❝ ആരാധകരെ 💪🔥ആവേശ കൊടുമുടിയിൽ
എത്തിക്കാൻ വീണ്ടും 🇧🇷ബ്രസീൽ – ജർമനി 🇩🇪
പോരാട്ടം ⚽🏆 ഈ വർഷം ❞

ഈ വർഷം നടക്കുന്ന ടോക്കിയോ ഒളിമ്പിക്സിനായുള്ള ഫുട്ബോൾ ഗ്രൂപ്പുകൾ തീരുമാനം ആയി. ടോക്കിയോ സ്റ്റേഡിയത്തിൽ ആതിഥേയരായ ജപ്പാന്റെ മത്സരത്തോടെയാണ് ഫുട്ബോൾ മത്സരങ്ങൾ ആരംഭിക്കുന്നത്. ജൂലൈ 21 മുതൽ ഓഗസ്റ്റ് 7 വരെയാണ് ഇത്തവണത്തെ ഒളിമ്പിക്സ് നടക്കുന്നത്.വീഡിയോ അസിസ്റ്റന്റ് റഫറി (VAR) സംവിധാനം ആദ്യമായി ഒളിംപിക്സിൽ ഉപയോഗിക്കും. പുരുഷ വനിതാ വിഭാഗങ്ങളിലായി 28 രാജ്യങ്ങളാണ് മത്സരിക്കാനെത്തുന്നത്.

പുരുഷ വിഭാഗത്തിൽ നാലു ഗ്രൂപ്പുകളിലായി 16 ടീമും വനിതാ വിഭാഗത്തിൽ മൂന്ന് ഗ്രൂപ്പുകളിലായി 12 ടീമും ആണ് ടോകിയോ ഒളിമ്പിക്സിൽ പങ്കെടുക്കുന്നത്‌. പുരുഷ വിഭാഗത്തിൽ ജർമ്മനിയും ബ്രസീലും ഒരേ ഗ്രൂപ്പിൽ ആണെന്നത് ആവേശം നൽകും. ജർമ്മനിയും ബ്രസീലും തമ്മിലുള്ള 2014 ലോകകപ്പിലെ മത്സരം ആർക്കും മറക്കാൻ കഴിയാത്തത് ആയിരു‌ന്നു. എന്നാൽ റിയോ ഒളിംപിക്സിൽ ജർമനിയെ തകർത്ത ബ്രസീൽ സ്വർണം കരസ്ഥമാക്കി. ശക്തരായ സ്പെയിനും അർജന്റീനയും ഗ്രൂപ്പ് സിയിലാണ് മത്സരിക്കുന്നത്.

ആതിഥേയരായ ജപ്പാൻ, ഫ്രാൻസ്, മെക്സിക്കോ, ദക്ഷിണാഫ്രിക്ക എന്നിവരാണ് ഗ്രൂപ്പ് എയിൽ ഉള്ളത്‌. ന്യൂസിലൻഡ്, കൊറിയ, ഹൊണ്ടുറസ്, റൊമാനിയ എന്നിവർ ഗ്രൂപ്പ് ബിയിലും, അർജന്റീന, സ്പെയിൻ, ഈജിപ്ത്, ഓസ്ട്രേലിയ എന്നിവർ ഗ്രൂപ്പ് സിയിലും, ജർമ്മനി, ബ്രസീൽ, ഐവറി കോസ്റ്റ്, സൗദി അറേബ്യ എന്നിവർ ഗ്രൂപ്പ് സിയിലും ഏറ്റുമുട്ടും. സീനിയർ ടീമിലെ രണ്ടോ മൂന്നോ താരങ്ങളും ബാക്കൊ ഭൂരിഭാഗവും യുവതാരങ്ങളെയും അണിനിരത്തി ആകും രാജ്യങ്ങൾ ഒളിമ്പിക്സിനായി ഫുട്ബോൾ ടീമുകളെ അയക്കുക.

ഗ്രൂപ്പ് എ: ജപ്പാൻ,ദക്ഷിണാഫ്രിക്ക,മെക്സിക്കോ,ഫ്രാൻസ്
ഗ്രൂപ്പ് ബി: ന്യൂസിലാന്റ്, ദക്ഷിണ കൊറിയ,ഹോണ്ടുറാസ്,റൊമാനിയ
ഗ്രൂപ്പ് സി: ഈജിപ്ത്,സ്പെയിൻ,അർജന്റീന,ഓസ്‌ട്രേലിയ
ഗ്രൂപ്പ് ഡി: ബ്രസീൽ, ജർമ്മനി, ഐവറി കോസ്റ്റ്,സൗദി അറേബ്യ