തോൽവിയുടെ ട്രാക്കിൽ ബംഗ്ലാദേശ് 😱ഇത്തവണ ജയിച്ചത് കിവീസ് ടീം

ബംഗ്ലാദേശ് ക്രിക്കറ്റ്‌ ടീമിന് മുൻപിൽ തോൽവി ഒരിക്കൽ കൂടി എത്തിയത് ക്രിക്കറ്റ്‌ ആരാധകരെ എല്ലാം ഞെട്ടിച്ചു. ശക്തരായ ടീമുകൾക്ക്‌ എതിരെ തുടർ ജയങ്ങൾ നേടി ചരിത്രം സൃഷ്ടിച്ച ബംഗ്ലാ കടുവകൾക്ക് പക്ഷേ ന്യൂസിലാൻഡിന് എതിരായ ടി :20 പരമ്പരയിലെ മൂന്നാം ടി :20യിൽ പക്ഷേ 52 റൺസിന്റെ തോൽവി. നേരത്തെ ടി :20 പരമ്പരയിലെ ആദ്യത്തെ ടി രണ്ട് ടി :20യും ജയിച്ച ബംഗ്ലാദേശ് ടീം മൂന്നാം ടി :20യിൽ ബാറ്റിങ്ങിൽ പൂർണ്ണ തകർച്ച നേരിട്ടതാണ് നാം കണ്ടത്. ടോസ് നേടിയ കിവീസ് ടീം ബാറ്റിങ് സെലക്ട് ചെയ്താണ് 20 ഓവറിൽ 5 വിക്കറ്റുകൾ നഷ്ടമാക്കി 128 റൺസിൽ എത്തിയത്. സ്പിന്നിനെ തുണക്കുന്ന പിച്ചിലാണ് ബംഗ്ലാദേശ് ടീമിന് കാലിടറിയത് എന്നതും ശ്രദ്ധേയം. മറുപടി ബാറ്റിങ്ങിൽ പക്ഷേ ബംഗ്ലാദേശ് ടീം വെറും 76 റൺസിൽ എല്ലാവരും പുറത്തായി.


മറുപടി ബാറ്റിങ്ങിൽ 129 റൺസിന്റെ കുഞ്ഞൻ വിജയലക്ഷ്യം തേടിയിറങ്ങിയ ബംഗ്ലാദേശ് ടീമിന് പക്ഷേ ആദ്യത്തെ ഓവറിൽ തന്നെ വിക്കറ്റുകൾ തുടരെ നഷ്ടമായി.നയീം (13 റൺസ് ),ദാസ് (15 റൺസ് ), മുഷ്ഫിക്കർ റഹീം (20 റൺസ് ) എന്നിവരാണ് രണ്ടക്ക സ്കോർ പിന്നിട്ട ബംഗ്ലാദേശ് ബാറ്റ്സ്മാന്മാർ.നേരിട്ട രണ്ടാം പന്തിൽ സ്റ്റാർ ബാറ്റ്സ്മാനായ ഷാക്കിബ് പുറത്തായതും അവർക്ക് തിരിച്ചടിയായി.19.4 ഓവറിൽ ഇതോടെ 10 വിക്കറ്റും ബംഗ്ലാദേശ് ടീമിന് നഷ്ടമായി. കിവീസ് ബൗളർമാരിൽ അജാസ് പട്ടേൽ നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ കിവീസ് ടീം മറ്റൊരു ജയമാണ് സ്വന്തമാക്കിയത്. സ്റ്റാർ സ്പിന്നർ അജാസ് പട്ടേൽ മത്സരത്തിൽ മാൻ ഓഫ് the മാച്ച് അവാർഡ് നേടി.

അതേസമയം കിവീസ് ടീമിൽ മിക്ക താരങ്ങൾക്കും മികച്ച തുടക്കമാണ് ലഭിച്ചത് എങ്കിലും മത്സരത്തിലെ തന്നെ അവസാന ഓവറുകളിൽ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത ടോം ബ്ലണ്ടൽ, ഹെന്രി നികോളാസ് എന്നിവരാണ് സ്കോർ 128 വരെ എത്തിച്ചത്. ഹെന്രി നിക്കോളാസ് 36 റൺസ് നേടി. നാലാം ടി :20 സെപ്റ്റംബർ എട്ടിനാണ്‌.