❝തന്റെ കളി⚽🙆‍♂️ജീവിതത്തിലെ 👑⚡ഏറ്റവും കടുത്ത💪🔥എതിരാളികളെ വെളിപ്പെടുത്തി 💙💛ബ്രസീലിയൻ താരം🇧🇷തിയാഗോ സിൽവ ❞

ആധിനിക ഫുട്ബോളിലെ ഏറ്റവും മികച്ച പ്രതിരോധ താരങ്ങളിൽ ഒരാളാണ് ബ്രസീലിയൻ ഇന്റർനാഷണൽ തിയാഗോ സിൽവ. കളിക്കളത്തിൽ പുലർത്തുന്ന സ്ഥിരതയും അച്ചടക്കവും നേതൃത്വ മികവുമെല്ലാം മറ്റു ഡിഫൻഡർമാരിൽ നിന്നും സിൽവയെ വേറിട്ട് നിർത്തുന്നു. തന്റെ 15 വർഷത്തിലധികം നീണ്ടു നിന്ന ഫുട്ബോൾ ജീവിതത്തിൽ നിരവധി പ്രമുഖരെ അദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്.യുവന്റസ് സൂപ്പർ സ്റ്റാർ ക്രിസ്റ്റ്യാനോ റൊണാൾഡോയും ബാഴ്‌സ ക്യാപ്റ്റൻ ലയണൽ മെസ്സിയും അടക്കം തന്റെ കരിയറിൽ നേരിടേണ്ടി വന്ന ഏറ്റവും കടുത്ത 10 എതിരാളികളെ തെരെഞ്ഞെടുത്തിരിക്കുകയാണ് ചെൽസി വെറ്ററൻ.

36 കാരനായ ബ്രസീലിയൻ ഫ്ലൂമിനെൻസ്, എസി മിലാൻ, പാരീസ് സെന്റ് ജെർമെയ്ൻ, ചെൽസി എന്നി ക്ലബ്ബുകൾക്കായി വിജയകരമായ ഒരു കരിയർ പടുത്തുയർത്തിയിട്ടുണ്ട്. ദീർഘ കാലം ബ്രസീൽ ക്യാപ്റ്റനായിരുന്ന സിൽവ 2013 ൽ കോൺഫെഡറേഷൻ കപ്പും 2019 ൽ കോപ അമേരിക്കയും നേടിയിട്ടുണ്ട്.നിലവിലെ ടീമായ ചെൽസിയുടെ ഔദ്യോഗിക വെബ് സൈറ്റിനോടുള്ള അഭിമുഖത്തിനിടെ ബ്രസീൽ ഇന്റർനാഷണൽ തന്റെ ഏറ്റവും കടുത്ത 10 എതിരാളികളെക്കുറിച്ച് പറഞ്ഞത്.

എതിരാളികളിൽ ആദ്യം പറഞ്ഞ പേര് സൂപ്പർ താരം റൊണാൾഡോയുടേതാണ്.”തന്റെ പ്രതിബദ്ധതയ്ക്കും അദ്ദേഹം നേടിയ എല്ലാത്തിനും” താരത്തിനെ സിൽവ പ്രശംസിച്ചു.“അവിശ്വസനീയമായ നിലവാരം” ഉണ്ടെന്നും എക്കാലത്തെയും മികച്ച കളിക്കാരനാണെന്നും” മെസ്സിയെ കുറിച്ച് സിൽവ അഭിപ്രായപ്പെട്ടു. “എയ്ഞ്ചൽ ഡി മരിയയുടെ സാങ്കേതിക നിലവാരം മികച്ചതാണെന്നും ഇടത് കാൽ അവിശ്വസനീയമാണെന്നും” കൂട്ടിച്ചേർത്തു.”കൈലിയൻ എംബപ്പെയുടെ വേഗതയും സാങ്കേതിക നിലവാരവും കാരണം തടയാൻ ബുദ്ധിമുട്ടാണെന്നും സിൽവ പറഞ്ഞു.

“ഡിഡിയർ ദ്രോഗ്ബയുടെ ശാരീരിക ശക്തി കാരണം – അവിശ്വസനീയമാംവിധം ശക്തനാണെങ്കിലും, അദ്ദേഹത്തിന് ധാരാളം സാങ്കേതിക വൈദഗ്ധ്യമുണ്ട്. “റോബർട്ടോ ഫിർമിനോ, അദ്ദേഹത്തിന് അവിശ്വസനീയമായ സാങ്കേതിക ഗുണമുണ്ട്. തന്റെ മുന്നേറ്റത്തിൽ അദ്ദേഹം വളരെ ബുദ്ധിമാനാണ്, അത് പ്രതിരോധക്കാരെ ബുദ്ധിമുട്ടിക്കും. ” പെനാൽറ്റി ബോകസിൽ ബുദ്ധി ഉപയോഗിക്കുന്ന താരമാണ് ,ബോക്സിൽ ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മികച്ചത് റൊമാരിയോയാണ് , സിൽവ പറഞ്ഞു.

“അഡ്രിയാനോ, ഡ്രോഗ്ബയെപ്പോലെ അവിശ്വസനീയമായ ശാരീരിക ശക്തിയാണ്. അവിശ്വസനീയമായ ശക്തമായ ഇടത് കാൽ ഉള്ള താരമാണ്. സ്ലാട്ടൻ ഇബ്രാഹിമോവിച് മറ്റുള്ളവർക്ക് പ്രചോദനം നൽകുന്ന താരമാണ് ,മികച്ച ശാരീരിക ക്ഷമത പുലർത്തുന്ന സ്ലാറ്റനെതിരെ ഒപ്പവും എതിരെയും കളിയ്ക്കാൻ അവസരമുണ്ടായിട്ടുണ്ട്.”ക്ലാസ്, ബുദ്ധി, മാജിക് എന്നിവ കാരണം നെയ്മറെ തടയാൻ ബുദ്ധിമുട്ടാണ് . അദ്ദേഹത്തിന്റെ സാങ്കേതിക നിലവാരവും അവസരങ്ങൾ സൃഷ്ടിക്കാനുള്ള കഴിവും എന്നെ വല്ലാതെ ആകർഷിച്ചു “

. 36 ആം വയസ്സിലും ചെൽസി പ്രതിരോധത്തിലെ ശക്തി കേന്ദ്രമായി പ്രവർത്തിക്കുന്ന സിൽവ ഇനിയും പുൽ മൈതാനത്തു എതിരാളികൾക്ക് വിലങ്ങു തടിയായി കാണാനാവും.