❝ ചരിഞ്ഞു 💙🔵തുടങ്ങിയ കൊമ്പന്റെ
അവസാന ശ്വാസത്തിൽ ⚽🔥പിടിച്ച്
എഴുന്നേൽപ്പിച്ചു നെറ്റിപ്പട്ടം 🏆👑
ചൂടി കൊടുത്ത 👔പാപ്പാൻ ❞

പ്രീമിയർ ലീഗിൽ നടത്തിയ മോശം പ്രകടനം മൂലമാണ് ചെൽസി ഇതിഹാസം ഫ്രാങ്ക് ലാംപാർഡിനെ മാറ്റി ജർമൻ പരിശീലകൻ തോമസ് ട്യുഷേലിനെ ചെൽസി 2021 ൽ പരിശീലകനായി നിയമിക്കുന്നത്.എന്നാൽ 18 മാസ കാലാവധിയിൽ ചെൽസിയിൽ എത്തിയ മുൻ പിഎസ്ജി പരിശീലകൻ അവർക്ക് പ്രമിർ ലീഗിൽ നാലാം സ്ഥാനവും ചാമ്പ്യൻസ് ലീഗ് കിരീടവും നൽകിയാണ് സീസൺ അവസാനിപ്പിച്ചത്.എഫ് എ കപ്പിന്റെ ഫൈനലിലെത്തിയെങ്കിലും ലെസ്റ്ററിനോട് പരാജയപ്പെടുകയാണുണ്ടായത്. കഴിഞ്ഞ സീസണിലെ ഫൈനലിൽ ബയേൺ മ്യൂണിക്കിനെതിരെ പാരീസ് സെന്റ് ജെർമെയ്ണ് പരാജയപെട്ടതിനു ആറു മാസം കഴിഞ്ഞാണ് ട്യുഷേൽ ചെൽസിയിലെത്തുന്നത്. 2012 ൽ ആൻഡ്രെ വില്ലാസ്-ബോവാസിന് പകരമായി റോബർട്ടോ ഡി മാറ്റിയോ എത്തിയപ്പോഴാണ് ചെൽസി ആദ്യമായി ചാമ്പ്യൻസ് ലീഗ് കിരീട നേടിയത് അതുപോലെ ലാംപാർഡിനു പകരം ട്യുഷേൽ വന്നപ്പോഴും സംഭവിച്ചു .

ഇന്നലെ പോർട്ടോയിൽ നടന്ന ഫൈനലിന് ശേഷമാണ് ആദ്യമായി ചെൽസി ഉടമ റോമൻ അബ്രമോവിച്ചിനെ ട്യുഷേൽ കണ്ടുമുട്ടുന്നത്. ചെൽസിയിൽ സ്ഥാനമേറ്റതിനു ശേഷം 123 ദിവസങ്ങൾ കഴിഞ്ഞാണ് ഇരുവരും കണ്ടുമുട്ടിയത്.“ആദ്യ കൂടിക്കാഴ്ചയ്ക്കുള്ള ഏറ്റവും മികച്ച നിമിഷമായിരുന്നു ഇത് ഇനിയങ്ങോട്ട് കാര്യങ്ങൾ കൂടുതൽ മോശമാവാൻ സാധ്യതയുണ്ട് ,ഞങ്ങൾ നാളെ സംസാരിക്കും ” എന്നാണ് കൂടികാഴ്ച്ചക്ക് ശേഷം അദ്ദേഹം പറഞ്ഞത്. പരിശീലകരെ മാറ്റി പരീക്ഷിക്കുന്നതിൽ എന്നും മുൻപന്തിയിലാണ് ചെൽസി. പ്രകടനം മോശമായാൽ ഏതു വമ്പൻ പരിശീലകരെയും ചെൽസി ടീമിൽ വെച്ചുപൊറുപ്പിക്കാറില്ല. തങ്ങളുടെ ദീർഘ കാല പദ്ധതികൾ നടപ്പിലാക്കാൻ കഴിവുള്ളവരെ മാത്രമാണ് ചെൽസി നിയമിക്കാറുള്ളത് ,റഷ്യൻ കോടീശ്വരൻ മാർച്ചിൽ ഫോബ്‌സ് മാസികയോട് പറഞ്ഞു.


ചെൽസിയെ പ്രീമിയർ ലീഗിൽ ആദ്യ നാല് സ്ഥാനങ്ങളിൽ എത്തിച്ചു ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടികൊടുക്കുക എന്ന ലക്ഷ്യം മാത്രം മുൻനിർത്തിയാണ് ട്യുഷേൽ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്.എന്നാൽ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയതോടെ അടുത്ത സീസണിൽ അവസാനിക്കുന്ന തന്റെ കരാർ ചെൽസി പുതുക്കും എന്ന ആത്മവിശ്വാസം ട്യുഷേൽ പ്രകടിപ്പിച്ചു. ചെൽസിക്കൊപ്പം ഇനിയുള്ള സീസണുകളിൽ നില്ക്കാൻ താൽപര്യപ്പെടുന്ന ജർമൻ കൂടുതൽ കിരീടങ്ങൾ നേടാനുള്ള ശ്രമത്തിലാണ്. ഇന്നലത്തെ വിജയത്തോടെ തുടർച്ചയായി മൂന്ന് ചാമ്പ്യൻസ് ലീഗ് ഫൈനലുകൾ ജർമ്മൻ കോച്ചുകൾ വിജയിച്ചു . ലിവർപൂളിൽ ജർഗൻ ക്ലോപ്പും ബയേൺ മ്യൂണിക്കിലെ ഹാൻസി ഫ്ലിക്കും ട്യുഷേലിന് മുൻപ് കിരീടം നേടി.


“എനിക്ക് 100% പോലും ഉറപ്പില്ല, പക്ഷേ ആ വിജയത്തോടെ എനിക്ക് ഇപ്പോൾ ഒരു പുതിയ കരാർ ഉണ്ടായിരിക്കാം,മാനേജർ ഇതിനെക്കുറിച്ച് പറഞ്ഞെങ്കിലും പരിശോധിച്ചതിനു ശേഷം മറുപടി പറയാം “കരാർ വിപുലീകരണത്തെക്കുറിച്ച് ചർച്ചകൾ ഉടൻ ആരംഭിക്കുമോ എന്ന് ഇഎസ്പിഎൻ ചോദിച്ചപ്പോൾ തുച്ചൽ പറഞ്ഞു.” ചെൽസിക്കൊപ്പം കൂടുതൽ കിരീടങ്ങൾ നേടുക നല്ല പരിശീലകനാവുക കൂടാതെ ശക്തമായ ഒരു ക്ലബ്ബിന്റെ ഭാഗമായതിൽ സന്തോഷിക്കുന്നുണ്ടെന്നും ,പ്രീമിയർ ലീഗിലെ നിലവിലെ വിടവുകൾ നികത്തി മുന്നേറാനാണ് ശ്രമിക്കുന്നതെന്നും ” അദ്ദേഹം കൂട്ടിച്ചേർത്തു.