ലയണൽ മെസ്സിയേക്കാൾ മികച്ച 3 താരങ്ങളെ ചൂണ്ടിക്കാട്ടി ബ്രസീലിയൻ ഇതിഹാസം

ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളും ബാഴ്സലോണയുടെയും, ബ്രസീലിന്റെയും ഇതിഹാസ താരവുമായ റൊണാൾഡീഞ്ഞോ എക്കാലത്തെയും മികച്ച താരം മെസ്സിയല്ലെന്നും, മെസ്സിയെക്കാൾ മികച്ച 3 താരങ്ങളെ റൊണാൾഡീഞ്ഞോ ചൂണ്ടി കാണിച്ചു. 33 കാരനായ മെസ്സി തന്റെ ആറാം അവാർഡ് നേടി തന്റെ കടുത്ത എതിരാളിയായ ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കാൾ മുന്നിലെത്തിയിരുന്നു.

ബാഴ്സലോണയിൽ മെസ്സിക്കൊപ്പം കളിച്ച റൊണാൾഡിനോ ആറാം തവണ ബാലൺ ഡിയോർ നേടിയ അർജന്റീന സൂപ്പർസ്റ്റാറിനെ അഭിനന്ദിച്ചു. എന്നിരുന്നാലും, മെസ്സിയെ എക്കാലത്തെയും മികച്ച താരമാണെന്നു പറയാൻ ബുദ്ധിമുട്ടാണ്” എന്ന് റൊണാൾഡീഞ്ഞോ തറപ്പിച്ചുപറഞ്ഞു. സ്പാനിഷ് പത്രമായ മാർക്കയുമായുള്ള അഭിമുഖത്തിലാണ് ബ്രസീലിയൻ താരം പറഞ്ഞത്.

“മെസ്സി 6 ബാലൺ ഡി ഓർ നേടിയതിൽ എനിക്ക് സന്തോഷമുണ്ട്. ബാഴ്‌സലോണയിൽ ഞങ്ങൾ സുഹൃത്തുക്കളായിരുന്നു പക്ഷെ താരതമ്യം ചെയ്യാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല, എക്കാലത്തെയും മികച്ചവനാണ് മെസ്സി എന്ന് പറയാൻ പ്രയാസമാണെന്നും റൊണാൾഡീഞ്ഞോ വ്യക്തമാക്കി.ഡീഗോ മറഡോണ, പെലെ, റൊണാൾഡോ എന്നിവരെ മെസ്സിയേക്കാൾ മികച്ച കളിക്കാരായി കണക്കാക്കാമെന്ന് മുൻ ബാഴ്‌സലോണ ഇതിഹാസം പറഞ്ഞു.

“ഡീഗോ മറഡോണ, പെലെ, റൊണാൾഡോ എന്നി ഇതിഹാസ താരങ്ങൾ ഉള്ളപ്പോൾ മെസ്സിയെ എക്കാലത്തെയും മികച്ചവൻ എന്ന് പറയാൻ സാധിക്കില്ലെന്നും റൊണാൾഡീഞ്ഞോ .ഫുട്ബോൾ ചരിത്രത്തിലുടനീളം മെസ്സി മികച്ചവനാണെന്ന് പറയാൻ പ്രയാസമാണ്. മെസ്സിയുടെ കാലഘട്ടത്തിലെ ഏറ്റവും മികച്ചത് മെസ്സി മാത്രമാണ് എന്നെ പറയാൻ കഴിയൂ റൊണാൾഡിനോ കൂട്ടിച്ചേർത്തു.

റൊണാൾഡീഞ്ഞോയുടെ കീഴിലാണ് മെസ്സി ബാഴ്സയിൽ കളിച്ചു തുടങ്ങിയത് . ഇതിഹാസ ബ്രസീലിയൻ ബാഴ്‌സയിലെ ഇന്ന് കാണുന്ന വലിയ മാറ്റത്തിന് ഉത്തരവാദിയാണ് ബ്രസീലിയൻ ഇതിഹാസമെന്നും മെസ്സി അഭിപ്രായപ്പെട്ടു. റൊണാൾഡിനോ മോശം സമയത്താണ് ബാഴ്സയിൽ വന്നതെന്നും റൊണാൾഡീഞ്ഞോയുടെ വരവോടെ ഉണ്ടായ മാറ്റം അതിശയകരമാണെന്നും ബാഴ്‌സലോണ സൂപ്പർ സ്റ്റാർ കൂട്ടിച്ചേർത്തു. മെസ്സി വിശദീകരിച്ചു:

“ബാഴ്സയിലെ മാറ്റത്തിന് റൊണാൾഡിനോ ഉത്തരവാദിയായിരുന്നു. ഇത് ഒരു മോശം സമയമായിരുന്നു, അദ്ദേഹത്തിന്റെ വരവോടെ ഉണ്ടായ മാറ്റം അതിശയകരമായിരുന്നു.ആദ്യ വർഷത്തിൽ, കിരീടങ്ങൾ ഒന്നും നേടിയില്ല, പക്ഷേഎല്ലാവരുടെയും ശ്രദ്ധയാകർഷിച്ചു പിന്നെ ട്രോഫികൾ വന്നുതുടങ്ങി, പിന്നീട ബാഴ്സ ചരിത്രത്തിൽ തന്നെ ഏറ്റവും മികച്ച താരമായി റൊണാൾഡീഞ്ഞോ മാറി.