നെയ്മർ അല്ലെങ്കിൽ മെസ്സി,പിഎസ്ജിയിൽ ഇവരിൽ ഒരാൾ മതിയെന്ന നിലപാടിലാണ് എംബപ്പേ

പാർക്ക് ഡെസ് പ്രിൻസസിൽ ആദ്യ കുറച്ച് സീസണുകളിൽ പരസ്പരം നല്ല ബന്ധം പങ്കിട്ട എംബാപ്പെയും നെയ്‌മറും തമ്മിൽ കഴിഞ്ഞ കുറച്ച് ആഴ്‌ചകളായി പിരിമുറുക്കം വർദ്ധിക്കുന്നതായി റിപോർട്ടുകൾ പുറത്ത് വന്നിരുന്നു.ഗെറ്റ് ഫ്രഞ്ച് ഫുട്ബോൾ ന്യൂസിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം, പിഎസ്ജിയുടെ ഡ്രസ്സിംഗ് റൂമിൽ കൈലിയൻ എംബാപ്പെയും നെയ്മറും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണ്.

പാരീസ് സെന്റ് ജെർമെയ്‌നിൽ നെയ്മർ അല്ലെങ്കിൽ മെസ്സി ഇവരിൽ ഒരാൾ മതിയെന്ന നിലപാടിലാണ് എംബപ്പേ. പാർക് ഡെസ് പ്രിൻസസിൽ ഫ്രണ്ട് ത്രീയിൽ രണ്ടു പേർ മാത്രമേ കാണൂ എന്നതിനാൽ ഈ ട്രാൻസ്ഫർ വിൻഡോയിൽ ബ്രസീലിയൻ വിംഗർ വിൽക്കണമെന്ന് ഫ്രഞ്ചുകാരൻ ആഗ്രഹിച്ചിരുന്നുവെന്ന് റിപോർട്ടുകൾ ഉണ്ടായിരുന്നു. എംബാപ്പെയുടെ ആഗ്രഹം നെയ്മറിന് അറിയാമെന്നും റിപ്പോർട്ട് അവകാശപ്പെടുന്നു. ഫ്രഞ്ചുകാരന്റെ ഏറ്റവും പുതിയ കരാർ വിപുലീകരണത്തിൽ ക്ലബ്ബിലെ ട്രാൻസ്ഫർ ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങൾ എടുക്കുമ്പോൾ അദ്ദേഹത്തിന് കൂടുതൽ ശക്തി നൽകുന്നതായിരുന്നു.

കഴിഞ്ഞ അഞ്ച് വർഷമായി നെയ്മറിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചതായി എംബാപ്പെക്ക് തോന്നുന്നുവെന്നും ,ഫ്രഞ്ച് താരം ഇപ്പോൾ ലയണൽ മെസ്സിയിൽ നിന്ന് പഠിക്കാൻ താൽപ്പര്യപ്പെടുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.മോണ്ട്പെല്ലിയറിനെതിരായ മത്സരത്തിന് ശേഷം ക്ലബ്ബിലെ പെനാൽറ്റി ടേക്കർ ആരെന്ന ചോദ്യം ആരാധകർ ഉയർത്തുകയും ചെയ്തു. ഒരു ആരാധകൻ എംബാപ്പയെ വിമർശിച്ചു കൊണ്ടുള്ള ട്വീറ്റിന് നെയ്മർ ലൈക് അടിക്കുകയും ചെയ്തു.

ഈ സീസണിൽ ക്ലബിന്റെ പ്രധാന പെനാൽറ്റി എടുക്കുന്നയാൾ ആരെന്ന ചോദ്യങ്ങൾക്ക് പിഎസ്ജി കോച്ച് ക്രിസ്റ്റോഫ് ഗാൽറ്റിയർ മറുപടി പറഞ്ഞതുമില്ല. എംബാപ്പെയും നെയ്മറും തമ്മിൽ ഭിന്നതയുണ്ടെന്ന ഊഹാപോഹങ്ങളെ ഗാൽറ്റിയർ തള്ളിക്കളഞ്ഞെങ്കിലും അഭ്യൂഹങ്ങൾ ഇപ്പോഴൊന്നും ശമിക്കാൻ സാധ്യതയില്ല.