❝ കളിയാക്കിയ 🔵 സിൽവയുടെ 🤦‍♀️ഭാര്യയുടെ
അഭിപ്രായം ⚽🔥 മാറ്റിപ്പറയിപ്പിച്ച് 😊👏 ടിമോ വെർണർ ❞

റയൽ മാഡ്രിഡിനെതിരായ യുവേഫ ചാമ്പ്യൻസ് ലീഗ് സെമിഫൈനലിന്റെ രണ്ടാം പാദത്തിൽ ചെൽസിക്കുവേണ്ടി ഗോൾ നേടിയ ജർമ്മൻ സ്‌ട്രൈക്കർ ടിമോ വെർണറിനെ പ്രശംസിച്ചുകൊണ്ട് തിയാഗോ സിൽവയുടെ ഭാര്യ ഇസബെലെ ഡാ സിൽവ . സോഷ്യൽ മീഡിയയയിലൂടെയാണ് തന്റെ തന്റെ ഭർത്താവിന്റെ സഹ താരത്തെ ഇസബെലെ പ്രശംസിച്ചത്.നേരത്തെ സ്പെയിനിൽ റയൽ മാഡ്രിഡിനെതിരായ സെമി ഫൈനലിന്റെ ആദ്യ ഘട്ടത്തിൽ ടിമോ വെർണറിനെ തിയാഗോ സിൽവയുടെ ഭാര്യ വിമർശിച്ചിരുന്നു.

എസ്റ്റാഡിയോ ആൽഫ്രെഡോ ഡി സ്റ്റെഫാനോയിൽ നടന്ന മത്സരത്തിൽ ജർമൻ ഫോർവേഡ് നിരവധി അവസരങ്ങൾ നഷ്ടപ്പെടുത്തിയിരുന്നു. ആ മത്സരത്തിയിൽ ഏറെ അവസരങ്ങൾ പാഴാക്കിയ വെർണർ ഏറെ പഴികേട്ടിരുന്നു.ചാമ്പ്യൻസ് ലീഗ് സെമിഫൈനലിന്റെ ആദ്യ പാദത്തിൽ ഇസബെൽ ഡാ സിൽവ തന്റെ പ്രതികരണങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുകയും ടിമോ വെർണറെ വിമർശിക്കുകയും ചെയ്തു. ഞാൻ ഏത് ക്ലബ്ബിൽ പോയാലും അവസരങ്ങൾ പാഴാക്കുന്ന ഒരു സ്‌ട്രൈക്കർ ആ ടീമിൽ ഉണ്ടാവുമെന്നും ഇവിടെ അത് വെർണറാണ് ,മത്സരങ്ങൾ ജയിക്കാൻ ഗോളുകൾ വേണം പ്കഷെ ഞങ്ങളുടെ സ്ട്രൈക്കർമാർ ഗോളടിക്കുന്നില്ല എന്നാണ് ചാമ്പ്യൻസ് ലീഗ് ആദ്യ പാദത്തിനു ശേഷം ഇസബെലെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.


എന്നാൽ സെമി ഫൈനൽ രണ്ടാം പാദത്തിൽ ചെൽസിയുടെ ആദ്യ ഗോൾ നേടി ടിമോ വെർണർ വിമർശനങ്ങൾക്ക് മറുപടിയും നൽകി. ഗോൾ നേടിയ വെർണറെ പ്രശംസിച്ച് ഇസബെൽ മറ്റൊരു വീഡിയോ പങ്കിട്ടു. “ഒരു ഗോൾ എങ്ങനെ നേടാമെന്ന് നിങ്ങൾക്കറിയാം. നിങ്ങൾ തന്നെയാണ് മികച്ചത്, സുഹൃത്തേ!” എന്നായിരുന്നു സന്ദേശം .ഇസബെൽ നടത്തിയ പ്രതികരണത്തിന് തിയാഗോ സിൽവ ജർമൻ താരത്തിനോട് മാപ്പ് പറഞ്ഞിരുന്നു. എന്നാൽ തനിക്കതിൽ കുഴപ്പമൊന്നുമില്ലെന്നും രണ്ടാം പാദത്തിൽ നേടിയ ഗോൾ എല്ലാവരെയും സന്തോഷിപ്പിചെന്നും ജർമൻ കൂട്ടിച്ചേർത്തു.

തിയാഗോ സിൽവയുടെ ഭാര്യ ഇസബെൽ ഡാ സിൽവ റിയോ ഡി ജനീറോയിൽ ജനിച്ചു വളർന്നതാണ്.തിയാഗോ സിൽവയും ഇസബെൽ ബാല്യകാല പ്രണയികളായിരുന്നു.2000 കളുടെ ആരംഭം മുതൽ ഇരുവരും പരസ്പരം ഡേറ്റ് ചെയ്യുകയും 2005 മെയ് മാസത്തിൽ വിവാഹം കഴിയുകയും ചെയ്തു.