‘അദ്ദേഹത്തെ പോലൊരു ക്യാപ്റ്റൻ ഉണ്ടായിട്ടില്ല, ഭാവിയിൽ ഒരിക്കലും ഉണ്ടാകില്ല’: എംഎസ് ധോണിയെക്കുറിച്ച് സുനിൽ ഗവാസ്‌കർ

ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റനാണ് മഹേന്ദ്ര സിംഗ് ധോണിയെന്ന് ബാറ്റിംഗ് ഇതിഹാസം സുനിൽ ഗവാസ്‌കർ.1971 നും 1987 നും ഇടയിൽ ഇന്ത്യക്കായി 125 ടെസ്റ്റുകളും 108 ഏകദിനങ്ങളും കളിച്ചിട്ടുള്ള ഗവാസ്‌കർ സിഎസ്‌കെ നായകൻ ധോണിയെ പ്രശംസിച്ചുകൊണ്ട് പറഞ്ഞു.

“ധോണിയെപോലെ ഒരു ക്യാപ്റ്റൻ ഉണ്ടായിട്ടില്ല, ഭാവിയിൽ അദ്ദേഹത്തെപ്പോലെ ഒരാൾ ഉണ്ടാകാനും സാധ്യതയില്ല “ചെന്നൈ സൂപ്പര്‍ കിങ്സിനെ 200 മത്സരങ്ങളിലാണ് ധോണി ഇതുവരെ നയിച്ചിട്ടുള്ളത്. ഐപിഎല്‍ ചരിത്രത്തില്‍ തന്നെ ഈ നേട്ടം കൈവരിച്ച ആദ്യ താരവും ധോണി തന്നെയാണ് .”കഠിനമായ സാഹചര്യങ്ങളിൽ നിന്ന് എങ്ങനെ കരകയറണമെന്ന് സി‌എസ്‌കെക്ക് അറിയാം. എംഎസ് ധോണിയുടെ ക്യാപ്റ്റൻസിക്ക് കീഴിലാണ് ഇത് സാധ്യമായത്. 200 മത്സരങ്ങൾ ക്യാപ്റ്റൻ ചെയ്യുന്നത് വളരെ ബുദ്ധിമുട്ടാണ്. നിരവധി മത്സരങ്ങൾ ക്യാപ്റ്റൻ ചെയ്യുന്നത് ഒരു ഭാരമാണ്, അത് അദ്ദേഹത്തിന്റെ പ്രകടനത്തെയും ബാധിക്കുമായിരുന്നു,” ഗവാസ്‌കർ പറഞ്ഞു.

ഐപിഎല്ലിന്റെ തുടക്കം മുതല്‍ ധോണി ചെന്നൈയുടെ ഭാഗമാണ്. 2016, 2017 സീസണുകളില്‍ ടീം സസ്പെന്‍ഷന്‍ നേരിട്ടപ്പോള്‍ മാത്രമായിരുന്നു ധോണി മറ്റൊരു ടീമിനായി കളത്തിലെത്തിയത്.ധോണിയുടെ കീഴില്‍ ചെന്നൈ നാല് തവണ ഐപിഎല്‍ കിരീടം ചൂടി. 200 മത്സരങ്ങളില്‍ 120 വിജയവും നേടി, 79 മത്സരങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ ഒരു കളിയില്‍ ഫലമുണ്ടായില്ല.

” മഹി വ്യത്യസ്തനാണ്. അവൻ വ്യത്യസ്തനായ ക്യാപ്റ്റനാണ്. അദ്ദേഹത്തെപ്പോലെ ഒരു ക്യാപ്റ്റൻ ഉണ്ടായിട്ടില്ല, ഭാവിയിൽ അദ്ദേഹത്തെപ്പോലെ ഒരാൾ ഉണ്ടാകില്ല,” ഐപിഎൽ ബ്രോഡ്കാസ്റ്റേഴ്സിൽ നിന്നുള്ള ഒരു റിലീസിൽ ഗവാസ്കർ പറഞ്ഞു.

Rate this post