അന്ന് മറഡോണ കീഴടക്കി, പക്ഷെ മെസ്സിക്ക് സാധിച്ചില്ല; ലോകകപ്പിൽ അർജന്റീയുടെ ഉറക്കം കെടുത്തിയ യൂറോപ്യൻ വമ്പന്മാരുടെ കഥ |FIFA World Cup

അർജന്റീനയും ബ്രസീലും തമ്മിലുള്ള പോരാട്ടം ഫുട്ബാൾ ലോകം എന്നും കാത്തിരിക്കുന്ന മത്സരങ്ങളാണ്. ഇവർ തമ്മിൽ ഏറ്റുമുട്ടുമ്പോഴെക്കെ കളിക്കളത്തിന് പുറത്തും ആവേശം അണപൊട്ടാറുണ്ട്. രണ്ട് ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ പോരാട്ടം എന്നതിലുപരി ഫുട്ബാൾ ലോകത്തിലെയും രണ്ട് വൈരികളാണ് ബ്രസീലും അർജന്റീനയും. ഏറ്റവുമൊടുവിലത്തെ കോപ്പ അമേരിക്കയിലും ഫൈനൽ പോരാട്ടത്തിൽ ഇരുവരും ഏറ്റുമുട്ടിയപ്പോഴും ഫുട്ബാൾ ലോകം ആവേശത്തിലായിരുന്നു.മത്സരത്തിൽ ബ്രസീലിനെ പരാജയപ്പെടുത്തി അർജന്റീന കോപ്പ അമേരിക്ക കിരീടം ചുടുകയിരുന്നു.

ബ്രസീലിനെ അർജന്റീനയുടെ ബദ്ധവൈരികളായി കണക്ക് കൂടുമ്പോഴും ബ്രസീലിനെ കൂടാതെ അർജന്റീനയ്ക്ക് മറ്റൊരു വൈരികൾ കൂടിയുണ്ട്. ജർമ്മനി. ലോകകപ്പ് ഫൈനലുകളിൽ മാത്രമായി ഇരുവരും ഏറ്റുമുട്ടിയത് 3 തവണയാണ്. അത് കൊണ്ട് തന്നെയാണ് ബ്രസീലിനെ പോലെ അർജന്റീനയുടെ കടുത്ത എതിരാളികളായി ജർമ്മനിയെയും കണക്കാക്കുന്നത്. ഏറ്റുമുട്ടിയ 3 ലോകകപ്പ് ഫൈനലുകളിൽ രണ്ട് പ്രാവശ്യവും അർജന്റീയെ പരാജയപ്പെടുത്തി ജർമ്മനി ജേതാക്കളാവുകയിരുന്നു.

ഫിഫ ലോകകപ്പ് ചരിത്രത്തിൽ ഏഴ് തവണയാണ് ഇരുവരും തമ്മിൽ ഏറ്റുമുട്ടിയത്. ഇതിൽ അർജന്റീയ്ക്ക് ആകെ ഒരു മത്സരത്തിൽ മാത്രമേ ജര്മനിയോട് ജയിക്കാനയുള്ളു. ഇരുവരും തമ്മിലുള്ള പോരാട്ടത്തിൽ 4 തവണ വിജയം ജർമനിക്കായിരുന്നു. രണ്ട് മത്സരങ്ങൾ സമനിലയിലും പിരിഞ്ഞു. ഇരുവരും തമ്മിലുള്ള മത്സരത്തിൽ 12 ഗോളുകളാണ് ജർമനി അർജനിയുടെ വലയിൽ അടിച്ചു കൂട്ടിയത്. അർജന്റീനയാവട്ടെ വെറും അഞ്ചു ഗോളുകളും. 1958 ലെ ലോകകപ്പ് മുതൽ 2014 ലെ ബ്രസീൽ ലോകകപ്പ് വരെയുള്ള അഞ്ച്‌ പതിറ്റാണ്ടുകളിലായാണ് ഇത് വരെ ഇരുവരുടെയും പോരാട്ടം നീളുന്നത്. അർജന്റീനയ്ക്ക് വേണ്ടി സൂപ്പർ സൂപ്പർ താരങ്ങളായ ഡീഗോ മറഡോണയും ലയണൽ മെസ്സിയും ജർമ്മനിക്കായി ലോതർ മത്തൂസ്, തോമസ് മുള്ളർ എന്നിവരും ഈ കാലയളവിൽ മത്സരിച്ചു.

1958 മുതൽ 1990 വരെ ജർമനി വെസ്റ്റ് ജർമനി എന്ന പേരിലായിരുന്നു ഫുട്ബാൾ കളിച്ചിരുന്നത്. 1958 ലെ ലോകകപ്പിലെ ആദ്യ റൌണ്ട് മത്സരത്തിൽ അർജന്റീനയെ 3-1 പരാജയപ്പെടുത്തി വെസ്റ്റ് ജർമനി ആ പരമ്പരയിലെ ആദ്യവിജയം നേടി. 1966 ൽ ആദ്യ റൗണ്ടിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ സമനിലയായിരുന്നു ഫലം.1986 ലോകകപ്പ് ഫൈനലിൽ വെസ്റ്റ് ജർമനിയെ 3-2 ന് പരാജയപ്പെടുത്തി അർജന്റീന ലോകകിരീടം മുത്തമിട്ടു. ഡീഗോ മറഡോണയുടെ തോളിലേറിയായിരുന്നു ആ വർഷം അർജന്റീന ലോകകിരീടം നേടിയത്. എന്നാൽ ഇതിന് ശേഷം അർജന്റീനയ്ക്ക് ജർമനിയോട് ഇത് വരെ ലോകകപ്പിൽ വിജയിക്കാനായിട്ടില്ല.പിന്നീട് 1990, 2006 , 2010 , 2014 എന്നീ ലോകകപ്പുകളിൽ ജര്മനിയോട് അർജന്റീനയോട് വിജയിക്കാനായിട്ടില്ല. ഇതിൽ 2014, 1990 ,ലോകകപ്പുകളിലെ ഫൈനൽ മത്സരത്തിലാണ് അർജന്റീന ജർമനിയോട് പരാജയപ്പെട്ടത്.

ഫുട്ബാൾ ലോകത്തെ വൻ ശക്തിയാണ് അർജന്റീനയെങ്കിലും ജർമനിയോടുള്ള വൈര്യത്തിൽ അർജന്റീന കണക്കുകളിൽ പിന്നിലാണ്. ആകെ ഒരു തവണ മാത്രമേ അർജന്റീയ്ക്ക് ജർമനിയെ മുട്ടുകുത്തിക്കാനായുള്ളു. 2022 ൽ ഖത്തർ ലോകകപ്പ് പടിവാതിൽക്കൽ എത്തിനിൽക്കുമ്പോൾ അർജന്റീന ആരാധകർ ഉറ്റുനോക്കുന്നത് ഇത്തവണ ജർമനിയെ കീഴടക്കാനാവുമോ എന്നതാണ്. ഇരുവരും നിലവിൽ വ്യത്യസ്ത ഗ്രൂപ്പുകളിലാണ് എങ്കിലും നോക്ക്ഔട്ട് റൗണ്ടിൽ ഇവർ ഏറ്റുമുട്ടാനുള്ള സാദ്ധ്യതകൾ കൂടുതലാണ്.

Rate this post