മലയാളി ക്രിക്കറ്റ് ആരാധകർ എല്ലാം തന്നെ ഇഷ്ട താരമാണ് സഞ്ജു വി സാംസൺ. ലോക ക്രിക്കറ്റിൽ തന്നെ ഏറെ ആരാധകരെ ചുരുങ്ങിയ കാലം കൊണ്ട് സൃഷ്ടിച്ച സഞ്ജുവിന് പക്ഷെ ഇന്ത്യൻ ജേഴ്സിയിൽ അത്രത്തോളം ക്ഷോഭിക്കാൻ കഴിഞ്ഞിട്ടില്ല. മോശം ഷോട്ട് അടക്കം കളിച്ചു സഞ്ജു ലഭിക്കുന്ന ചെറിയ അവസരങ്ങൾ വരെ നഷ്ടമാക്കാറുണ്ട്.ലങ്കക്ക് എതിരായ ഒന്നാം ടി :20യിൽ നാലാം നമ്പറിൽ ബാറ്റിങ് എത്തിയ സഞ്ജു പക്ഷെ വെറും 5 റൺസിൽ പുറത്തായി.
അതേസമയം ഇപ്പോൾ വീണ്ടും മറ്റൊരു ദുഃഖ വാർത്ത സഞ്ജുവിനെ തേടി എത്തുകയാണ്.ഒന്നാം ടി :20യിൽ ഫീൽഡിങ്ങിനിടയിൽ പരിക്കേറ്റ സഞ്ജുവിനെ ശേഷിക്കുന്ന ടി :20 മത്സരങ്ങളിൽ നിന്നും ഒഴിവാക്കി.സഞ്ചു സാംസണിന് പകരക്കാരനായി പഞ്ചാബ് കിംഗ്സ് വിക്കറ്റ് കീപ്പര്‍ താരം ജിതേഷ് ശര്‍മ്മയെ ഇന്ത്യന്‍ ടി :20 ക്രിക്കറ്റ് സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയതായി ബിസിസിഐ അറിയിച്ചു.
മത്സരത്തിൽ ഒരു ക്യാച്ച് നഷ്ടമാക്കിയ സഞ്ജു പിന്നീട് ബൗണ്ടറി ലൈൻ അരികിൽ ഡൈവ് ചെയ്യുന്ന സമയം വീണ്ടും വീണിരുന്നു.കാൽ മുട്ടിൽ നീരുവന്ന സഞ്ജു സാംസൺ രണ്ടാം ടി :20ക്കായി പുറപ്പെട്ട ഇന്ത്യൻ ടീമിനോപ്പം യാത്ര ചെയ്തിരുന്നില്ല. കൂടുതൽ സ്കാനിങ് അടക്കം സഞ്ജു വിധേയനാകും എന്നാണ് റിപ്പോർട്ട്. ഇക്കഴിഞ്ഞ ഐപിൽ അടക്കം തിളങ്ങിയ ജിതേഷ് ശർമ്മയെ ഇതേ തുടർന്നാണ് ആദ്യമായി സ്ക്വാഡിലേക്ക് വിളിച്ചത്.
Jitesh Sharma has been added to India's squad.#JiteshSharma #SanjuSamson #INDvSL #HardikPandya pic.twitter.com/TNRoAmEiXH
— Nayan machhi (@Nkmachhi18) January 5, 2023
ഇത്തവണ പരിക്ക് കാരണം ഇന്ത്യൻ ടീമിൽ നിന്നും പുറത്തായ സഞ്ജുവിന് ഇനി ഐപിൽ ക്രിക്കറ്റ് മാത്രമാണ് മുൻപിലുള്ള അവസരം. രഞ്ജി ട്രോഫിയിൽ കേരള ടീമിനെ ഇത്തവണ നയിക്കുന്നത് സഞ്ജുവാണ്. ജനുവരി 5നാണ് രണ്ടാം ടി :20, ജനുവരി ഏഴിനാണ് മൂന്നാം ടി :20