❝ ചെൽസി സ്‌ട്രൈക്കറെ ടീമിലെത്തിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ബയേൺ മ്യൂണിക്ക് ❞

വലിയ പ്രതീക്ഷകളോടെ കഴിഞ്ഞ സീസണിൽ ലൈപ്സിഗിൽ നിന്നും ചെൽസിയെത്തിച്ച ജർമൻ സ്‌ട്രൈക്കർ റിമോ വെർണറിന് ഒരിക്കൽ പോലും തന്റെ പ്രതിഭകൊത്ത പ്രകടനം പുറത്തെടുക്കാനായിട്ടില്ല. അടുത്ത സീസണിൽ നിലവാരമുള്ള മികച്ചൊരു സ്‌ട്രൈക്കറെ ടീമിലെത്തിക്കാനുള്ള പുറപ്പാടിലാണ്. പുറത്തു വരുന്ന റിപോർട്ടുകൾ പ്രകാരം ജർമൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്ക് ടിമോ വെർണറെ സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ്.കഴിഞ്ഞ സീസണിൽ 45 മില്യൺ ഡോളറിനാണ് ജർമൻ സ്‌ട്രൈക്കർ ചെൽസിയിലെത്തിയത്.അരങ്ങേറ്റ സീസണിൽ ചാമ്പ്യൻസ് ലീഗ് നേടിയെങ്കിലും തന്റെ മികവ് പുറത്തെടുക്കാൻ 25 കാരന് ഒരിക്കൽ പോലും സാധിച്ചിട്ടില്ല.

ന്യൂ ബയേൺ മ്യൂണിച്ച് മാനേജർ ജൂലിയൻ നാഗെൽസ്മാൻ ടിമോ വെർണറുടെ വലിയ ആരാധകനാണ്. വെർണർ സ്റ്റ്റ്ഗാർട്ടിൽ ആയിരുന്ന കാലം മുതൽ ഒരുമിച്ച് പ്രവർത്തിച്ചവരാണ് ഇരുവരും.32 കാരനായ പോളിഷ് ഇന്റർനാഷണൽ റോബർട്ട് ലെവാൻഡോവ്സ്കിക്ക് സമീപ ഭാവിയിൽ ഒരു പകരക്കാരനെ ആവശ്യമായി വരികയും ചെയ്യും. യൂറോപ്പിലെ പല വമ്പൻ ക്ലബ്ബുകളും ലെവെൻഡോസ്‌കിയിൽ തലപര്യം പ്രകടിപ്പിച്ചതും പുതിയ സ്‌ട്രൈക്കറെ ടീമിലെത്തിക്കാനുള്ള ഒരു കാരണവുമാണ്. റിയൽ മാഡ്രിഡും ,ചെൽസിയുമടക്കം പല ക്ലബ്ബുകളും പോളിഷ് സ്‌ട്രൈക്കർ നോട്ടമിട്ടിട്ടുണ്ട്.

ടിമോ വെർണർക്ക് ചെൽസിയിൽ സമ്മിശ്ര സീസൺ തന്നെയായിരുന്നു. 25 വയസുകാരനായ ഫോർവേഡ് 52 മത്സരങ്ങളിൽ നിന്ന് 12 ഗോളുകൾ നേടിയിട്ടുണ്ട്.മാനേജർ തോമസ് തുച്ചലിനെ ത്രിപ്തിപെടുത്താവുന്ന പ്രകടനങ്ങൾ ഒരിക്കലും താരത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. വെർണർക്ക് പകരമായി ബയേൺ മ്യൂണിക്കിന്റെ എതിരാളികളായ ബോറുസിയ ഡോർട്മുണ്ടിൽ നിന്ന് എർലിംഗ് ഹാലാൻഡിനെ ടീമിലെത്തിക്കാൻ സാരമിച്ചെങ്കിലും സഹ താരം സാഞ്ചോ ക്ലബ് വിട്ടതോടെ നോർവീജിനായുള്ള ചെൽസിയുടെ ബിഡ് ഡോർട്മുണ്ട് നിരസിച്ചിരിക്കുകയാണ്. ഇപ്പോൾ 130 മില്യൺ ഡോളർ ഓഫർ നൽകാൻ ഒരുങ്ങുകയാണ് ബ്ലൂസ്.

എർലിംഗ് ഹാലാൻഡ്, ഫെഡറിക്കോ ചിസ തുടങ്ങിയ വലിയ പേരുകളിൽ താൽപര്യം പ്രകടിപ്പിച്ചിട്ടും ചെൽസിക്ക് ഇപ്പോഴും അവരുടെ ലക്ഷ്യത്തിലെത്താൻ സാധിച്ചിട്ടില്ല.ഒലിവിയർ ഗിറൗഡ് , ഫിക്കായോ ടോമോറി, വിക്ടർ മോസസ്, മാർക്ക് ഗുഹി എന്നി താരങ്ങളെല്ലാം ഈ സീസണിൽ സ്റ്റാംഫോർഡ് ബ്രിഡ്ജ് വിട്ടു പോയിട്ടുണ്ട്. അത് കൊണ്ട് തന്നെ മുന്നേറ്റ നിരയിൽ പുതിയൊരു താരത്തെ കൊണ്ട് വരേണ്ടത് ചാമ്പ്യൻസ് ലീഗ് ജേതാക്കൾക്ക് നിരബന്ധമായി വന്നിരിക്കുകയാണ്.