‘മിശിഹായും മാലാഖയും’ : അർജന്റീനക്കൊപ്പം ലയണൽ മെസ്സിയുടെ ഓരോ കിരീട നേട്ടത്തിലുമുള്ള ഡി മരിയ എഫക്ട് |Lionel Messi |Angel Di Maria

2022 ഖത്തർ ലോകകപ്പിലെ ഫൈനലിൽ പെനാൽറ്റി ഷൂട്ട് ഔട്ട് വരെ നീണ്ടു നിന്ന പോരാട്ടത്തിനടുവിൽ അര്ജന്റീന വിജയം നേടി 1986 നു ശേഷമുള്ള ആദ്യ കിരീടം സ്വന്തമാക്കുകയും ചെയ്തു. നിശ്ചയത്ത സമയത്തും അധിക സമയത്തും ഇരു ടീമുകളും മൂന്നു ഗോളുകൾ വീതമടിച്ച് തുല്യത പാലിച്ചതോടെയാണ് മത്സരം ഷൂട്ട് ഔട്ടിലേക്ക് കടന്നത്.

ലയണൽ മെസ്സി രണ്ട് ഗോളുകൾ നേടിയപ്പോൾ എയ്ഞ്ചൽ ഡി മരിയ ഒരു ഗോൾ നേടി. അർജന്റീനയുടെ ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച രണ്ട് താരങ്ങളായ ഡി മരിയയും ലയണൽ മെസ്സിയും തങ്ങളുടെ കരിയറിലെ അവസാന ലോകകപ്പ് ടൂർണമെന്റിന്റെ ഫൈനലിൽ തങ്ങളുടെ രാജ്യത്തെ കിരീടത്തിലേക്ക് നയിച്ചു.ലയണൽ മെസ്സിയും ഡി മരിയയും തമ്മിലുള്ള ബന്ധം ആരംഭിച്ചത് ഇരുവരും അർജന്റീന അണ്ടർ 20 ടീമിന് വേണ്ടി ഒരുമിച്ച് കളിച്ചപ്പോഴാണ്.2005ലെ U20 ലോകകപ്പ് നേടിയ അർജന്റീന ടീമിന്റെ ഭാഗമായിരുന്നു മെസ്സിയും ഡി മരിയയും. ആ ടൂർണമെന്റിലെ ടോപ് സ്കോററും ഗോൾഡൻ ബോൾ ജേതാവും ലയണൽ മെസ്സി ആയിരുന്നു.

പിന്നീട് 2008 ഒളിമ്പിക്‌സിന്റെ ഫൈനലിൽ നൈജീരിയയെ തോൽപ്പിച്ച് അവർ സ്വർണം നേടി. ലയണൽ മെസ്സിയുടെ അസിസ്റ്റിൽ ഡി മരിയ ഗോൾ നേടിയതോടെ അർജന്റീന 1-0 ന് അന്നു ഫൈനൽ ജയിച്ചു.2014 വേൾഡ് കപ്പ് ഫൈനൽ പരിക്ക് മൂലം ഡി മരിയക്ക് നഷ്ടമായിരുന്നു .ടൂർണമെന്റിന്റെ സെമി ഫൈനലിൽ ഏഞ്ചൽ ഡി മരിയക്ക് പരിക്ക് പറ്റിയിരുന്നു. ഫൈനൽ കളിക്കരുതെന്ന് റയൽ മാഡ്രിഡ് നിർദ്ദേശം നൽകിയിട്ടും അതിനെ ധിക്കരിച്ച് ടീമിനായി ഇറങ്ങാൻ തന്നെയായിരുന്നു ഡി മരിയയുടെ ഉദ്ദേശം. പരിക്കിന്റെ ബുദ്ധിമുട്ടുകൾ ഉണ്ടാവാതിരിക്കാൻ ഇഞ്ചക്ഷൻ എടുത്ത താരം ഫൈനലിന് തയ്യാറായിരുന്നെങ്കിലും എൻസോ പെരസിനെയാണ് ഡി മരിയക്ക് പകരം പരിശീലകൻ സബല്ല ഇറക്കിയത്.

കളിക്കളത്തിൽ തന്റെ മുഴുവൻ ആത്മാർത്ഥതയും കാണിക്കുന്ന ഡി മരിയ ആ മത്സരത്തിൽ കളിച്ചിരുന്നെങ്കിൽ ഒരുപക്ഷെ അന്നു തന്നെ അർജന്റീനക്ക് കിരീടം സ്വന്തമാക്കിയേനെ. എന്നാൽ, അന്ന് ജർമനിയോട് ഒരു ഗോളിന് തോൽക്കാനായിരുന്നു അർജന്റീനയുടെ വിധി. പിന്നീട് അർജന്റീന 2021 കോപ്പ അമേരിക്ക കിരീടം ഉയർത്തി. ഫൈനലിൽ ചിരവൈരികളായ ബ്രസീലിനെ 1-0ന് തോൽപ്പിച്ച് ഡി മരിയയാണ് മത്സരത്തിലെ ഏക ഗോൾ നേടിയത്. ഡി മരിയയുടെയും ലയണൽ മെസ്സിയുടെയും കരിയറിലെ ആദ്യ അന്താരാഷ്ട്ര സീനിയർ ട്രോഫിയായിരുന്നു ഇത്. ഡി മരിയ പിന്നീട് ഒരു ഗോൾ നേടിയപ്പോൾ അർജന്റീന ഇറ്റലിയെ 3-0 ന് പരാജയപ്പെടുത്തി ഫൈനൽസിമ കിരീടം ഉയർത്തി.

ഇപ്പോൾ, ഇരുവരുടെയും കരിയറും അവരുടെ ഏറ്റവും വലിയ അഭിലാഷം നിറവേറ്റിയപ്പോൾ, അവർ ഒരുമിച്ച് അവരുടെ രാജ്യത്തെ നയിക്കുന്നത് യാദൃശ്ചികമായിരുന്നു. ഫ്രാൻസിനെതിരായ ഫൈനലിൽ അർജന്റീനയെ കിരീടത്തിലേക്ക് നയിച്ചുകൊണ്ട് ഡി മരിയയും മെസ്സിയും തങ്ങളുടെ കരിയർ അവസാനിപ്പിച്ചു. ഡി മരിയയും മെസ്സിയും അവരുടെ കരിയറിൽ ഉടനീളം വിജയത്തിലും പരാജയത്തിലും ഒരുമിച്ചാണ്.ലോകമെമ്പാടുമുള്ള ഓരോ അർജന്റീന ആരാധകനും ഇപ്പോഴും ഈ മാലാഖയെയും മിശിഹായെയും ആഗ്രഹിക്കുന്നു, അവർ അർജന്റീനയെ ഉയരങ്ങളുടെ നെറുകയിൽ എത്തിച്ചു.ആ വെള്ളയും നീലയും ജേഴ്‌സിയിൽ കൂടുതൽ കാലം കളിക്കാൻ ആഗ്രഹിക്കുന്നുണ്ട്.

Rate this post