പ്രീമിയർ ലീഗിലെ “എക്കാലത്തെയും മോശം കളിക്കാരന്റെ” മകൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി അരങ്ങേറ്റം കുറിച്ചപ്പോൾ

346 പ്രീമിയർ ലീഗ് മത്സരങ്ങൾ കളിച്ചിട്ടും റോബി സാവേജിനെ ഒരിക്കൽ തന്റെ മുൻ സഹതാരം ബെന്നി മക്കാർത്തി താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മോശം കളിക്കാരനായി ലേബൽ ചെയ്തിരുന്നു.മാഞ്ചസ്റ്റർ യുണൈറ്റഡിൽ തന്റെ കരിയർ ആരംഭിക്കുകയും ’92 ലെ പ്രശസ്തമായ ക്ലാസിന്റെ ഭാഗമായിരുന്ന സാവേജ് ക്രൂ അലക്‌സാന്ദ്ര, ലെസ്റ്റർ സിറ്റി, ബർമിംഗ്ഹാം സിറ്റി, ബ്ലാക്ക്‌ബേൺ റോവേഴ്‌സ്, ഡെർബി കൗണ്ടി, ബ്രൈറ്റൺ ആൻഡ് ഹോവ് അൽബിയോൺ, സ്റ്റോക്ക്‌പോർട്ട് ടൗൺ തുടങ്ങിയ ക്ലബ്ബുകൾക്ക് വേണ്ടി ബൂട്ട് കെട്ടിയിട്ടുണ്ട്.

“റോബി എനിക്കെതിരെ കളിച്ചപ്പോൾ ഞാൻ അവനെ വെറുത്തു,” അവന്റെ മുൻ ഡെർബി കൗണ്ടി ബോസ് പോൾ ജുവൽ പണ്ട് പറഞ്ഞു.ആളുകളെ ചവിട്ടിക്കൊണ്ട് മാത്രം കളിക്കുന്ന അവനുള്ളിടത്തോളം നിങ്ങൾ ഉയർന്ന തലത്തിൽ കളിക്കില്ല” അദ്ദേഹം പറഞ്ഞിരുന്നു.

സാവേജ് 1994 വരെ റെഡ് ഡെവിൾസിനായി കളിച്ചു, ക്ലബ്ബുമായി വേർപിരിഞ്ഞ് 17 വർഷങ്ങൾക്ക് ശേഷം, ബുധനാഴ്ച യംഗ് ബോയ്‌സിനെതിരായ യുണൈറ്റഡിന്റെ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ തന്റെ മകൻ ചാർലിയുടെ അരങ്ങേറ്റം ഓൾഡ് ട്രാഫോഡിൽ കണ്ടു.മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിനകം തന്നെ 16-ാം റൗണ്ടിലേക്ക് യോഗ്യത നേടിയിരുന്നതിനാൽ ഇടക്കാല പരിശീലകനായ റാൽഫ് റാങ്‌നിക്ക് നിരവധി സ്റ്റാർട്ടർമാർക്ക് വിശ്രമം നൽകാൻ തീരുമാനിച്ചു, കൂടാതെ 18 വയസ്സും ഏഴ് മാസവും പ്രായമുള്ള റെഡ് ഡെവിൾസിനായി തന്റെ ആദ്യ ഗെയിം കളിച്ച സാവേജ് ഉൾപ്പെടെ നാല് അക്കാദമിയിലെ പ്രതിഭകൾ അരങ്ങേറ്റം കുറിച്ചു.

“മാഞ്ചസ്റ്റർ യുണൈറ്റഡിൽ ജുവാൻ മാറ്റയുടെ പകരക്കാരനായി എത്തുന്നത് ചാർലി സാവേജാണ്,” മകന്റെ അരങ്ങേറ്റം പ്രഖ്യാപിച്ചുകൊണ്ട് ബിടി സ്‌പോർട് കോ-കമന്റേറ്റർ റോബി സാവേജ് പറഞ്ഞു.”അയ്യോ.. ആ വാക്കുകൾ പറയുമെന്ന് ഞാൻ ഒരിക്കലും വിശ്വസിച്ചിരുന്നില്ല. എന്റെ കുട്ടിക്ക് എത്ര അഭിമാനകരമായ ദിവസമാണ്. അവന്റെ കഠിനാധ്വാനത്തിനു ഫലം ലഭിച്ചിരിക്കുകയാണ്.”എനിക്കും അവന്റെ അമ്മയ്ക്കും മുത്തശ്ശിമാർക്കും ഏറ്റവും പ്രധാനമായി ചാർളി സാവേജിനും പ്രധാന ദിവസമാണ്. ഞാൻ അവനെക്കുറിച്ച് അഭിമാനിക്കുന്നു. ഇത് അദ്ദേഹത്തിന് അതിശയകരമായ നിമിഷമാണ്.”

മുൻ ഇംഗ്ലണ്ട് സ്‌ട്രൈക്കർ ഗാരി ലിനേക്കർ യുവതാരത്തെ തന്റെ അരങ്ങേറ്റത്തിന് അഭിനന്ദിക്കാനും 18 കാരനായ മിഡ്‌ഫീൽഡറുടെ പിതാവിനെ കളിയാക്കുകയും ചെയ്തു.”അവർക്ക് രണ്ടുപേർക്കും അഭിമാന നിമിഷം. റോബി സാവേജിന്റെ കഴിവിന്റെ പകുതിയും അയാൾക്ക് ലഭിച്ചിട്ടുണ്ടെങ്കിൽ, അവൻ തീർത്തും നിരാശനാകും. തീർച്ചയായും തമാശയാണ്. അദ്ദേഹത്തിന് ആശംസകൾ നേരുന്നു” ആദ്ദേഹം പറഞ്ഞു.