“മൂന്നു ബ്രസീലിയൻ താരങ്ങൾ കൂടി ഇറ്റാലിയൻ ദേശീയ ടീമിനൊപ്പം ചേരുന്നു”

ലോക ഫുട്ബോളിൽ ഏറ്റവും അതികം പ്രതിഭകളെ സംഭാവന ചെയ്യുന്ന രാജ്യമാണ് ബ്രസീൽ. ഓരോ വർഷവും 100 കണക്കിന് ഫുട്ബോൾ താരങ്ങളാണ് യൂറോപ്പിൽ തങ്ങളുടെ ഭാഗ്യം പരീക്ഷിക്കാൻ എത്തുന്നത്. യൂറോപ്പിൽ മികവ് പുലർത്തുന്നുണ്ടെങ്കിലും പ്രതിഭകളുടെ അമിത പ്രസരം മൂലം പല താരങ്ങൾക്കും ബ്രസീൽ ദേശീയ ടീമിൽ ഇടം കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇക്കാരണങ്ങൾ കൊണ്ട് തന്നെ പല താരങ്ങളും മറ്റു രാജ്യങ്ങളുടെ പൗരത്വം നേടി അവരുടെ ദേശീയ ടീമിന് വേണ്ടി കളിക്കുകയും ചെയ്യുന്നുണ്ട്.

യൂറോപ്പിൽ ബ്രസീലിയൻ താരങ്ങളെ സ്വന്തമാക്കുന്നതിൽ മുന്നിട്ട് നിൽക്കുന്ന പ്രധാന രാജ്യമാണ് ഇറ്റലി. കഴിഞ്ഞ യൂറോ കപ്പിൽ മൂന്നു താരങ്ങൾ ഇറ്റാലിയൻ ടീമിൽ ഇടം നേടുകയും ചെയ്തു.ചെൽസി മിഡ്ഫീൽഡർ ജോർജിഞ്ഞോ , അറ്റ്ലാന്റ ഡിഫൻഡർ റാഫേൽ ടോലോയ് , ചെൽസിയിൽ ജോർജിഞ്ഞോയുടെ സഹതാരം എമേഴ്സൺ എന്നിവരാണ് യൂറോയിൽ കളിച്ച താരങ്ങൾ. അതിൽ ജോർജിഞ്ഞോ ഇറ്റലിയുടെ സൂപ്പർ താരമായി മാറുകയും ചെയ്തു.

ഇപ്പോഴിതാ മൂന്നു ബ്രസീലിയൻ താരങ്ങൾ കൂടി ഇറ്റാലിയൻ ദേശീയ ടീമിൽ ഇടം പിടിക്കാനുള്ള ഒരുക്കത്തിലാണ്.ജോവോ പെഡ്രോ, ലൂയിസ് ഫിലിപ്പെ, റോജർ ഇബാനസ് എന്നി മൂന്നു താരങ്ങളാണ് ഇറ്റലിക്കൊപ്പം കളിയ്ക്കാൻ ഒരുങ്ങുന്നത് .ഇറ്റലിയുടെ കോച്ചിങ് സ്റ്റാഫുകൾ ഇവരുമായി ബന്ധപ്പെടുകയും ഫിഫയോട് അനുമതി തേടുകയും ചെയ്തിട്ടുണ്ട്.2022 ലോകകപ്പിനുള്ള നേരിട്ടുള്ള യോഗ്യത ഇറ്റലിക്ക് നഷ്ടമായിരുന്നു മാർച്ചിൽ പ്ലേ-ഓഫ് ആരംഭിക്കുമ്പോൾ പുതിയ താരങ്ങളെ കൂട്ടിച്ചേർക്കാനുള്ള ശ്രമത്തിലാണ്.

2014-ൽ ക്ലബ്ബിൽ ചേർന്നതുമുതൽ കാഗ്ലിയാരിയുടെ മികച്ച സ്‌കോററാണ്ജോ 29 കാരനായ ജോവോ പെഡ്രോ. മറ്റു രണ്ടു താരങ്ങളും ഡിഫെൻഡർമാരാണ്.യൂത്ത് ലെവലിൽ ബ്രസീലിനെ പ്രതിനിധീകരിച്ചിട്ടുള്ള 24 കാരനായ സെന്റർ ബാക്കാണ് ലൂയിസ് ഫിലിപ്പ്, അണ്ടർ 21 ലെവലിൽ ഇറ്റലിയെ പ്രതിനിധീകരിക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു, എന്നാൽ ലാസിയോ ഡിഫൻഡർ ക്ഷണം നിരസിച്ചു.2020 ജനുവരി മുതൽ രോമക്ക് വേണ്ടി കളിക്കുന്ന താരമാണ് ഇബാനെസ്.മാർച്ചിൽ ലോകകപ്പ് പ്ലേ ഓഫിനുള്ള തയ്യാറെടുപ്പിനായി മൂന്ന് കളിക്കാർക്കും ജനുവരിയിൽ നടക്കുന്ന പരിശീലന ക്യാമ്പിൽ ഇറ്റലി കോച്ച് റോബർട്ടോ മാൻസിനിക്കൊപ്പം ചേരാം.