❝ വരുന്ന സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് സൈൻ ചെയ്യേണ്ട മൂന്നു ഇന്ത്യൻ താരങ്ങൾ ❞ |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിന്റെ കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് മന്ദഗതിയിലാണ് തുടങ്ങിയത്. എന്നാൽ പതിയ താളം കണ്ടെത്തിയ കേരള ക്ലബ് 20 കളികളിൽ നിന്ന് 34 പോയിന്റുമായി നാലാമതായി ഫിനിഷ് ചെയ്ത് ലീഗ് റൗണ്ട്‌ പൂർത്തിയാക്കി.രണ്ട് ലെഗ് പ്ലേ ഓഫിൽ ജംഷഡ്പൂർ എഫ്‌സിയെ മറികടന്നെങ്കിലും കലാശ പോരാട്ടത്തിൽ പെനാൽട്ടി ഷൂട്ട് ഔട്ടിൽ ഹൈദെരാബാദിനോട് കീഴടങ്ങി.

വരുന്ന സീസണിൽ കിരീടമ നേടാൻ ഉറച്ചു തന്നെയാണ് പരിശീലകൻ വാൻ വുകോമാനോവിച്ചും ബ്ലാസ്റ്റേഴ്സും ഇറങ്ങുന്നത്. കഴിഞ്ഞ സീസണിൽ പരുക്കുകളും സസ്‌പെൻഷനുകളും കാരണം ടീമിന് ചില പ്രശ്‌നങ്ങൾ നേരിടേണ്ടിവന്നു, അത് ഇടയ്ക്കിടെ അവരുടെ കളിയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തി.അത്കൊണ്ട് വരാനിരിക്കുന്ന സീസണിൽ കൂടുതൽ താരങ്ങളെ ടീമിലെത്തിച്ച് സ്‌ക്വാഡ് ശക്തിപ്പെടുത്താനുള്ള ഒരുക്കത്തിലാണ് ക്ലബ്. വരാനിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് മുമ്പ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ലക്ഷ്യമിടുന്ന മൂന്ന് ഇന്ത്യൻ താരങ്ങൾ ആരൊക്കെയാണെന്ന് നോക്കാം.

റിക്കി ഷാബോംഗ് : – കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡിൽ മികച്ച പ്രകടനം നടത്തിയ രണ്ടു താരങ്ങളായിരുന്നു ജീക്സൺ സിങ്ങും ,പ്യൂട്ടിയയും .പന്ത് കൈവശംവച്ചുള്ള മത്സര നിയന്ത്രണം നടത്തിയപ്പോഴും അതിവേഗമുള്ള ബോക്‌സ് ടു ബോക്‌സ് മുന്നേറ്റങ്ങളില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് പരാജയമായിരുന്നു. മിഡ്ഫീൽഡിൽ കൂടുതൽ ശക്തി പകരാനായി രാജസ്ഥാൻ യുണൈറ്റഡ് എഫ്‌സിക്കൊപ്പം കളിച്ചിട്ടുള്ള റിക്കി ഷാബോംഗ് ബ്ലാസ്റ്റേഴ്സിന് നല്ലൊരു ഓപ്‌ഷനാവും.ഒരു മത്സരത്തിന്റെ വേഗത നിയന്ത്രിക്കുന്നതിലെ പ്രാധാന്യം എന്തെന്ന് മനസ്സിലാക്കി കളിക്കുന്ന താരമാണ് മേഘാലയക്കാരൻ. കഴിഞ്ഞ സീസണിൽ രാജസ്ഥാൻ യൂണൈറ്റഡിനൊപ്പം മികച്ച പ്രകടനമാണ് 19 കാരൻ പുറത്തെടുത്തത്.

മഹെസൺ സിംഗ് ടോങ്ബ്രാം :-17 കാരനായ മണിപ്പൂരി മിഡ്‌ഫീൽഡ് മാസ്ട്രോ റൗണ്ട്ഗ്ലാസ് പഞ്ചാബ് എഫ്‌സിയുടെ മധ്യനിരയിൽ മികച്ച പ്രകടനമാണ് ടോങ്ബ്രാം നടത്തിയത്.യുവ മിഡ്‌ഫീൽഡർ ഒരു ആധുനിക അറ്റാക്കിംഗ് മിഡ്‌ഫീൽഡറിന് ആവശ്യമായ എല്ലാ ആട്രിബ്യൂട്ടുകളും കാണിക്കുന്നുണ്ട്.പന്ത് കൈവിട്ടു പോയികഴിയുമ്പോള്‍ മഹെസണ്‍ സിംഗ് നടത്തുന്ന പ്രസിംഗ് ഏറ്റവും മികച്ചതാണ്. ആക്രമണ ഫുട്ബോൾ കളിക്കാൻ ലക്ഷ്യമിടുന്ന ഒരു ടീമിന് 17 കാരനെ കൂടുതൽ അനുയോജ്യനാക്കുന്നു.സമദിന്റെ പകരക്കാരന്റെ റോൾ 17-കാരന് പല സാഹചര്യങ്ങളിലും ചെയ്യാൻ കഴിയും. മഹേഷന്റെ വൈദഗ്ധ്യവും പ്രവർത്തന നൈതികതയും ഇവാൻ വുകോമാനോവിച്ചിന്റെ പദ്ധതികൾക്ക് ഒരു മുതൽക്കൂട്ടായിരിക്കും.

വി. പി. സുഹൈര്‍ :-കുറച്ചുകാലമായി ക്ലബ്ബിന്റെ റഡാറിൽ നിറഞ്ഞുനിൽക്കുന്ന സുഹൈർ താൻ പോകുന്നിടത്തെല്ലാം ആരാധകരുടെ പ്രിയങ്കരനായി മാറി. 29-കാരനായ താരത്തിന് വിങ്ങുകളിലും മുന്നേറ്റ നിരയിലും ഒരു പോലെ കളിക്കാൻ സാധിക്കും.ഇത് മോഹൻ ബഗാനിലും നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയിലും `കണ്ടതാണ്.സുഹൈറിന്റെ കരുത്തും ലീഗിന്റെ ആവശ്യങ്ങൾ കൈകാര്യം ചെയ്യാനുള്ള കഴിവും അദ്ദേഹത്തെ അൽവാരോ വാസ്‌ക്വസിന് പകരക്കാരനാക്കുന്നു. കേരള ബ്ലാസ്റ്റേസിനായി ഫാൾസ് 9 ൽ കളിക്കാൻ കഴിവുളള താരം കൂടിയാണ് സുഹൈർ.29 കാരനായ സുഹൈര്‍ ക്ലബ് തലത്തില്‍ ഇതുവരെ 76 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 12 ഗോള്‍ നേടി, എട്ട് ഗോളിന് അസിസ്റ്റ് ചെയ്തു.

Rate this post