❝അയാൾ ചെൽസിയിൽ✍️💙തന്നെ തുടരണം
കാരണം, ഇന്ന്💪🔥ഒഴുച്ചുകൂടാൻ പറ്റാത്ത
അവസ്ഥയിൽ ആണയാളുടെ🔵👏 കളത്തിലെ
ഡെഡിക്കേഷൻ ലെവൽ ❞

ഈ സീസണിന്റെ തുടക്കത്തിൽ ദീർഘകാല സേവനത്തിനു ശേഷം പിഎസ്ജി യിൽ നിന്നും ചെൽസിയിൽ എത്തിയ താരമാണ് തിയാഗോ സിൽവ. ഒരു വർഷത്തെ കരാറിൽ ചെൽസിയിൽ എത്തിയ 36 കാരന്റെ കരാർ പുതുക്കാനുള്ള ശ്രമത്തിലാണ് ചെൽസി. കഴ്ഞ്ഞ സീസണിൽ പരിസുമായുള്ള കരാർ അവസാനിച്ചതിനെ തുടർന്ന് സൗജന്യ ട്രാൻസ്ഫറിൽ ചെൽസിയിൽ എത്തിയ മുൻ ബ്രസീൽ ക്യാപ്റ്റൻ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

ഫാബ്രിസിയോ റൊമാനോ പറയുന്നതനുസരിച്ച് ചെൽസിക്ക് സിൽവയുട കരാർ ഒരു വർഷം കൂടി നീട്ടാൻ ആഗ്രഹമുണ്ട് വരും ആഴ്ചകളിൽ അന്തിമ തീരുമാനം എടുക്കുമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.2019-20 സീസണിൽ ചെൽസിയുടെ പ്രതിരോധം അവരുടെ പ്രധാന ബലഹീനതകളിലൊന്നായി കണക്കാക്കപ്പെട്ടു. പുതിയ സീസൺ ആരംഭിക്കുന്നതിന് മുന്നോടിയായി, മുൻ മാനേജർ ഫ്രാങ്ക് ലാം‌പാർഡ് തന്റെ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി അനുഭവ സമ്പത്തും ഉയർന്ന നിലവാരമുള്ള സെന്റർ ബാക്ക് എന്ന നിലയിലാണ് സിൽവയെ ചെൽസിയിലെത്തിച്ചത്. കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിലെ ഡീലുകളിലൊന്നായി ഇതിനെ കാണുന്നു.

സിൽവയുടെ പ്രായം അനുസരിച്ച് ബ്രസീലിയന് ശാരീരികതയോടും വേഗതയോടും പൊരുത്തപ്പെടാൻ കഴിയുമോ എന്ന് നിരവധി ആരാധകരും പണ്ഡിറ്റുകളും സംശയിച്ചെങ്കിലും താരം പെട്ടെന്ന് തന്നെ ചെൽസി പ്രതിരോധത്തിന്റെ നെടുംതൂണായി മാറി. പരിക്കിനെത്തുടർന്ന് കഴിഞ്ഞ നാല് ആഴ്ച സിൽവ പുറത്തായിരുന്നു ഈ മാസം ആദ്യം എവർട്ടനെതിരായ മത്സരത്തിൽ തിരിച്ചെത്തി. എന്നാൽ കഴിഞ്ഞയാഴ്ച പരിശീലനത്തിനിടെ വീണ്ടും ചെറിയ പരിക്കേറ്റു.തോമസ് തുച്ചൽ ക്ലബ്ബിൽ അധികാരമേറ്റതിനുശേഷം 13 മത്സരങ്ങളിൽ ചെൽസി തോൽവി അറിയാതെ മുന്നോട്ട് പോവുകയാണ്. അതിൽ പതിമൂന്ന് ഗെയിമുകളിൽ പതിനൊന്ന് ക്ലീൻ ഷീറ്റുകൾ നൽകാനും അവർക്കായി.

ജർമ്മൻ പരിശീലകന് കീഴിൽ ഒന്നിലധികം കളിക്കാർ അവരുടെ ഫോം വീണ്ടും കണ്ടെത്തി. എന്നിരുന്നാലും, 2021-22 സീസണിന് മുന്നോടിയായി പ്രീമിയർ ലീഗ് കിരീടത്തിനായി വെല്ലുന്നുവിളിക്കാനായി തന്റെ ടീമിനെ ശക്തിപ്പെടുത്താൻ തുച്ചൽ സമ്മർ ട്രാൻസ്ഫർ വിൻഡോ ഉപയോഗിക്കും. പ്രതിരോധത്തിൽ തിയാഗോ സിൽവക്ക് പങ്കാളിയാകാൻ ഒരു മികച്ച നിലവാരമുള്ള സെന്റർ ബാക്കിനെ കൊണ്ട് വരാനും ചെൽസി ശ്രമിക്കുന്നുണ്ട്. പ്രതീക്ഷക്കൊത്ത് ഉയരാത്ത അന്റോണിയോ റൂഡിഗർ, ആൻഡ്രിയാസ് ക്രിസ്റ്റെൻസൻ എന്നിവരെ വിൽക്കാനും ഉദ്ദേശിക്കുന്നുണ്ട്.