കൈലിയൻ എംബാപ്പെയെയും ലിയോ മെസ്സിയെയും നെയ്മറെയും പിന്നിലാക്കിയ 21 കാരൻ |Folarin Balogun

ഈ സീസണിൽ സ്റ്റേഡ് റീംസിന്റെ ഫോളാരിൻ ബലോഗുനേക്കാൾ കൂടുതൽ ഗോളുകൾ ലീഗ് 1-ൽ മറ്റാരും നേടിയിട്ടില്ല. പിഎസ്ജി സൂപ്പർ ത്രയമായ കൈലിയൻ എംബാപ്പെ, ലിയോ മെസ്സി നെയ്മർ പോലും ബലോഗുവിന്റെ പിന്നിലാണ്.ജന്മം കൊണ്ട് അമേരിക്കൻ ആണെങ്കിലും ഇംഗ്ലീഷ് വേരുകളുള്ള താരമാണ് ബലോഗൻ.

ഇതുവരെ സ്റ്റേഡ് റീംസിനായി 14 ലീഗ് ഗോളുകൾ നേടിയിട്ടുണ്ട്. പാർക് ഡെസ് പ്രിൻസസിലെ ഗോൾ സ്‌കോറർ പോലും അദ്ദേഹം ആയിരുന്നു, അത് തന്റെ ടീമിന് സ്വന്തം മൈതാനത്ത് ഒരു പോയിന്റ് നേടിക്കൊടുത്തു.21 മത്സരങ്ങൾക്ക് ശേഷം ഫ്രഞ്ച് ലീഗിലെ ഇതുവരെയുള്ള സെൻസേഷൻ 21 കാരൻ ആണ് എന്നതിൽ സംശയമില്ല. യുവതാരം ആഴ്സണൽ യൂത്ത് പ്ലെയറാണ്, ഗണ്ണേഴ്സിൽ നിന്ന് ലോണിലാണ്. പ്രീമിയർ ലീഗിൽ കാര്യമായൊന്നും കളിച്ചിട്ടില്ലെങ്കിലും, ഫ്രഞ്ച് ഫുട്ബോളിൽ കുറച്ചു കാലം കൊണ്ട് മികച്ച പ്രകടനം നടത്തുകയും ചെയ്തിട്ടുണ്ട്.

കുറച്ചു കാലം കൊണ്ട് റെയിംസിൽ അദ്ദേഹത്തിന്റെ സ്വാധീനം ശ്രദ്ധേയമാണ്. ബുധനാഴ്ച റീംസിനെ വിജയത്തിലേക്ക് നയിച്ച ബലോഗന്റെ ഹാട്രിക്ക് അമേരിക്കൻ വംശജനായ യുവതാരത്തെ ലിഗ് 1 സ്കോറിംഗ് ചാർട്ടിൽ ഒന്നാമതെത്തിച്ചു.മെസ്സി (9 ഗോളുകൾ), എംബാപ്പെ (13 ഗോൾ), നെയ്മർ (12 ഗോളുകൾ) എന്നിവരെക്കാൾ മുന്നിലാണ് 21 കാരൻ.

ഇംഗ്ലണ്ടിന്റെയും യുഎസ്എയുടെയും ദേശീയ ടീമുകൾ ബലോഗോനിനായി പോരാടും എന്നുറപ്പാണ്.ഇംഗ്ലണ്ടിനായി എല്ലാ യൂത്ത് വിഭാഗങ്ങളിലും അദ്ദേഹം കളിച്ചു, മാത്രമല്ല യുഎസ് അണ്ടർ 18 ന് വേണ്ടിയും കളിച്ചിട്ടുണ്ട്.യൂറോപ്പിലുടനീളമുള്ള ലീഗുകളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ അണ്ടർ 21 താരം കൂടിയാണ് ബലോഗൻ.

Rate this post