❝ലോക ക്രിക്കറ്റിന്റെ നെറുകയിൽ നിന്നുമുള്ള വിരാട് കോലിയുടെ വലിയ വീഴ്ച❞ |Virat Kohli

വിരാട് കോഹ്‌ലിയുടെ കഥ യുഗങ്ങൾക്കുള്ളതാണ്. ഭ്രാന്തമായ ഉയരങ്ങളെക്കുറിച്ചും അവ്യക്തമായ താഴ്ച്ചകളെക്കുറിച്ചും സംസാരിക്കുന്ന ഒരു കഥ. കോലിയുടെ കഥ അജയ്യതയുടെ മാത്രമല്ല വലിയ അപകടങ്ങളുടെ കൂടിയാണ്. കോലിക്ക് ഇങ്ങനെയൊരു വീഴ്ചയുണ്ടാവുമെന്ന് വിമർശകർ വരെ കരുതിയിട്ടുണ്ടാവില്ല.

സച്ചിൻ ലോക ക്രിക്കറ്റിൽ നേടിയെടുത്ത റെക്കോർഡുകളെല്ലാം തകർക്കുവാൻ വന്ന സൂപ്പർ താരമായാണ് കോലിയെ ക്രിക്കറ്റ് പ്രേമികളും ,മുൻ താരങ്ങളും , പണ്ഡിറ്റുകളും കരുതിയിരുന്നത്. എന്നാൽ അവരുടെയെല്ലാം പ്രതീക്ഷകൾ തലകീഴായി മറക്കുന്ന കാര്യങ്ങളാണ് കഴിഞ്ഞ കുറച്ച് വർഷമായി നടന്നു കൊണ്ടിരിക്കുന്നത്. ഇന്ത്യൻ ദേശീയ ടീമിനൊപ്പം അരങ്ങേറ്റം കുറിച്ചത് മുതൽ 2019 വരെയുള്ള കോഹ്‌ലിയുടെ ക്രിക്കറ്റ് ജീവിതം ആരെയും അത്ഭുതപെടുത്തുന്നതായിരുന്നു.2019 മുതലാണ് വിരാടിന്റെ അജയ്യമായ പ്രഭാവലയത്തിന് വലിയ അടിയേൽക്കുന്നത്, ചെറിയൊരു അടിയായിരുന്നില്ല ത് വളരെ ശക്തമായ ഒന്ന് തന്നെയായിരുന്നു. ഒരു നാൾ കഴിയുന്തോറും അടിയുടെ ശക്തിയും വീഴ്ചയുടെ ആഘാതവും കൂടി കൂടി വന്നു.

അവസാനം ഇന്ത്യൻ ടീമിലെ സ്ഥാനം വരെ നഷ്ടപെടുന്നതിന്റെ വക്കിലെത്തുകയും ചെയ്തു. കോലി ഇങ്ങനെയൊരു അവസ്ഥയിൽ എങ്ങനെ ഇവിടെ എത്തി എന്ന ചോദ്യം മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്. കോലിയുടെ വീഴ്ചയെ ഒരു സാങ്കേതിക പിഴവായി കണക്കാക്കാൻ സാധിക്കില്ല. അദ്ദേഹം നന്നായി ബാറ്റ് ചെയ്യുന്നതായി നമുക്ക് പലപ്പോഴും തോന്നാറുണ്ട്.ആത്മവിശ്വാസത്തോടെയാണ് കോലി ഓരോ തവണയും ബാറ്റ് ചെയ്യാനെത്തുന്നത്പ,ക്ഷെ അത് കളിക്കളത്തിൽ പ്രകടമാവുന്നില്ല. ക്രിക്കറ്റിന് ഒരു കളിയെന്ന നിലയിൽ ഭാഗ്യം ആവശ്യമാണ്. കോഹ്‌ലിയെ സംബന്ധിച്ചിടത്തോളം ഭാഗ്യം അദ്ദേഹത്തിന്റെ അടുത്ത് പോലുമില്ല.

ഉദാഹരണത്തിന് എഡ്ജ്ബാസ്റ്റണിൽ ഇംഗ്ലണ്ടിനെതിരായ നാലാം ഇന്നിംഗ്സ് എടുക്കുക.കോലിയെ പരീക്ഷിക്കാൻ ഇംഗ്ലീഷ് ബൗളർമാർ ഓഫ്‌സ്റ്റംപിന് പുറത്ത് നിരന്തരമായി പന്തെറിഞ്ഞു. എന്നാൽ പതറാതെ നിന്ന താരം മുൻ കാൽ നീട്ടി ഓരോ പന്തും കളിക്കാൻ ശ്രമിച്ചു.തന്റെ തന്ത്രത്തെക്കുറിച്ച് അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു അത് പ്രവർത്തിക്കുന്നതായി തോന്നി. പക്ഷെ ബെൻ സ്‌റ്റോക്‌സ് വന്ന് നല്ല ലെങ്‌തിയിൽ പന്തെറിഞ്ഞു ന്ത് ഷോർട്ട് പിച്ച് ചെയ്തതുപോലെ ബൗൺസ് ചെയ്‌ത് ടോപ്പ് എഡ്ജ് എടുത്ത് കീപ്പറുടെ കൈയ്യിൽ പോയ. അതോടെ കോലിയുടെ ഇന്നിങ്സിന് അന്ത്യമായി .ഒരു തരത്തിലുള്ള ഭാഗ്യവും കോലിയെ തുണച്ചില്ല. ടി 20 പരമ്പരയിലും സ്ഥിതി വ്യത്യാസമില്ലാതെ തുടരുന്നത് നാം കണ്ടു.

തന്റെ പരിശ്രമങ്ങളുടെ ഫലം സ്കോർ ബോർഡിൽ കാണുന്നില്ല എന്നതാവും കോലിയെ കൂടുതൽ നിരാശനാക്കുന്നത്. കോലിയുടെ ബാറ്റിൽ നിന്നും ഒരു സെഞ്ച്വറി പിറന്നിട്ട് 75 ലതികം മത്സരങ്ങളാണ് എന്നത് അരിയിൽ തെല്ലൊന്നു അത്ഭുതപ്പെടുത്തും. കഴിഞ്ഞ കുറച്ചു കാലമായി കോലിയിൽ നിന്നും ഇന്ത്യൻ ടീം അതികം ഒന്നും പ്രതീക്ഷിക്കുന്നില്ല എന്നത് വ്യക്തമാണ്. കുറച്ചു മാസങ്ങൾ കൂടി കഴിഞ്ഞാൽ കോലി ഇല്ലാതെ ഇന്ത്യ എങ്ങനെ കളിക്കും നമ്മൾ കണ്ടേക്കാം.

മുൻ ഇന്ത്യൻ ക്യാപ്റ്റന് ഇങ്ങനെയൊരു അവസ്ഥ വരുമെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടാവുമോ.ഇപ്പോൾ ഉയരുന്ന ചോദ്യം ഇതാണ് – അയാൾക്ക് തിരിച്ചുവരാൻ കഴിയുമോ? എന്നതാണ്. ഒരു തിരിച്ചു വരവ് സാധ്യമായില്ലെങ്കിൽ കോലിയുടെ മഹത്വത്തെക്കാൾ ആ വീഴ്ചയെക്കുറിച്ചായിരിക്കും ചരിത്രം സംസാരിക്കുക.