❝ദി🐐⚡അൺ സ്റ്റോപ്പബിൾ ലിയോ✍️😲റെക്കോർഡ് വീണ്ടും❞
രാജാവിനു⚽👑മുന്നിൽ💔🤦‍♂️തകർന്നു പോകുന്ന പ്രതിരോധം

ഈ സീസൺ അവസാനത്തോടെ ബാഴ്സയുമായു കരാർ അവസാനിക്കുന്ന സൂപ്പർ താരം മെസ്സിയെ കുറിച്ചുള്ള ധാരാളം കിംവദന്തികളും , അഭ്യൂഹങ്ങളും ഓരോ ദിവസവും ലോകമെമ്പാടുമുള്ള മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. മെസ്സി ബാഴ്സയിൽ തുടരുമോ അതോ പുതിയ ക്ലബിലേക്ക് ചേക്കേറുമോ എന്ന ചോദ്യങ്ങളും ഉയർന്നു വരുന്നുണ്ട്. മെസ്സിയെ എന്ത് വിലകൊടുത്തും നില നിർത്തുമെന്നും ബാഴ്സയും ,എന്ത് വില കൊടുത്തും മെസ്സിയെ സ്വന്തമാക്കുമെന്നു പരസ്യമായി പ്രഖ്യാപിച്ചു പിഎസ്ജി യും ,മാഞ്ചസ്റ്റർ സിറ്റിയും രംഗത്തെത്തിയിരുന്നു. എന്നാൽ ഇതൊന്നും തന്റെ പ്രകടനത്തെ ബാധിക്കില്ലെന്ന് ഉറപ്പിക്കുന്ന പ്രകടനമാണ് അർജന്റീനിയൻ മാന്ത്രികൻ ഓരോ മത്സരത്തിലും പുറത്തെടുക്കുന്നത്.

ഈ സീസണിന്റെ തുടക്കത്തിലേ ബാഴ്സയുടെ മങ്ങിയ പ്രകടനത്തിന് ശേഷം മെസ്സിയുടെ ഒറ്റയാൾ പ്രകടനമാണ് ബാഴ്‌സയെ ലാ ലീഗയിൽ രണ്ടാം സ്ഥാനത്തെത്തിച്ചത്. ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായെങ്കിലും കോപ്പ ഡെൽ റയിൽ സെവിയ്യക്കെതിരെ സെമിയിൽ നേടിയ തകർപ്പൻ തിരിച്ചു വരവയുടെ കിരീട പ്രതീക്ഷ വർദ്ധിപ്പിച്ചിരിക്കുകയാണ്. 2021 ൽ ലാ ലീഗയിൽ തോൽവി അറിയാതെ മുന്നേറുന്ന ബാഴ്സക്ക് മെസിയുടെ പ്രകടനത്തിന്റെ ബലത്തിൽ മാത്രമാണ് ഇത് സാധ്യമായത്. പലപ്പോഴും മെസിയില്ലെങ്കിൽ ബാഴ്സയില്ല എന്ന രീതിയിലേക്ക് കാര്യങ്ങൾ പോയി കൊണ്ടിരിക്കുകയാണ്. ല ലീഗയിൽ 17 മത്സരങ്ങളിൽ തോൽവി അറിയാതെ മുന്നേറുന്ന ബാഴ്സ ഡിസംബറിൽ കാഡിസിനെതിരെ പരാജയപ്പെട്ട ശേഷം ലീഗിൽ തോൽവി അറിഞ്ഞിട്ടില്ല.

