‘ഞാൻ പ്രതീക്ഷിച്ചതിലും ഉയർന്ന നിലവാരമാണ് ലീഗിനുള്ളത് :ഡിമിട്രിയോസ് ഡയമന്റകോസ്’ |Kerala Blasters

ട്രാൻസ്ഫർ വിൻഡോയിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഒപ്പിട്ട നാല് വിദേശ താരങ്ങളിൽ ഒരാളാണ് ഡിമിട്രിയോസ് ഡയമന്റകോസ്. തന്റെ ആദ്യ നാല് ഐ‌എസ്‌എൽ മത്സരങ്ങളിൽ താരത്തിന് സ്‌കോർ ചെയ്യാൻ സാധിച്ചില്ലെങ്കിലും പിന്നീട് തുടർച്ചയായി രണ്ട് ഗെയിമുകൾ വലകുലുക്കി. ആ രണ്ടു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്‌സ് തകർപ്പൻ ജയം സ്വന്തമാക്കി.`നാളെ ഹൈദെരാബാദിനെതിരെയുള്ള മത്സരത്തിന് മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിൽ വുകോമാനോവിച്ചിനൊപ്പം ചേർന്ന് ഗ്രീക്ക് സ്‌ട്രൈക്കർ തന്റെ അനുഭവം തുറന്നു പറഞ്ഞു.

“ഇന്ത്യൻ ലീഗിനെക്കുറിച്ചും എല്ലാ കാര്യങ്ങളെക്കുറിച്ചും അറിയാൻ എനിക്ക് കുറച്ച് സമയം വേണമെന്ന് ഞാൻ പറഞ്ഞിരുന്നു . ഇപ്പോൾ ഞാൻ എന്നെത്തന്നെ കണ്ടെത്തിയെന്ന് ഞാൻ കരുതുന്നു. ഞാൻ കുറച്ച് ഗോളുകൾ നേടാൻ തുടങ്ങി, പക്ഷേ ഏറ്റവും പ്രധാനപ്പെട്ട കാര്യം ടീം വിജയിക്കുന്നു എന്നതാണ്” സ്‌ട്രൈക്കർ പറഞ്ഞു.

“ഇവിടെ ലെവൽ വളരെ ഉയർന്നതാണെന്ന് ഞാൻ കരുതുന്നു. ഇന്ത്യയെക്കുറിച്ച് ധാരാളം കാര്യങ്ങൾ കേൾക്കുന്നതിനാൽ ഇവിടെ ലെവൽ ഇത്രയധികമാണെന്ന് ഞാൻ പ്രതീക്ഷിച്ചില്ല.ശക്തമായ ഗെയിമുകൾ കളിക്കുന്ന നല്ല ടീമുകൾ, നിലവാരമുള്ള ഗെയിമുകൾ. ലെവൽ ശരിക്കും ഉയർന്നതാണ്. ഞാൻ അത് പ്രതീക്ഷിച്ചില്ല .ഇങ്ങോട്ട് വരാനുള്ള തീരുമാനം തെറ്റിയില്ലെന്ന് ഉറപ്പായും പറയാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവില്‍ പോയിന്റ് പട്ടികയില്‍ ഹൈദരാബാദ് ഒന്നാം സ്ഥാനത്താണ്. ആറ് കളിയില്‍ നിന്ന് 16 പോയിന്റാണ് ടീം സ്വന്തമാക്കിയത്. അഞ്ചില്‍ ജയിച്ചപ്പോള്‍ ഒരു സമനില മാത്രമാണ് അവര്‍ക്ക് നേരിടേണ്ടി വന്നത്. ബ്ലാസ്‌റ്റേഴ്‌സ് നിലവില്‍ അഞ്ചാം സ്ഥാനത്താണ്.

Rate this post