❝തൊപ്പി നൽകിയത് സഞ്ജു 😱സൂപ്പറായി ഗെയ്ക്ഗ്വാദ് :അഭിമാനിച്ച് മലയാളികൾ❞

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ലങ്കൻ പര്യടനം ഇപ്പോൾ ഏറെ വെല്ലുവിളികളാണ് സൃഷ്ട്ടിക്കുന്നത്. സ്റ്റാർ ഓൾറൗണ്ടർ കൃനാൾ പാണ്ട്യക്ക് കോവിഡ് മഹാമാരി പിടിപെട്ടതിന് പിന്നാലെ ടീമിലെ എട്ട് പ്രധാന താരങ്ങളും ഐസൊലേഷനിൽ പ്രവേശിച്ച് കഴിഞ്ഞു. താരവുമായി ഏറെ സമ്പർക്കത്തിൽ വന്നതാണ് ഈ എട്ട് താരങ്ങളെയും പരമ്പരയിലെ അവസാന രണ്ട് ടി :20കളിൽ നിന്നും മറ്റുവാനുള്ള കാരണവും.

എന്നാൽ ശ്രീലങ്കക്ക് എതിരായ രണ്ടാം ടി :20 മത്സരം സാക്ഷിയായത് പ്രധാന നാല് താരങ്ങളുടെ അരങ്ങേറ്റത്തിനുമാണ്. നിതീഷ് റാണ, ചേതൻ സക്കറിയ, ഋതുരാജ് ഗെയ്ക്ഗ്വാദ് പടിക്കൽ എന്നിവർ രണ്ടാം ടി :20 മത്സരത്തിൽ തങ്ങളുടെ കന്നി അന്താരാഷ്ട്ര ടി :20 മത്സരമാണ് കളിച്ചത്. മത്സരത്തിൽ ശിഖർ ധവാനൊപ്പം ഓപ്പണർ റോളിൽ എത്തിയ ഋതുരാജ് ഗെയ്ക്ഗ്വാദ് പക്ഷേ മനോഹര ശൈലിയിലാണ് തുടങ്ങിയത് എങ്കിലും താരത്തിന് അർദ്ധ സെഞ്ച്വറി നേടുവാൻ കഴിഞ്ഞില്ല. 18 പന്തിൽ ഒരു ഫോർ ഉൾപ്പെടെ താരം 21 റൺസ് നേടി പുറത്തായി.

അതേസമയം മത്സരത്തിലെ ഗെയ്ക്ഗ്വാദ് അരങ്ങേറ്റം മലയാളികൾക്കും വളരെ ഏറെ അഭിമാനിക്കാനുള്ള നിമിഷമാണ് സമ്മാനിച്ചത്. താരത്തിന് മത്സരത്തിന് മുൻപായി ഇന്ത്യൻ ക്യാപ്പ് സമ്മാനിച്ചത് മലയാളി താരവും ഒപ്പം വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനുമായ സഞ്ജു സംസനാണ്. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് ഓപ്പണിങ് ബാറ്റ്‌സ്മാനാണ് ഗെയ്ക്ഗ്വാദ്. ഐപിഎല്ലിലെ 2020ലെ സീസണിൽ താരം 204 റൺസ് നേടിയപ്പോൾ ഈ വർഷത്തെ സീസണിൽ 196 റൺസാണ് അടിച്ചെടുത്തത്