനാൻഡിനൊപ്പം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എക്കാലത്തെയും മികച്ച പ്രതിരോധ പങ്കാളിത്തവും നെമാഞ്ച വിഡിക് രൂപീകരിച്ചു. 2010-11 സീസണിന്റെ തുടക്കത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ക്യാപ്റ്റൻസി ആംബാൻഡും നെമാഞ്ച വിഡിച്ചിന് ലഭിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡിനായി കളിച്ച 8 സീസണുകളിൽ, യുണൈറ്റഡിനൊപ്പം തുടർച്ചയായ മൂന്ന് പ്രീമിയർ ലീഗ് കിരീടങ്ങൾ, ഒരു ചാമ്പ്യൻസ് ലീഗ്, ഒരു ഫിഫ ക്ലബ് ലോകകപ്പ്, മൂന്ന് ലീഗ് കപ്പ് എന്നിവ ഉൾപ്പെടെ മൊത്തം അഞ്ച് പ്രീമിയർ ലീഗ് കിരീടങ്ങൾ അദ്ദേഹം നേടി.
Nemanja Vidic The art of defending 🥶 #MUFC pic.twitter.com/aheeEClvX1
— ` (@UTD_Calvin) August 9, 2022
നെമാഞ്ച വിദിച്ച് ഒന്നിലധികം തവണ സ്വന്തം ടീമിന് വേണ്ടി മൈതാനത്ത് രക്തം വാർന്നു കിടന്നിട്ടുണ്ട്.ഒരിക്കൽ ഒരു മത്സരത്തിൽ എതിരാളിയുടെ ബോട്ട് കൊണ്ട് മൂക്കിന്റെ പാലം വരെ തകർന്നു. പക്ഷേ വേദന മറന്ന് ആ പന്ത് പ്രതിരോധിക്കാൻ ശ്രമിച്ച ഡിഫൻഡറാണ് നെമഞ്ജ വിഡിച്. പിന്നീട്, ദി ടൈംസിന് നൽകിയ അഭിമുഖത്തിൽ, അദ്ദേഹം ഈ അവസരത്തെ പരാമർശിച്ചു, “ഒടിഞ്ഞ മൂക്ക് നിങ്ങൾക്ക് ശരിയാക്കാം, എന്നാൽ നിങ്ങൾ ആരെയെങ്കിലും ഗോൾ നേടാൻ അനുവദിച്ചാൽ നിങ്ങളുടെ അഭിമാനം പരിഹരിക്കാൻ കഴിയില്ല.”