ഓസ്‌ട്രേലിയൻ ബിഗ് ബാഷ് ലീഗിൽ കളിക്കാൻ ബിസിസിഐയുടെ അനുമതിക്കായി മൂന്ന് ഇന്ത്യൻ താരങ്ങൾ

ഓസ്‌ട്രേലിയൻ ടി 20 ലീഗായ ബിഗ് ബാഷിൽ കളിക്കാൻ അവസരം ലഭിക്കുകയെന്നത് താരങ്ങളെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യമാണ്. ഇത്തവണത്തെ ബിബിഎല്ലില്‍ അവസരം കാത്തിരിക്കുന്ന വിരമിച്ച മൂന്ന് ഇന്ത്യന്‍ താരങ്ങളുണ്ട്. കളിക്കാന്‍ ഇവര്‍ താല്‍പര്യം അറിയിച്ചിട്ടുണ്ടെങ്കിലും പ്രതികൂല ഘടകങ്ങള്‍ നിരവധിയാണ്. കൂടാതെ ബിസിസി ഐയുടെ അനുമതിയും ഇക്കാര്യത്തില്‍ ആവിശ്യമാണ്.ഇത്തവണത്തെ ബിബിഎല്ലില്‍ കളിക്കാന്‍ സാധ്യത കല്‍പ്പിക്കുന്ന താരങ്ങൾ ആരാണെന്നു നോക്കാം .


ഇര്‍ഫാന്‍ പഠാന്‍
ഇന്ത്യയുടെ എക്കാലത്തെയും മികച്ച പേസ് ഓള്‍റൗണ്ടര്‍മാരിലൊരാളായിരുന്ന ഇര്‍ഫാന്‍ പഠാനും ബിബിഎല്ലില്‍ കളിക്കാനുള്ള ആഗ്രഹം കഴിഞ്ഞിടെ പങ്കുവെച്ചിരുന്നു. വിരമിച്ച ശേഷവും പഴയ ഫോം നഷ്ടപ്പെട്ടിട്ടില്ലെന്ന് കഴിഞ്ഞിടെ നടന്ന റോഡ് സേഫ്റ്റി മത്സരത്തിലൂടെ ഇര്‍ഫാന്‍ തെളിയിച്ചിരുന്നു. നിലവില്‍ അവതാരകനായും കമന്റെറ്ററുമായെല്ലാം സജീവമായ ഇര്‍ഫാന്‍ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുക്കാന്‍ കഴിവുള്ളയാളാണ്. അതിനാല്‍ത്തന്നെ ബിബിഎല്ലില്‍ ഏതെങ്കിലും ടീം പരിഗണിച്ചാല്‍ കളിക്കാന്‍ ഇര്‍ഫാന് താല്‍പ്പര്യം ഉണ്ട്. ഓസീസിലെ സാഹചര്യം സ്വിങ് ബൗളര്‍മാര്‍ക്ക് അനുകൂലമായതിനാല്‍ ഇര്‍ഫാന് അവസരം ലഭിക്കാനും സാധ്യതയുണ്ട്. 103 ഐപിഎല്ലില്‍ നിന്ന് 1139 റണ്‍സും 80 വിക്കറ്റുമാണ് ഇര്‍ഫാന്റെ സമ്പാദ്യം.

photo / IPL


പ്രഗ്യാൻ ഓജ
മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ പ്രഗ്യാൻ ഓജയും ബിബിഎല്ലില്‍ കളിക്കാന്‍ ഇത്തവണ സാധ്യത കല്‍പ്പിക്കുന്നുണ്ട്. തന്റെ അവസാന മത്സരത്തില്‍ കളിയിലെ താരമായി വിരമിച്ച പ്രഗ്യാൻ ബിബിഎല്ലില്‍ കളിക്കാന്‍ താല്‍പര്യവും അറിയിച്ചിട്ടുണ്ട്. ഇന്ത്യക്കൊപ്പം വിദേശ പര്യടനങ്ങള്‍ നടത്തി അനുഭവസമ്പത്തുള്ള താരമാണ് ഓജ. ഐപിഎല്ലിലടക്കം കളിച്ച് ടി20 ഫോര്‍മാറ്റില്‍ മികവ് തെളിയിച്ച ഓജയ്ക്ക് ബിബിഎല്ലില്‍ അവസരം ലഭിച്ചാലും അത്ഭുതപ്പെടാനില്ല. ഇന്ത്യക്കുവേണ്ടി 6 ടി20യില്‍ നിന്ന് 10 വിക്കറ്റും 92 ഐപിഎല്ലില്‍ നിന്ന് 89 വിക്കറ്റും ഓജ നേടിയിട്ടുണ്ട്.

photo /AFP


യുവരാജ് സിംഗ്
കഴിഞ്ഞ വര്ഷം ക്രിക്കറ്റിൽ നിന്നും വിരമിച്ച ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിംഗ് ഓസ്‌ട്രേലിയൻ ബിഗ് ബാഷ് ലീഗിൽ കളിച്ചേക്കുമെന്നു റിപോർട്ടുകൾ .യുവരാജ് ബിഗ് ബാഷിൽ കളിക്കാനുള്ള താല്പര്യം പ്രകടിപ്പിച്ചിരുന്നു.വിരമിച്ചതിനു ശേഷം കാനഡയിൽ നടന്ന ഗ്ലോബൽ ടി 20 യിലും ,അബുദാബിയിൽ നടന്ന ടി 10 യിലും പങ്കെടുത്തിരുന്നു. ടി 20 ക്രിക്കറ്റിലെ ഏറ്റവും മികച്ച താരമായാണ് യുവരാജിനെ കണക്കാക്കുന്നത്. 58 ഇന്റർനാഷണൽ മത്സരങ്ങളിൽ നിന്നും 1177 റൺസും 29 വിക്കറ്റും നേടിയിട്ടുണ്ട്. ഐപി എല്ലിൽ 132 മത്സരങ്ങളിൽ നിന്ന് 2750 റൺസും 36 വിക്കറ്റും നേടിയിട്ടുണ്ട്.