❝ ഒതുങ്ങാൻ ⚽🔥 മനസ്സില്ല, മാസങ്ങൾക്ക്
ശേഷം 🦾 റോബൻ കളത്തിൽ തിരിച്ചെത്തി ❞

ആധുനിക ഫുട്ബോളിലെ ഏറ്റവും മികച്ച വിങ്ങർമാരിൽ ഒരാളായിരുന്നു ഡച്ച് താരം ആര്യൻ റോബൻ. ചെൽസി, റയൽ മാഡ്രിഡ്, ബയേൺ മ്യൂണിച്ച് എന്നിവിടങ്ങളിൽ വിജയകരമായ കരിയർ പടുത്തുയർത്തിയ റോബൻ ഡച്ച് ഇതിഹാസ താരങ്ങളുടെ ഗണത്തിലാണ് പെടുന്നത്.2018/19 സീസണിനുശേഷം ഫുട്ബോളിൽനോട് വിട പറഞ്ഞെങ്കിലും കോവിഡ് -19 നഷ്ടങ്ങളിൽ നിന്ന് കരകയറാൻ സഹായിക്കുന്നതിനായി സീസണിന്റെ തുടക്കത്തിൽ ബോയ്ഹുഡ് ക്ലബ് എഫ്.സി ഗ്രോനിൻ‌ഗെനുമായി അദ്ദേഹം തിരിച്ചുവന്നു.

എഫ്‌സി ഗ്രോനിൻ‌ഗെനുമായുള്ള രണ്ടാം അരങ്ങേറ്റത്തിൽ പിഎസ് വി ക്കെതിരെയാ മത്സരത്തിൽ 28 മിനിറ്റിനുശേഷം പരിക്കിനെ തുടർന്ന് പുറത്തേക്ക് പോയി. പിന്നീട് ഏഴു മാസത്തിനു ശേഷമാണ് പിച്ചിൽ തിരികെയെത്തുന്നത്. പരിക്കിൽ നിന്നും പൂർണ മുകതനായതോടെ എഫ്‌സി എമ്മനെതിരായ മത്സരത്തിൽ ആദ്യ പതിനൊന്നിൽ സ്ഥാനം പിടിക്കുകയും തന്റെ മിന്നലാട്ടങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്തു.

https://twitter.com/FootballFactly/status/1391426961201713152?s=20

മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്ക് എഫ്.സി ഗ്രോനിൻ‌ഗെൻ വിജയിക്കുകയും രണ്ടു അസിസ്റ്റുകളുമായി റോബൻ തിളങ്ങുകയും ചെയ്തു. കാലങ്ങൾക്കു ശേഷം മൈതാനത്തേക്കുള്ള മടങ്ങി വരവ് നന്നായി ആസ്വദിച്ചു എന്നതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ ആഘോഷങ്ങൾ. മത്സരത്തിനു ശേഷം മാധ്യമങ്ങൾക്കു മുൻപിൽ അദ്ദേഹം വികാരാധീനനായിരുന്നു, മാത്രമല്ല മത്സരത്തി മാന് ഓഫ് ദി മാച്ച് അവാർഡ് സ്വീകരിച്ചതിനു ശേഷം അദ്ദേഹത്തിന് കണ്ണുനീർ നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നില്ല.


