❝ നാട്ടിലെ മൂത്താശാരിക്ക് ഉണ്ടോ
അളന്നു 🎯🔥 മുറിക്കാൻ ⚽👌 ഇത്ര കൃത്യത ❞

ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ ആദ്യ മത്സരത്തിൽ ലിവർപൂളിനെതിരേ തകർപ്പൻ ജയമാണ് റയൽ മാഡ്രിഡ് നേടിയത്. ആദ്യ പാദത്തിലെ വിജയത്തോടെ സെമി ഫൈനലിലേക്കുള്ള മുന്നേറാനുള്ള സാധ്യതകൾ റയൽ മാഡ്രിഡ് സജീവമാക്കി. 2018 നു ശേഷം വീണ്ടും കിരീടം നേടാനുള്ള വിശ്വാസത്തിലാണ് സിനദിൻ സിദാനും കൂട്ടരും. ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയറിൽ ഇരട്ട ഗോളും അസെൻസിയോയുടെ ഗോളുമാണ് റയലിന് മികച്ച വിജയം സമ്മാനിച്ചത്.പ്രധാന പ്രതിരോധ താരങ്ങളായ സെർജിയോ റാമോസും റാഫേൽ വരാനെയും ഇല്ലാതെ ഇറങ്ങിയ റയൽ മാഡ്രിഡിനെ മധ്യനിരയിൽ തകർപ്പൻ പ്രകടനം നടത്തിയ ടോണി ക്രൂസിന്റെയും ലൂക്ക മോഡ്രിച്ചിന്റെയും മികവാണ് വിജയം നേടാൻ സഹായിച്ചത്.

രണ്ടു താരങ്ങളും ഓരോ ഗോളിന് വഴിയൊരുക്കുകയും ലിവർപൂളിന്റെ മധ്യനിരയെ നിഷ്പ്രഭമാക്കുന്ന പ്രകടനം കാഴ്ച വെക്കുകയും ചെയ്‌തു. ഇതിൽ മിഡ്ഫീൽഡർ ജനറൽ ടോണി ക്രൂസിന്റെ പ്രകടനം എടുത്തു പറയേണ്ട ഒന്നായിരുന്നു.റയൽ മിഡ്ഫീൽഡ് അടക്കി ഭരിച്ച ജർമൻ ലിവർപൂൾ ആക്രമണങ്ങളുടെ മുനയൊടിക്കുകയും ചെയ്തു. ആദ്യ പകുതിയിൽ വിനിഷ്യസിന് ഗോൾ നേടാൻ അവസരം ഉണ്ടാക്കിയ ക്രൂസിന്റെ 60 യാർഡ് അകലെ നിന്നുള്ള മനോഹരമായ പാസ് അളന്നു കുറിച്ചതായിരുന്നു. ക്രൂസിനെ മുൻനിർത്തിയുള്ള തന്ത്രമാണ് സിദാൻ ഇന്നലെ ഒരുക്കിയത്. പന്ത് ക്രൂസിലേക്ക് എത്തിക്കുക എന്ന തന്ത്രത്തിലാണ് മത്സരം മുന്നോട്ട് പോയത്.


റയലിന്റെ ആക്രമങ്ങൾ എല്ലാം തുടങ്ങിയത് ജർമൻ താരത്തിൽ നിന്നാണ്. ഒരു കലാകാരന്റെ കരവിരുതോടെ ഫുട്ബോൾ മൈതാനത്തെ ഒരു ക്യാൻവാസ് ആക്കിയാണ് ക്രൂസ് കാളി നെയ്തത്‌. മാർകോ അസെൻസിയോ നേടിയ രണ്ടാമത്തെ ഗോളിലും ക്രൂസിന്റെ സ്പര്ശമുണ്ടയിരുന്നു. ഇന്നലെ 75 പാസുകളിൽ 68 എണ്ണം പൂർത്തിയാക്കി 90.7 ശതമാനം കൃത്യതയോടെയാണ് ക്രൂസ് മത്സരം പൂർത്തിയാക്കിയയത്.അതിൽ നാൽപ്പത്തിനാല് പാസുകൾ ലിവർപൂൾ പകുതിയിലാണ് പൂർത്തിയാക്കിയത്.അവയിൽ നാലെണ്ണം ഗോൾ സ്‌കോറിംഗ് അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. ഇന്നലെ ക്രൂസ് കൊടുത്ത 36 ലോങ്ങ് പാസ്സ്‌സ്‌കളിൽ 34 പാസ്സുകളും വിജയമായിരുന്നു.

വിജയത്തിൽ പങ്കു വഹിച്ച മറ്റൊരു താരമാണ് ലൂക്ക മോഡ്രിച് .ഗോളവസരം ഒരുക്കുന്നതിനോടൊപ്പം ഗോളടിക്കുന്നതിലും ഈ 35 കാരൻ മികവ് പുലർത്തുണ്ട്. യൂറോപ്പിലെ ഏറ്റവും മികച്ച മിഡ്ഫീൽഡ് കൂട്ടുകെട്ടാണ് ക്രൂസും മോഡ്രിച്ചും തമ്മിലുള്ളത്. മിഡ്ഫീൽഡിൽ ക്രൂസ് മോഡ്രിച് കാസീമിറോ കൂട്ട്കെട്ട് ഏതൊരു ടീമിനും ഭീഷണിയാണ്. റയലിനൊപ്പം മൂന്നു ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടിയ ക്രൂസ് നാലാമത്തെ കിരീടത്തിനായാണ് ലക്‌ഷ്യം വെക്കുന്നത്.മത്സരത്തിന് ശേഷം തന്റെ ആദ്യഗോളിന് അതിമനോഹരമായ, അളന്നു മുറിച്ച ലോങ്ങ് പാസിലൂടെ വഴിയൊരുക്കിയ ക്രൂസിനെ വിനീഷ്യസ് പ്രശംസിക്കുകയുണ്ടായി. “അസാധാരണ കളിക്കാരനാണ് ടോണി ക്രൂസ്, ഒരു ഇതിഹാസമാണദ്ദേഹം.ആർക്കും താരത്തിന്റേതു പോലെ കളിക്കാൻ കഴിയില്ല. അത്രയും നിലവാരം ക്രൂസിനുണ്ട്.” ബ്രസീലിയൻ പറഞ്ഞു.

സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ നേടിയ മികച്ച വിജയം റയലിന് ചാമ്പ്യൻസ് ലീഗ് കിരീടം ഒരിക്കൽ കൂടി നേടാനുള്ള സാധ്യതകളെ തുറന്നിട്ടതിനൊപ്പം അടുത്ത മത്സരത്തിലെ എതിരാളികളായ ബാഴ്‌സക്ക് മുന്നറിയിപ്പു കൂടിയാണ്. ബാഴ്‌സയെ തോൽപ്പിക്കാൻ കഴിഞ്ഞാൽ ലാ ലിഗ കിരീടം സ്വന്തമാക്കാനുള്ള റയലിന്റെ സാധ്യതകളും വർദ്ധിക്കും.