❝ പി.എസ്.ജി തോൽക്കുമ്പോൾ 🤦‍♂️💔 എന്നെ
മാത്രമായിരുന്നു കുറ്റക്കാരനായി കണ്ടിരുന്നത് ❞

ശനിയാഴ്ച പോർട്ടോയിലെ എസ്റ്റാഡിയോ ഡോ ഡ്രാഗാവോയിൽ നടന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിക്കെതിരായ വിജയത്തോടെ തന്റെ കരിയറിലെ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടം ഉയർത്തിയിരിക്കുകയാണ് ചെൽസിയുടെ ബ്രസീലിയൻ ഡിഫൻഡർ തിയാഗോ സിൽവ.42 മിനുട്ടിൽ ഹാവേർട്സ് നേടിയ ഏക ഗോളിനായിരുന്നു ചെൽസിയുടെ വിജയം. 39 ആം മിനുട്ടിൽ പരിക്കേറ്റ പുറത്തായെങ്കിലും കഴിഞ്ഞ തവണ ട്യുഷേലിനൊപ്പം പിഎസ്ജി യോടൊപ്പം അവസാന മിനുട്ടിൽ കൈവിട്ട കിരീടം ചെൽസിയോടൊപ്പം തിരിച്ചു പിടിക്കാൻ സാധിച്ചതിൽ 36 കാരൻ സംതോഷം പ്രകടിപ്പിച്ചു.

വളരെ നേരത്തെ തന്നെ കളിയിൽ നിന്ന് പുറത്തുകടക്കുക എന്നത് എനിക്ക് ബുദ്ധിമുട്ടായിരുന്നു പക്ഷെ പക്ഷേ ടീം ശാന്തത പാലിക്കുകയും നന്നായി പ്രതിരോധിക്കുകയും ചെയ്തതിനാൽ ഞാൻ സന്തുഷ്ടനാണ് തിയാഗോ സിൽവ പറഞ്ഞു. ചാമ്പ്യൻസ് ലീഗ് ഫൈനൽ പോലെയൊരു ഒരു മത്സരത്തിൽ പൂർണമായും ഫിറ്റ് ആവാതെ കളിക്കാൻ കഴിയില്ലെന്നും സിൽവ പറഞ്ഞു. പിഎസ്ജി യിൽ ചാമ്പ്യൻസ് ലീഗ് കിരീടം ഞങ്ങൾക്ക് സ്കടുത്ത സമ്മർദം തന്നെയുണ്ടായിരുന്നു.

പി.എസ്.ജിയിൽ ടീം പരാജയപ്പെടുമ്പോൾ എല്ലാവരും തന്നെ ബലിയാടാക്കിയെന്നും താൻ ആയിരുന്നു എല്ലാ സമയത്തും കുറ്റകാരൻ എന്നും സിൽവ പറഞ്ഞു. എന്നാൽ പി.എസ്.ജി ഭാവിയിൽ ചാമ്പ്യൻസ് ലീഗ് കിരീടം നേടട്ടെയെന്നും അവിടെ തനിക്ക് ഒരുപാട് സുഹൃത്തുക്കൾ ഉണ്ടെന്നും സിൽവ പറഞ്ഞു. ഇത് എന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷമാണ് ഇത് മറക്കാനാവില്ല.

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഫ്രീ ട്രാൻസ്ഫറിലാണ് പി.എസ്.ജിയിൽ നിന്ന് സിൽവ ചെൽസിയിൽ എത്തുന്നത്. താരവുമായി ഒരു വർഷം കൂടി കരാർ പുതുക്കാനുള്ള ചർച്ചകൾ ചെൽസി ആരംഭിച്ചു കഴിഞ്ഞു. 36 കാരന്റെ അനുഭവ സമ്പത്ത് അടുത്ത സീസണിൽ ലണ്ടൻ ക്ലബിന് ഗുണം ആവുമെന്നാണ് കണക്കു കൂട്ടുന്നത്. അതെ സമയം ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പരിക്കേറ്റതിനെ തുടർന്ന് സിൽവയെ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിൽ നിന്നും ഒഴിവാക്കി. ഫ്ലെമെങ്കോ താരം റോഡ്രിഗോ കയോയാണ് സിൽവക്ക് പകരക്കാരനായി ടീമിലെത്തിയത്. ഇതോടെ ഡാനി ആൽവാസിനെ പുറമെ രണ്ടാമത്തെ പ്രധാന താരത്തെയും ബ്രസീലിനു നഷ്ടമായി.