ഇന്നലെ ക്യാമ്പ് നൗവിൽ ഹ്യൂസ്‌കയെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് പരാജയപ്പെടുത്തിയ എണ്ണം പറഞ്ഞ രണ്ടു ലോങ്ങ് റേഞ്ച് ഗോളുകളും ഒരു അസിസ്റ്റുമാണ് മെസ്സി നേടിയത്. മത്സരത്തിൽ നിറഞ്ഞു കളിച്ച മെസ്സി 2021 ൽ ഫോമിന്റെ ഉന്നതിയിലെത്തി. ലാ ലീഗയിൽ 21 ഗോളുമായി ടോപ് സ്കോററായ മെസ്സി ഇന്നലെ നേടിയ ആദ്യ ഗോളോട് കൂടി യൂറോപ്പിലെ ബിഗ് ഫൈവ് ലീഗുകളിൽ തുടർച്ചയായ 13 സീസണുകളിലും 20 ഗോളുകൾ നേടുന്ന ആദ്യ താരമായി മാറി. 2021 ൽ മെസ്സി 17 ഗോളുകളും 7 അസിസ്റ്റുകളും 13 മാൻ ഓഫ് ദി മാച്ചുകളും സ്വന്തം പേരിൽ കുറിച്ചു. അതിൽ രണ്ടു ഗോളുകൾ ചാമ്പ്യൻസ് ലീഗിൽ പിഎസ്ജികെതിരെയാണ് പിറന്നത്.

ഇന്നലെ ബോക്സിനു പുറത്തു നിന്നും രണ്ടു ഗോളുകൾ നേടിയ മെസ്സി കഴിഞ്ഞ 6 സീസണുകളിൽ ഓരോന്നിനും ബോക്സിന് പുറത്ത് നിന്ന് 6+ ഗോളുകൾ നേടുന്ന ഏക കളിക്കാരൻ കൂടിയാണ്. ഇന്നലെ ഓസ്കാർ മിംഗുസയുടെ ഗോളിന് അസ്സിസ്റ് നൽകിയതോടെ 2007/2008 മുതൽ തുടർച്ചയായി 14 സീസണുകളിൽ കുറഞ്ഞത് 10 അസിസ്റ്റുകളെങ്കിലും നല്കാൻ മെസ്സിക്കായി. ഇന്നലെ ബാഴ്സയ്ക്കൊപ്പം ലയണൽ മെസ്സി മറ്റൊരു നാഴികക്കല്ല് പിന്നിട്ടു. ബാഴ്സക്കായി 767 മത്സരങ്ങൾ കളിച്ച സാവിയുടെ റെക്കോർഡിനൊപ്പമെത്തി .2011 ജനുവരി 5 ന് മിഗുവേലിയുടെ (549) പേരിലുള്ള റെക്കോർഡാണ് സാവി സ്വന്തമാക്കിയത്.

മെസ്സിയുടെ 767 മത്സരങ്ങളിൽ ലാ ലീഗയിൽ 510 മത്സരങ്ങളും, ചാമ്പ്യൻസ് ലീഗിൽ 149 ഉം,, 79 എണ്ണം കോപ ഡെൽ റേയിൽ, 20 സ്പ്ഷ് സൂപ്പർ കപ്പിൽ, അഞ്ച് ക്ലബ്ബ് ലോകകപ്പിൽ, നാല് യൂറോപ്യൻ സൂപ്പർ കപ്പ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. മെസ്സി ബാഴ്സക്ക് എത്ര വിലപെട്ടതാണെന്നു ഈ സീസണിലെ പ്രകടനത്തിൽ കൂടുതൽ മനസ്സിളക്കാകാൻ സാധിക്കും. പരിക്കും, ഫോമില്ലായ്മയും, ആഭ്യന്തര പ്രശ്നങ്ങളും മൂലം തകർന്നു പോയ ടീമിനെ ഒറ്റക്ക് തോളിലേറ്റുന്ന മെസ്സിയെ ഈ സീസണിൽ കാണാൻ സാധിച്ചു. മെസ്സിയെ നിലനിർത്തുമെന്ന് പുതിയ പ്രസിഡന്റ് ലപോർട്ട പ്രഖ്യാപിച്ചതോടെ വരും വർഷങ്ങളിൽ ബാഴ്സ ജേഴ്സിയിൽ താരത്തിനെ കാണാനാവുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.