’10 ദശലക്ഷം പന്തുകൾ കണ്ടിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു ഷോട്ട് കണ്ടിട്ടില്ല’ : സൂര്യകുമാർ യാദവിന്റെ അത്ഭുതപ്പെടുത്തുന്ന ഷോട്ടിനെക്കുറിച്ച് ടോം മൂഡി

ഇന്നലെ നടന്ന മത്സരത്തിൽ 19-ാം ഓവറിൽ മുഹമ്മദ് ഷമിക്കെതിരെ സൂര്യകുമാർ യാദവ് നേടിയ സിക്സ് എല്ലാ ക്രിക്കറ്റ് പ്രേമികളെന്ന പോലെ മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ടോം മൂഡിയെയും അത്ഭുതപെടുത്തിയിരിരിക്കുകയാണ്.തന്റെ ജീവിതത്തിലൊരിക്കലും ഒരു ബാറ്റർ ഇങ്ങനെയൊരു ഷോട്ട് കളിക്കുന്നത് കണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തന്റെ ഇന്നിംഗ്‌സിലുടനീളം സൂര്യകുമാർ വൈവിധ്യമാർന്ന ഷോട്ടുകൾ കളിച്ചു.എന്നാൽ മുഹമ്മദ് ഷമിക്കെതിരായ ഇന്നിംഗ്‌സിന്റെ അവസാന ഓവറിലെ സിക്‌സ് പലരെയും അമ്പരപ്പിച്ചു. ഷോട്ട് വളരെ മികച്ചതായിരുന്നു, ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന സച്ചിൻ ടെണ്ടുൽക്കർ പോലും ഡഗൗട്ടിന് സമീപം ഇരിക്കുമ്പോൾ അത് അനുകരിക്കാൻ ശ്രമിച്ചു.ഷമി എറിഞ്ഞ പന്ത് മനഃപൂർവം ഷോർട്ട് തേർഡിലേക്ക് സ്ലൈസ് ചെയ്‌താണ്‌ സൂര്യകുമാർ സിക്സ് നേടിയത്.

” ഇങ്ങനെയൊരു പന്തിൽ ലംബമായ ബാറ്റ് ഉപയോഗിച്ച് തേർഡ് മാനു മേൽ സിക്‌സ് അടിക്കുന്നത് ഞാൻ ഇതുവരെ കണ്ടിട്ടില്ല.തിരശ്ചീന ബാറ്റിൽ അടിക്കുന്നതും ഒരു കട്ട് ഷോട്ട് തേർഡ് മാനിനു മുകളിലൂടെ പോകുന്നത് ഞാൻ കണ്ടിട്ടുണ്ട്. പക്ഷെ ഇങ്ങനെയൊരു ഷോട്ട് ഞാൻ മുൻപ് കണ്ടിട്ടില്ല”മൂഡി ESPNCricinfo യോട് പറഞ്ഞു.”എന്റെ ജീവിതകാലത്ത് കളിയുടെ എല്ലാ രൂപങ്ങളിലും ഏകദേശം 10 ദശലക്ഷം പന്തുകൾ എറിയുന്നത് ഞാൻ കണ്ടിട്ടുണ്ട്, ഞാൻ അത് മുമ്പ് കണ്ടിട്ടില്ല”അദ്ദേഹം കൂട്ടിച്ചേർത്തു.

ആദ്യ 17 പന്തിൽ 22 റൺസ് നേടിയ സ്കൈ കരുതലോടെയാണ് തുടങ്ങിയത്. എന്നാൽ അർദ്ധ സെഞ്ചുറി പൂർത്തിയാക്കിയതോടെ താരം കത്തിക്കയറുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.വെറും 15 പന്തിൽ നിന്നാണ് അദ്ദേഹം സെഞ്ചുറിയിൽ എത്തിയത്.മോഹിത് ശർമ്മ എറിഞ്ഞ 18-ാം ഓവറിൽ ക്രൂരമായ ആക്രമണത്തിന് സാക്ഷ്യം വഹിച്ച സ്കൈ മൂന്ന് ഫോറും ഒരു സിക്സും പറത്തി 20 റൺസ് അടിച്ചെടുത്തു. ഇന്നിംഗ്‌സിന്റെ അവസാന പന്തിൽ സിക്സ് നേടി ബാറ്റർ ആ നാഴികക്കല്ലിൽ എത്തി.

3.3/5 - (3 votes)