‘ഒന്നാമന്മാർ ബ്രസീൽ തന്നെ’ : വേൾഡ് കപ്പും കോപ്പയും നേടിയിട്ട് കാര്യമില്ല അർജന്റീന രണ്ടാമത് തന്നെ |Brazil
മുപ്പത്തിയാറ് വർഷത്തിനു ശേഷം ഖത്തർ ലോക്കപ്പിൽ അർജന്റീന കിരീടം നേടിയെങ്കിലും ഫിഫ ലോക റാങ്കിംഗിൽ ബ്രസീലിനെ മറികടക്കാൻ സാധിച്ചില്. ഖത്തർ വേൾഡ് കപ്പിൽ ക്വാർട്ടറിൽ പുറത്തായെങ്കിലും ബ്രസീൽ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്തി.
അർജന്റീന ഒരു സ്ഥാനം മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്തേക്ക് മുന്നേറുമ്പോൾ ഫൈനൽ കളിച്ച ഫ്രാൻസും ഒരു സ്ഥാനം മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തെത്തും.2022 ഫെബ്രുവരിയിൽ ബെൽജിയത്തെ മറികടന്നാണ് ബ്രസീൽ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തിയത്.ക്വാർട്ടർ ഫൈനലിൽ ബ്രസീൽ ടൂർണമെന്റിൽ നിന്ന് പുറത്തായെങ്കിലും അർജന്റീനയുടെ ലോകകപ്പ് വിജയം അവരെ മറികടക്കാൻ പര്യാപ്തമായിരുന്നില്ല. മൂന്ന് മത്സരങ്ങൾ ജയിച്ച ബ്രസീൽ ഗ്രൂപ്പ് ഘട്ടത്തിൽ കാമറൂണിനോട് തോറ്റിരുന്നു.അർജന്റീന 2021-ൽ കോപ്പ അമേരിക്ക നേടി, ഇപ്പോൾ ലോക ചാമ്പ്യന്മാരാണ്, പക്ഷേ ഒന്നാം സ്ഥാനം അവകാശപ്പെടാൻ അത് പര്യാപ്തമായിരുന്നില്ല.

ഫൈനലിൽ അർജന്റീനയോ ഫ്രാൻസോ 120 മിനുട്ടിനുള്ളിൽ വിജയം നേടിയിരുന്നെങ്കിൽ അവർക്ക് ഒന്നാം സ്ഥാനത്ത് എത്താൻ കഴിയുമായിരുന്നു. എന്നാൽ മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടതാണ് തിരിച്ചടിയായത്. റെഗുലേഷൻ ടൈമിലെ വിജയത്തെ അപേക്ഷിച്ച് ഷൂട്ടൗട്ടിലെ വിജയത്തിന് പോയിന്റ് കുറവാണ്. ലോകകപ്പിൽ അർജന്റീനയുടെ രണ്ടു വിജയങ്ങൾ ഷൂട്ടൗട്ടിലായിരുന്നു. അർജന്റീന രണ്ടാം സ്ഥാനത്തേക്കും ഫ്രാൻസ് മൂന്നാം സ്ഥാനത്തേക്കും മുന്നേറിയപ്പോൾ നേരത്തെ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ബെൽജിയം നാലാം സ്ഥാനത്തേക്ക് വീണു.ക്വാർട്ടർ ഫൈനൽ പ്രകടനത്തിന് ശേഷം ഇംഗ്ലണ്ട് അഞ്ചാം സ്ഥാനത്ത് തുടരുന്നു. മറ്റൊരു ക്വാർട്ടർ ഫൈനലിസ്റ്റായ നെതർലൻഡ്സ് രണ്ട് സ്ഥാനങ്ങൾ താഴ്ന്ന് ആറാം സ്ഥാനത്തെത്തി.യോഗ്യത നേടാനാകാതെ ഇറ്റലി എട്ടാം സ്ഥാനത്തേക്ക് വീണു.
പോർച്ചുഗൽ ഒമ്പതാം സ്ഥാനത്തും മാറ്റമില്ലാതെ തുടരുന്നു, സ്പെയിൻ മൂന്ന് സ്ഥാനങ്ങൾ താഴ്ന്ന് പത്താം സ്ഥാനത്തെത്തി.സെമി ഫൈനൽ വരെയെത്തിയ ക്രൊയേഷ്യയാണ് ടോപ് ടെൻ റാങ്കിങ്ങിൽ ഏറ്റവുമധികം കുതിപ്പുണ്ടാക്കിയ ടീം. പന്ത്രണ്ടാം സ്ഥാനത്തു നിന്നിരുന്ന ടീം ലോകകപ്പ് കഴിഞ്ഞപ്പോൾ അഞ്ചു സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയിട്ടുണ്ട്.മൊറോക്കോയും ഓസ്ട്രേലിയയും 11 സ്ഥാനങ്ങൾ കയറി.മൊറോക്കോ 11-ാം സ്ഥാനത്തും ഒന്നാം സ്ഥാനത്തുള്ള ആഫ്രിക്കൻ ടീമുമാണ്, ഓസ്ട്രേലിയ 27-ാം സ്ഥാനത്താണ്.
Argentina won the Copa America in 2021, and are now world champions, but it's not enough for the No. 1 spot in the FIFA World Ranking.
— Dale Johnson (@DaleJohnsonESPN) December 19, 2022
Here's the brand new top 20, the biggest climbers, and the largest fallers. #FIFAWorldCup https://t.co/3JrxLWx47s
പുതിയ ഫിഫ റാങ്കിംഗ് ടോപ് 20: 1. ബ്രസീൽ 2. അർജന്റീന 3. ഫ്രാൻസ് 4. ബെൽജിയം 5. ഇംഗ്ലണ്ട് 6. നെതർലൻഡ്സ് 7. ക്രൊയേഷ്യ 8. ഇറ്റലി 9. പോർച്ചുഗൽ 10. സ്പെയിൻ 11. മൊറോക്കോ 12. സ്വിറ്റ്സർലൻഡ് 13. ജർമ്മനി 14. മെക്സിക്കോ 16. ഉറുഗ്വേ 17. കൊളംബിയ 18. ഡെന്മാർക്ക് 19. സെനഗൽ 20. ജപ്പാൻ.