“ഞാൻ വളരെയധികം മുന്നോട്ട് പോയി, ഇതാണ് എനിക്ക് വേണ്ടത്. ഈ ക്ലബിനെ സഹായിക്കാനും ഫുട്ബോൾ കളിക്കാനും ഞാൻ ആഗ്രഹിക്കുന്നു. ഞാൻ വിജയിക്കുകയും ചെയ്താൽ വളരെ സന്തോഷവാനാണ്. ദൈർഘ്യമേറിയതും ബുദ്ധിമുട്ടുള്ളതുമായ വഴിയായിരുന്നു അത് കഠിനവും പ്രയാസകരവുമായിരുന്നു, പക്ഷേ ഞാൻ പൊരുതിക്കൊണ്ടിരുന്നു. പ്രതിഫലം എപ്പോഴെങ്കിലും വരേണ്ടതുണ്ട്. ഒരു കുട്ടിയെപ്പോലെ ഞാൻ ആസ്വദിച്ചു, “. ഇ‌എസ്‌പി‌എന്നിനോട് സംസാരിച്ച റോബൻ പറഞ്ഞു,വിരമിച്ചതിന് ശേഷം മൂന്നര വർഷത്തിന് ശേഷം മാനേജർ ഫ്രാങ്ക് ഡി ബോയർ ഒരു ഷോക്ക് കോൾ അപ്പ് നൽകിയാൽ ഡച്ച് ദേശീയ ടീമിലേക്ക് മടങ്ങാൻ താൻ തയ്യാറാണെന്നും റോബെൻ അഭിപ്രായപ്പെട്ടു.

പി‌എസ്‌വി ഐന്തോവനിലേക്ക് പോകുന്നതിനുമുമ്പ് ഗ്രോനിൻ‌ഗെൻ വേണ്ടി അരങ്ങേറ്റം കുറിച്ച ക്ലബിനായി റോബെൻ 52 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. പിഎസ് വി യെ 2003 ലെ എറെഡിവിസി കിരീടത്തിലേക്ക് നയിച്ച റോബൻ അവർക്കായി 75 കളികളിൽ നിന്ന് 21 ഗോളുകൾ നേടിയിട്ടുണ്ട്.2004 ൽ ഇംഗ്ലീഷ് ക്ലബ് ചെൽസിയിൽ എത്തിയ റോബൻ പെട്ടെന്ന് തന്നെ ആരാധകരുടെ പ്രിയങ്കര താരമായി മാറി. മൂന്നു വര്ഷം ചെൽസിയിൽ ചിലവഴിച്ച റോബൻ അവർക്കൊപ്പം രണ്ട് പ്രീമിയർ ലീഗ് കിരീടങ്ങളും രണ്ട് ലീഗ് കപ്പുകളും എഫ്എ കപ്പും നേടി. 106 മത്സരങ്ങളിൽ വിങ്ങർ ബ്ലൂസിനായി ജേഴ്സിയണിഞ്ഞു.

പിന്നീട് റയൽ മാഡ്രിഡിലേക്ക് മാറിയെങ്കിലും രണ്ട് വർഷത്തിനുള്ളിൽ വെറും 65 കളികൾ മാത്രമാണ് കളിച്ചത്. റയലിനൊപ്പം ഒരു ലാ ലീഗ്‌ കിരീടവും നേടി. 2009 ൽ ബയേൺ മ്യൂണിക്കിലെത്തിയ റോബൻ ഫ്രഞ്ച് താരം ഫ്രാങ്ക് റിബറിയുമായി മികച്ച കൂട്ട്കെട്ട് പടത്തിയർത്തി. ജർമൻ ചാമ്പ്യന്മാർക്കൊപ്പം പത്ത്‌ സീസൺ കളിച്ച ഡച്ച് താരം 09 കളികളിൽ നിന്ന് 144 ഗോളുകൾ നേടി. 2019 ജൂലൈയിൽ വിരമിക്കുന്നതിനുമുമ്പ് ബയേൺ എട്ട് ബുണ്ടസ്ലിഗ കിരീടങ്ങളും അഞ്ച് ജർമ്മൻ കപ്പുകളും 2013 ചാമ്പ്യൻസ് ലീഗും നേടി.2003 ൽ 19 വയസുകാരനായി അരങ്ങേറ്റം കുറിച്ച ശേഷം നെതർലാൻഡിനായി 97 മത്സരങ്ങളിൽ പങ്കെടുത്തു. 2010 ലോകകപ്പ് ഫൈനലിൽ സ്പെയിനിനോട് വഴങ്ങി നാല് വർഷത്തിന് ശേഷം ബ്രസീലിൽ മൂന്നാം സ്ഥാനത്തെത്തുകയും ചെയ്തു.