അർജന്റീന or ഫ്രാൻസ് ? : ഖത്തർ ലോകകപ്പ് ആരു നേടുമെന്ന് മുൻ ജർമ്മൻ താരം ടോണി ക്രൂസ് |Qatar 2022

2022 ഖത്തർ ലോകകപ്പിന്റെ ഫൈനലിൽ ഫ്രാൻസും അർജന്റീനയും ഏറ്റുമുട്ടാനൊരുങ്ങുന്നു. ഇരു ടീമുകളും നേരത്തെ രണ്ട് തവണ വീതം ഫിഫ ലോകകപ്പ് നേടിയിട്ടുണ്ട്. ഖത്തറിൽ നടക്കുന്ന മൂന്നാം ഫിഫ ലോകകപ്പ് കിരീടമാണ് ഫ്രാൻസും അർജന്റീനയും ലക്ഷ്യമിടുന്നത്.

2018 ലോകകപ്പ് ജേതാക്കളായ ഫ്രാൻസ് തുടർച്ചയായ രണ്ടാം ലോകകപ്പ് കിരീടം ലക്ഷ്യമിടുന്നപ്പോൾ, 1986 ന് ശേഷമുള്ള ആദ്യ ലോകകപ്പ് കിരീടം നേടാനുള്ള ശ്രമത്തിലാണ് അർജന്റീന.ഖത്തർ ലോകകപ്പിന്റെ തുടക്കത്തിൽ, ഫ്രാൻസ്, അർജന്റീന എന്നിവയ്‌ക്കൊപ്പം ബ്രസീൽ, ഇംഗ്ലണ്ട്, സ്‌പെയിൻ തുടങ്ങിയ ടീമുകളെ ലോകകപ്പ് ഫേവറിറ്റുകളായി കണക്കാക്കിയിരുന്നു. ഇപ്പോൾ ഫൈനൽ ആയതോടെ മുൻ കളിക്കാരും മറ്റുള്ളവരും 2022 ഖത്തർ ലോകകപ്പ് അർജന്റീനയോ ഫ്രാൻസോ നേടുമോ എന്നതിനെ കുറിച്ച് തങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കുന്നു.

എന്നാൽ ഇക്കാര്യത്തിൽ മുൻ ജർമ്മനി മിഡ്ഫീൽഡർ ടോണി ക്രൂസ് ഇരുടീമുകളിൽ നിന്നും വിജയിയെ തിരഞ്ഞെടുക്കാൻ പാടുപെടുകയാണ്.അർജന്റീനയ്ക്കും ഫ്രാൻസിനുമെതിരായ ടീമുകളുടെ ശക്തിയെക്കുറിച്ച് ക്രൂസ് ഒരു നിഗമനത്തിലും എത്തിയില്ല. പകരം,റയൽ മാഡ്രിഡ് മിഡ്ഫീൽഡർ രണ്ട് ടീമുകളിലെയും കളിക്കാരുമായുള്ള വ്യക്തിപരമായ ബന്ധത്തെയും ആഗ്രഹങ്ങളെയും അടിസ്ഥാനമാക്കി ഫൈനൽ ആരു വിജയിക്കും എന്നതിനെക്കുറിച്ചുള്ള തന്റെ അഭിപ്രായം പറഞ്ഞു.

തന്റെ റയൽ മാഡ്രിഡ് ടീമംഗങ്ങളായ ചൗമേനിയും കാമവിംഗയും ഫ്രാൻസിനായി കളിക്കുന്നതിനാൽ ഫ്രാൻസ് വിജയിക്കണമെന്ന് വ്യക്തിപരമായ ആഗ്രഹമാണെന്ന് പറഞ്ഞു.അതേസമയം ഇത് ലയണൽ മെസ്സിയുടെ അവസാന ലോകകപ്പായതിനാൽ അർജന്റീന കിരീടം നേടിയാലും സന്തോഷിക്കുമെന്നും ക്രൂസ് പറഞ്ഞു.ഡിസംബർ 18ന് ലുസൈൽ സ്റ്റേഡിയത്തിലാണ് ഫ്രാൻസും അർജന്റീനയും തമ്മിലുള്ള ലോകകപ്പ് ഫൈനൽ മത്സരം.

Rate this post