ധോണിക്കെതിരെ കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ താരം

ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിക്കെതിരെ കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ഇന്നലെ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ധോണി ടീമിനെ മുൻപിൽ നിന്ന് നയിക്കുന്നതിൽ പരാജയപ്പെട്ടെന്നും ഗംഭീർ പറഞ്ഞു.217 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈ സൂപ്പർ കിംഗ്സിനു വേണ്ടി എം‌എസ് ധോണി ബാറ്റ് ചെയ്യുന്നത് കണ്ട് അത്ഭുതപ്പെട്ടു എന്നും മുൻ ഇന്ത്യൻ ബാറ്റ്സ്മാൻ ഗൗതം ഗംഭീർ പറഞ്ഞു.

ഇന്നലെ രാത്രി നടന്ന ചെന്നൈ ടീമിന്റെ റൺ ചേസിൽ സാം കുറാൻ, രുതുരാജ് ഗെയ്ക്വാഡ്, കേദാർ ജാദവ് എന്നിവർ യഥാക്രമം 4, 5, 6 സ്ഥാനങ്ങളിൽ ബാറ്റ് ചെയ്തപ്പോൾ ധോണി ഏഴാം സ്ഥാനത്താണ് ഇറങ്ങിയത് . ധോണി കൂടുതൽ ബാറ്റ് ചെയ്ത് മുന്നിൽ നിന്ന് നയിക്കേണ്ടതായിരുന്നു മുൻ കെകെർ ക്യാപ്റ്റൻ ആവശ്യപ്പെട്ടു.
ധോണിയുടെ ഇന്നലത്തെ ഇന്നിങ്സിൽ സത്യസന്ധത തീരെ കാണാനില്ലെന്നും വലിയ സ്കോർ പിന്തുടരുമ്പോൾ ഏഴാമതായി ബാറ്റ് ചെയ്യുന്നതിൽ അർത്ഥമില്ല മുന്നിൽ നിന്ന് നയിക്കണം എന്നും ഗംഭീർ അഭിപ്രായപ്പെട്ടു.ഒറ്റയാൾ പോരാളിയായി പൊരുതിയ ഫാഫ് ഡു പ്ലെസിസ് 37 പന്തിൽ നിന്ന് ഏഴ് സിക്സറുകൾ ഉൾപ്പെടെ 72 റൺസ് നേടി, 77/4 എന്ന നിലയിൽ നിന്നും ജയിക്കാൻ സാധ്യതതയിൽ എത്തിച്ചതും ഡു പ്ലെസിസ് ബാറ്റിംഗ് മാത്രമാണ്.

ധോണി പങ്കാളി ഡു പ്ലെസിസിനും ഒപ്പം മത്സരത്തിന്റെ അവസാന അവസാന ഓവറിൽ ടോം കുറാന്റെ പന്തിൽ ഹാട്രിക്ക് സിക്സ് ഉൾപ്പെടെ 17 റൺസിൽ 29 റൺസുമായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ പുറത്താകാതെ നിന്നെങ്കിലും മത്സരം സി‌എസ്‌കെയുടെ പരിധിക്കപ്പുറമായിരുന്നു. “അതെ, എം‌എസ് ധോണിയുടെ അവസാന ഓവറിനെക്കുറിച്ച് [മൂന്ന് സിക്സറുകളെ കുറിച്ച് ] നിങ്ങൾക്ക് സംസാരിക്കാം, എന്നാൽ സത്യസന്ധത പുലർത്തുന്ന പ്രകടനമായിരുന്നില്ലെന്നും അവയെല്ലാം വ്യക്തിഗത റൺസ് മാത്രമായിരുന്നു, കുറഞ്ഞത് മുന്നിൽ നിന്ന് നയിക്കാൻ തുടങ്ങുക, ടീമിനെയും പ്രചോദിപ്പിക്കാൻ ശ്രമിക്കുക, ”ഗംഭീർ പറഞ്ഞു.