‘അൺ സ്റ്റോപ്പബിൾ റാഷ്‌ഫോഡ്’ : മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കുതിപ്പിന് പിന്നിലെ റാഷ്‌ഫോഡ് എഫക്ട് |Marcus Rashford

കഴിഞ്ഞ ദിവസം എഫ്എ കപ്പിൽ എവർട്ടനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് നേടിയ മൂന്നു ഗോളുകളിലും മാർക്കസ് റാഷ്‌ഫോർഡ് പങ്കാളിയായിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച ഫോർവേഡായ കൈലിയൻ എംബാപ്പെയുമായി ഇംഗ്ലീഷ് താരത്തെ താരതമ്യപ്പെടുത്തുമ്പോൾ ചിരിയോടെ സ്വാഗതം ചെയ്യപ്പെടുന്ന ഒരു കാലമുണ്ടായിരുന്നു.

എന്നാൽ ഇപ്പോൾ കാര്യങ്ങൾ അങ്ങനെയല്ല, യൂറോപ്പിലെ ഏറ്റവും മികച്ച താരങ്ങളുടെ ഇടയിലാണ് റാഷ്‌ഫോഡിന്റെ സ്ഥാനം. തനറെ ഫുട്ബോൾ ജീവിതത്തിലെ ഏറ്റവും മികച്ച ഫോമിലൂടെയാണ് താരം കടന്നു പോയിക്കൊണ്ടിരിക്കുന്നത്.എവർട്ടനെതിരായ വിജയത്തിൽ ഇംഗ്ലണ്ട് ഫോർവേഡ് തന്റെ അഞ്ചാം ഗോൾ നേടുകയും മറ്റ് രണ്ട് ഗോളുകളിൽ തനറെ സാനിധ്യം അറിയിക്കുകയും ചെയ്തു.മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ എറിക് ടെൻ ഹാഗ് റാഷ്‌ഫോഡിനെ അൺ സ്റ്റോപ്പബിൾ എന്നാണ് വിശേഷിപ്പിച്ചത്.

യുണൈറ്റഡിനായി ഇതുവരെയുള്ള എല്ലാ മത്സരങ്ങളിലും 13 ഗോളുകൾ നേടിയ 25-കാരൻ 2019-20 കാമ്പെയ്‌നിലെ തന്റെ സീസണിലെ ഏറ്റവും മികച്ച 22 ഗോളുകളെ മറികടക്കാനുള്ള പാതയിലാണ്.“ആദ്യ മിനിറ്റ് മുതൽ, മാർക്കസ് ആത്മവിശ്വാസവും വിശ്വാസവും പ്രകടിപ്പിച്ചു,” ടെൻ ഹാഗ് പറഞ്ഞു. “90 മിനിറ്റോളം അദ്ദേഹം എവർട്ടൺ പ്രതിരോധക്കാർക്ക് ഭീഷണിയായിരുന്നു. ഒരു സ്‌ട്രൈക്കർ എന്ന നിലയിൽ അദ്ദേഹം ഗോളുകൾ നേടുകയും അസിസ്റ്റ് നൽകുകയും ചെയ്യുന്നു. ഇന്നലെ അദ്ദേഹത്തിന് രണ്ട് അസിസ്റ്റുകളും ഒരു ഗോളും ഉണ്ടായിരുന്നു ,ഏറ്റവും മികച്ചത് നൽകുകയും ചെയ്തു ” പരിശീലകൻ കൂട്ടിച്ചേർത്തു.

റാഷ്‌ഫോർഡിന്റെ ഉജ്ജ്വലമായ ഫോം ഡിസംബറിലെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്ലെയർ ഓഫ് ദ മന്ത് ആയി തിരഞ്ഞെടുക്കപ്പെട്ടു. ലോകകപ്പിലെ മികച്ച ഫോം യുണൈറ്റഡ് ജേഴ്സിയിലും തുടരുകയാണ് താരം.

Rate this post