
സൂപ്പർ മിഡ്ഫീൽഡർ പരിക്കേറ്റ് പുറത്ത് , ഖത്തര്‍ ലോകകപ്പിന് മുമ്പ് അർജന്‍റീനയ്ക്ക് കനത്ത തിരിച്ചടി |Qatar 2022 |Argentina
ഖത്തർ ലോകകപ്പ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ കിരീട പ്രതീക്ഷ ഏറെയുള്ള അർജന്റീനക്ക് വലിയ തിരിച്ചടി.അവരുടെ നിർണായക താരമായ മിഡ്ഫീൽഡർ ജിയോ വാനി ലോ സെൽസോ വേൾഡ് കപ്പിൽ നിന്നും പുറത്തായി. അദ്ദേഹത്തിന്റെ ക്ലബ്ബായ വിയ്യാറയലാണ് ഇതുമായി ബന്ധപ്പെട്ട സ്റ്റേറ്റ്മെന്റ് പുറത്തിറക്കിയിട്ടുള്ളത്.
പരിക്ക് മൂലമാണ് ലോ സെൽസോ ഖത്തർ വേൾഡ് കപ്പിൽ നിന്നും പുറത്തായിട്ടുള്ളത്. കണങ്കാലിന് പരിക്കേറ്റ താരത്തിന് ഉടൻ ശസ്ത്രക്രിയ ആവശ്യമുള്ളതിനാൽ ലോകകപ്പിൽ താരം കളിക്കില്ല.ഒക്‌ടോബർ 30-ന് അത്‌ലറ്റിക് ബിൽബാവോയ്‌ക്കെതിരെ വില്ലാറിയലിന്റെ ലാലിഗ തോൽവിയ്‌ക്കിടെയാണ് 26 കാരന് പരിക്കേൽക്കുന്നത്. അർജന്‍റൈൻ പരിശീലകൻ ലിയോണൽ സ്‌കലോണിയുടെ ടീമിലെ സ്ഥിരസാന്നിധ്യമാണ് ലോസെൽസോ. 2021ൽ കോപ്പ അമേരിക്ക നേടിയ അർജന്‍റീനൻ ടീമിലെ നിർണായക താരം. ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ഏറ്റവുമധികം അസിസ്റ്റുകൾ നടത്തിയതും ലയണൽ മെസ്സിക്ക് കൂടുതൽ പാസുകൾ നൽകിയതും ലോസെൽസോയാണ്.

സ്‌കലോനിയുടെ കീഴിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നേടിയിട്ടുള്ള താരം ലോ സെൽസോയാണ്.7 അസിസ്റ്റുകളാണ് ഇദ്ദേഹം കരസ്ഥമാക്കിയിട്ടുള്ളത്. കഴിഞ്ഞ ലോകകപ്പ് സ്ക്വാഡിലുണ്ടായിട്ടും ഒരു കളിയിൽപ്പോലും സാംപോളി അവസരം കൊടുക്കാതിരുന്ന ഒരേ ഒരു താരമായ ലോ സെൽസോ വളരെ പ്രതീക്ഷയോടെയാണ് ലോകകപ്പിനായി കാത്തിരുന്നത്.ഖത്തറിലെ ലോകകപ്പില്‍ ലോസെൽസോ കളിക്കാത്തത് ടീമിന് വലിയ നഷ്ടമാകും.താരത്തിന്റെ പരിക്ക് ഗുരുതരമാണ് എന്നുള്ള റിപ്പോർട്ട് നേരത്തെ തന്നെ ഉണ്ടായിരുന്നു.
