മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കുതിപ്പിന് പിന്നിലെ ഫ്രഞ്ച് -അർന്റീനിയൻ ജോഡി|Manchester United

മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സീസണിൽ മികച്ച ഫോം തുടരുകയാണ്. ഇന്നലെ ക്രിസ്റ്റൽ പാലസിനെതിരെ ഒന്നിനെതിരെ രണ്ടു ഗോളിന്റെ തകർപ്പൻ ജയം നേടി പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനം ഊട്ടിയുറപ്പിച്ചിരിക്കുകയാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഈ മുന്നേറ്റത്തിൽ പ്രതിരോധ താരങ്ങൾ വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്.പരിശീലകൻ എറിക് ടെൻ ഹാഗിന്റെ വരവോടെ കൂടുതൽ ഐക്യമുള്ള ടീമായി മാറിയ യുണൈറ്റഡിനെ മുന്നോട്ട് നയിക്കുന്നത് പ്രതിരോധത്തിന്റെ കെട്ടുറപ്പ് തന്നെയാണ്.

സീസണിലെ ആദ്യ മത്സരങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സെന്റർ ബാക്കുകളായിരുന്നു ലിസാൻഡ്രോ മാർട്ടിനെസും ഹാരി മാഗ്യൂറും. എന്നാൽ രണ്ട് കളികളിലും താരതമ്യേന ചെറിയ ടീമുകൾക്കെതിരെ കനത്ത തോൽവി ഏറ്റുവാങ്ങിയതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ എറിക് ടെൻ ഹാഗ് യുണൈറ്റഡിന്റെ പ്രതിരോധത്തിൽ വലിയ മാറ്റം വരുത്തി.ടീമിന്റെ ക്യാപ്റ്റനായിരുന്നിട്ടും ഹാരി മഗ്വയർ ആദ്യ ഇലവനിൽ നിന്ന് പുറത്തായി, റാഫേൽ വരാനെ പകരം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സെന്റർ ബാക്ക് പൊസിഷനിൽ ലിസാൻഡ്രോ മാർട്ടിനെസിനൊപ്പം കളിച്ചു. ഫ്രഞ്ച് സെന്റർ ബാക്കും അർജന്റീന സെന്റർ ബാക്കും തമ്മിലുള്ള മികച്ച കൂട്ടുകെട്ടാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനായി പിന്നീടുള്ള മത്സരങ്ങളിൽ കണ്ടത്.

ഇരുവരുടെയും പ്രകടനത്തിന്റെ ഫലം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഫലങ്ങളിൽ ശരിക്കും പ്രതിഫലിച്ചു.ഈ സീസണിൽ പ്രീമിയർ ലീഗിലും യൂറോപ്പ ലീഗിലും റാഫേൽ വരാനെയും ലിസാൻഡ്രോ മാർട്ടിനെസും മാഞ്ചസ്റ്റർ യുണൈറ്റഡ് സ്റ്റാർട്ടിംഗ് ഇലവനിൽ കളിച്ചു , ഇവർ കളിച്ച മത്സരങ്ങളിൽ ക്ലീൻ ഷീറ്റുകൾ നിലനിർത്താൻ സാധിക്കുകയും ചെയ്തു.ലിസാൻഡ്രോ മാർട്ടിനെസ് ടാക്ലിങ്ങിൽ മികവ് പുലർത്തുമ്പോൾ, ക്ലിയറൻസുകളിൽ വരാനെയുടെ തിളക്കം തിളങ്ങി നിൽക്കുന്നത് കാണാൻ സാധിച്ചു.ഇന്നലെ രണ്ടു ഗോളിന് മുന്നിൽ നിൽക്കെ എഴുപതാം മിനുട്ടിൽ കസമീറോ ചുവപ്പുകാർഡ് നേടി പുറത്തു പോയതിനു പിന്നാലെ ക്രിസ്റ്റൽ പാലസ് ഒരു ഗോൾ നേടിയെങ്കിലും തുടർന്നുള്ള മിനിറ്റുകളിൽ അവരുടെ മുന്നേറ്റങ്ങളെ സമർത്ഥമായി പ്രതിരോധിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം നേടുകയായിരുന്നു.

ഇന്നലെ നടന്ന മത്സരത്തിൽ 92 ശതമാനം പാസുകളും പൂർത്തിയാക്കിയ ലിസാൻഡ്രോ മാർട്ടിനസ് അഞ്ചു ക്ലിയറൻസുകൾ (മത്സരത്തിൽ ഏറ്റവും കൂടുതൽ) നടത്തി. ഇതിനു പുറമെ ഏഴു തവണ എതിരാളികളിൽ നിന്നും പോസെഷൻ വീണ്ടെടുത്ത താരം അഞ്ചു ഡുവൽസിലും വിജയിച്ചു. വരാനെയും മാർട്ടിനെസിന്റെയും കൂട്ടുകെട്ട് 10 പേരായി ചുരുങ്ങിയ യുണൈറ്റഡിനെ വിജയിപ്പിക്കുന്നതിൽ നിർണായകമായി മാറി.ഉയരക്കുറവുണ്ടെങ്കിലും തന്റെ കഠിനാധ്വാനവും അർപ്പണബോധവും കൊണ്ട് മൈതാനത്ത് അതിനെ മറികടക്കുന്ന ലിസാൻഡ്രോ മാർട്ടിനസിന്റെ മനോഭാവം യുണൈറ്റഡിനെ കൂടുതൽ ശക്തിയേകും.

കഴിഞ്ഞ എട്ട് വർഷമായി ഇതിഹാസ ജോഡികളായ റിയോ ഫെർഡിനാൻഡിന്റെയും നെമാഞ്ച വിഡിച്ചിന്റെയും പകരക്കാരെ തേടിയുള്ള യാത്രയിലായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ്. വരാനെയിലൂടെയും മാർട്ടിനെസിലൂടെയും അവർക്ക് അത് ലഭിച്ചിരിക്കുകയാണ്.ഇംഗ്ലീഷ് -സെർബ് കൂട്ടുകെട്ട് തീയേറ്റർ ഓഫ് ഡ്രീംസിൽ നിന്ന് പോയതുമുതൽ,നിരവധി സെന്റർ ബാക്കുകൾ അവരുടെ സിംഹാസനത്തിന്റെ അവകാശിയാകാൻ എത്തിയെങ്കിലും ആർക്കും അത് സാധിച്ചില്ല.

എന്നാൽ ഫ്രഞ്ച് -അര്ജന്റീന ജോഡി ഇവരുടെ യോജിച്ച പകരക്കാർ ആണെന്ന് കുറഞ്ഞ മത്സരങ്ങൾകൊണ്ട് തെളിയിച്ചിരിക്കുമായാണ്.ഇവർ തമ്മിലുള്ള ധാരണയും പങ്കാളിത്തവും ഓരോ കളി കഴിയുന്തോറും കൂടുതൽ ശക്തമാകുന്നതായി കാണുന്നു.വരാനിനും മാർട്ടിനെസിനും ഫിറ്റായി തുടരാൻ കഴിയുമെങ്കിൽ യുണൈറ്റഡിൽ നിന്നും ഈ സീസണിൽ പലതും പ്രതീക്ഷിക്കാം.

5/5 - (1 vote)