‘ഈ തോൽവിക്ക് യാതൊരുവിധ ന്യായീകരണങ്ങളും ഇല്ല’ , തോൽ‌വിയിൽ കടുത്ത നിരാശ രേഖപ്പെടുത്തി ലയണൽ മെസ്സി|Qatar 2022 |Lionel Messi

സൗദി അറേബ്യക്കെതിരായ ലോകകപ്പിലെ ആദ്യ മത്സരത്തിൽ അർജന്റീനയ്ക്ക് അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങേണ്ടി വന്നു . ആദ്യ മത്സരത്തിലെ തോൽവി അർജന്റീന ടീമിനെ കടുത്ത നിരാശയിലാക്കി. 2022 ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ അർജന്റീന തോറ്റതിൽ കളിക്കാരെന്നപോലെ അർജന്റീന ആരാധകരും കടുത്ത നിരാശയിലേക്ക് വീണു. സൗദി അറേബ്യക്കെതിരെ അനായാസ വിജയം പ്രതീക്ഷിച്ചിരുന്ന അർജന്റീനക്ക് 2-1 ന്റെ തോൽവിയാണ് നേരിട്ടത്.

മത്സരത്തിൽ സൗദി അറേബ്യക്കെതിരെ പെനാൽറ്റിയിലൂടെ ക്യാപ്റ്റൻ ലയണൽ മെസ്സി നേടിയ ഗോൾ മാത്രമാണ് അർജന്റീനയ്ക്ക് നേടാനായത്. ഒഴിവുകഴിവുകൾ പറയാനാകില്ലെന്നും ഏറെ നാളുകൾക്ക് ശേഷം ടീം നേരിടുന്ന സാഹചര്യമാണിതെന്നും മത്സരശേഷം മാധ്യമങ്ങളെ കണ്ട അർജന്റീന ക്യാപ്റ്റൻ പറഞ്ഞു. അർജന്റീനയുടെ 36 മത്സരങ്ങളിലെ അപരാജിത പരമ്പര ഇപ്പോൾ തോൽവിയിൽ അവസാനിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തെക്കുറിച്ച് ലയണൽ മെസ്സി പറയുന്നു.ഈ തോൽവി തങ്ങൾ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്നും വരാനിരിക്കുന്ന മത്സരങ്ങൾക്കായി നന്നായി തയ്യാറെടുക്കണമെന്നും മെസ്സി പറഞ്ഞു.

‘ ഞങ്ങളെ എല്ലാവരെയും സംബന്ധിച്ചിടത്തോളം ഇത് വളരെ വലിയ ഒരു തിരിച്ചടിയാണ്. ഈ രീതിയിൽ അല്ല ഞങ്ങൾ തുടങ്ങാൻ പ്രതീക്ഷിച്ചത്.പക്ഷേ ചില കാരണങ്ങളാൽ ഇങ്ങനെ സംഭവിച്ചു പോയി.ഇനി വരുന്ന മത്സരങ്ങൾക്ക് ഞങ്ങൾ തയ്യാറെടുക്കേണ്ടതുണ്ട്.തീർച്ചയായും വരുന്ന മത്സരങ്ങൾ ഞങ്ങൾ വിജയിക്കേണ്ടതുണ്ട്. ആരാധകരോട് ഞങ്ങളിൽ വിശ്വസിക്കാൻ ഞാൻ ആവശ്യപ്പെടുന്നു. ഞങ്ങൾ നിരാശപ്പെടുത്തുകയില്ല ‘ ലയണൽ മെസ്സി പറഞ്ഞു.

ഈ തോൽവിക്ക് യാതൊരുവിധ ന്യായീകരണങ്ങളും ഇല്ല.പക്ഷേ ഇനി ഞങ്ങൾ കൂടുതൽ ഐക്യത്തോടെ കൂടി മുന്നോട്ടു പോകേണ്ടതുണ്ട്.ഞങ്ങൾ ഒരു കരുത്തരായ ഗ്രൂപ്പ് തന്നെയാണ്.അത് ഞങ്ങൾ തെളിയിച്ചതുമാണ്.ഒരുപാട് കാലമായി ഇത്തരം ഒരു സാഹചര്യത്തിലൂടെ ഞങ്ങൾക്ക് കടന്നു പോകേണ്ടി വന്നിട്ടില്ല. പക്ഷേ ഈ ഗ്രൂപ്പ് ഒരു സത്യമാണ് എന്ന് തെളിയിക്കാനുള്ള സമയമാണ് ഇനിയുള്ളത് ‘ ലയണൽ മെസ്സി കൂട്ടിച്ചേർത്തു.

Rate this post