എന്നിരുന്നാലും സർജറി ഒഴിവാക്കിക്കൊണ്ട് എങ്ങനെയെങ്കിലും വേൾഡ് കപ്പിന് എത്താനുള്ള ശ്രമങ്ങളായിരുന്നു ലോ സെൽസോ നടത്തിയിരുന്നത്. എന്നാൽ സർജറി അത്യാവശ്യമാണെന്ന് ക്ലബ്ബ് അറിയിച്ചതോടെ ലോ സെൽസോക്ക് മുന്നിൽ വേൾഡ് കപ്പ് നഷ്ടപ്പെടുത്തുകയല്ലാതെ മറ്റു മാർഗ്ഗങ്ങൾ ഇല്ലായിരുന്നു.ലിയാൻഡ്രോ പരേഡസിനും റോഡ്രിഗോ ഡി പോൾക്കുമൊപ്പം സ്കലോനിയുടെ മധ്യനിര രൂപീകരണത്തിൽ ലോ സെൽസോ നിർണായക ഭാഗമാണ്.
Villarreal to issue statement on Gio Lo Celso, set to miss World Cup. https://t.co/PHyQrM8mPb
— Roy Nemer (@RoyNemer) November 8, 2022
റൊസാരിയോ സെൻട്രലിന്റെ ഉൽപന്നമാണ് ലോ സെൽസോ.26 ജൂലൈ 2016-ന് ലോ സെൽസോ ഫ്രഞ്ച് ഭീമന്മാരായ പാരീസ് സെന്റ്-ജെർമെയ്‌നിൽ 2021 വരെ അഞ്ച് വർഷത്തെ കരാറിൽ 8.5 മില്യൺ മാർജിൻ തുകയിൽ ചേർന്നു.2017 ഏപ്രിൽ 5 ന് യുഎസ് അവഞ്ചെസിനെതിരെ നടന്ന കൂപ്പെ ഡി ഫ്രാൻസ് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ അദ്ദേഹം ഫ്രഞ്ച് ടീമിനായി അരങ്ങേറ്റം കുറിച്ചു.30 ജനുവരി 2018 ന് റെന്നസിനെതിരെ 3-2 കൂപ്പെ ഡി ലാ ലിഗ് വിജയത്തിൽ പിഎസ്ജിക്കായി അദ്ദേഹം തന്റെ ആദ്യ ഗോൾ നേടി.
പിന്നീട റിയൽ ബെറ്റിസിൽ എത്തിയ താരം 2019 -2020 മുതൽ ടോട്ടൻഹാമിന്റെ താരമാണ്.2022 ൽ കൂടുതൽ അവസരത്തിനായി താരം വിയ്യ റയലിലേക്ക് വായ്പയിൽ പോവുകയും ചെയ്തു. സ്പാനിഷ് ക്ലബ്ബിനെ ചാമ്പ്യൻസ് ലീഗ് സെമിയിൽ എത്തിക്കുന്നതിൽ താരം വലയയാ പങ്കു വഹിച്ചു. റൊസാരിയോ സെൻട്രലിലെ ശ്രദ്ധേയമായ ചില പ്രകടനങ്ങൾ കാരണം, ലോ സെൽസോ 2016 ഒളിമ്പിക്‌സിനായുള്ള അർജന്റീന U23 സ്ക്വാഡിലേക്ക് ഒരു കോൾ-അപ്പ് നേടി. 2016 ഓഗസ്റ്റ് 4 -ന് പോർച്ചുഗലിനെതിരായ മത്സരത്തിൽ 72 -ാം മിനിറ്റിൽ ക്രിസ്റ്റ്യൻ എസ്പിനോസയ്ക്ക് പകരം ലോ സെൽസോ അർജന്റീന U23 അരങ്ങേറ്റം നടത്തി.2017 നവംബർ 11 ന് റഷ്യക്കെതിരെ 1-0 വിജയം നേടി മത്സരത്തിൽ ലോ സെൽസോ അർജന്റീനയിൽ അരങ്ങേറ്റം കുറിച്ചു. അർജന്റീനക്ക് വേണ്ടി 41 മത്സരങ്ങൾ കളിച്ച താരം രണ്ടു ഗോളുകൾ നേടിയിട്ടുണ്ട്.