❝ ലോകകപ്പ്🏆⚽ നടത്താൻ 🇶🇦 ഖത്തറിന്
അനുവാദം നൽകിയത് തെറ്റായ തീരുമാനമായി
🇩🇪🗣 ടോണി ക്രൂസ് ❞

2022 ഖത്തർ ലോകകപ്പിനായുള്ള നിർമാണ പ്രവർത്തനങ്ങൾക്കിടെ വൻതോതിൽ മനുഷ്യാവകാശ ലംഘനങ്ങൾ നടന്നതായി റിപ്പോർട്ടുകൾ വന്നപ്പോൾ മുതൽ ഗൾഫ് രാജ്യത്തിനെതിരെ ധാർമ്മികവുമായ ചോദ്യങ്ങൾ ഉയർന്നുവന്നിട്ടുണ്ട് . നോർ‌വേയും ജർമ്മനിയും ഉൾപ്പെടെയുള്ള ദേശീയ ടീമുകൾ‌ യോഗ്യതാ കാമ്പെയ്‌നിന്റെ മത്സരത്തിന് മുന്നോടിയായി തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തുന്നതിൽ നിന്ന് ഒഴിഞ്ഞുമാറിയില്ല. ഇതിനെതിരെ ഫുട്ബോൾ താരങ്ങളും രംഗത്തുവന്നിരിക്കുകയാണ്.


ഖത്തറിന് ലോകകപ്പ് വേദിയാകാൻ അവസരം നൽകിയത് തെറ്റായ തീരുമാനം ആയിപ്പോയി എന്ന ടോണി ക്രൂസ്. ഖത്തറിന് എതിരെ വ്യാപക പ്രതിഷേധങ്ങൾ ഉയരുന്നതിനിടയിൽ ആണ് ക്രൂസിന്റെ പ്രതികരണം. ലോകകപ്പിനായി ഖത്തറിനെ ഒരുക്കുന്ന കുടിയേറ്റ തൊഴിലാളികളുടെ ജീവൻ അപകടത്തിൽപ്പെടുത്തുന്ന സമീപനമാണ് ഖത്തർ ഭരനാധികാരികളിൽ നിന്ന് ഉണ്ടാകുന്നത് എന്നാണ് ക്രൂസ് പറയുന്നത്. ലോകകപ്പ് സ്റ്റേഡിയം ഒരുക്കുന്നതിനിടയിലായോ 6000ൽ അധികം തൊഴിലാളികൾ കൊല്ലപ്പെട്ടു എന്ന വാർത്തകൾ ഫുട്‌ബോൾ ലോകത്ത് വലിയ പ്രതിഷേധമാണ് ഉയർത്തുന്നത്. തൊഴിലാളികളെ 50 ഡിഗ്രി ചൂടിൽ മണിക്കൂറുകളോളം ഖത്തർ ജോലി ചെയ്യിപ്പിക്കുക ആണെന്ന് ക്രൂസ് പറഞ്ഞു. അവർക്ക് ആവശ്യത്തിനു വെള്ളം പോലും നൽകുന്നില്ല എന്നത് ദയനീയ അവസ്ഥ ആണെന്നും ക്രൂസ് പറഞ്ഞു.


ഇതു മാത്രമല്ല താൻ ഖത്തറിനെ താൻ എതിർക്കാൻ കാരണം എന്നും ക്രൂസ് പറയുന്നു സ്വവർഗ്ഗാനുരാഗം ഇപ്പോഴും ഖത്തറിൽ വലിയ തെറ്റായാണ് പരിഗണിക്കപ്പെടുന്നത്. സ്വവർഗ്ഗാനുരാഗികൾ വലിയ ശിക്ഷയും നേരിടുന്നുണ്ട്. മനുഷ്യാവകാശം സംരക്ഷിക്കപ്പെടാത്ത ഇത്തരം രാജ്യങ്ങലെ വേദിയാകാതിരിക്കാൻ ഫിഫ ശ്രദ്ധിക്കേണ്ടതുണ്ട് എന്നും ക്രൂസ് പറഞ്ഞു. എന്നാൽ ഖത്തർ ലോകകപ്പ് ബഹിഷ്കരിക്കുന്നതിൽ അർത്ഥമില്ല എന്നും അദ്ദേഹം പറഞ്ഞു.

ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അവസരം ഖത്തറിന് ലഭിച്ചതുമുതൽ 6,500 ലധികം കുടിയേറ്റ തൊഴിലാളികൾ മരിച്ചുവെന്ന് ഗാർഡിയൻ നടത്തിയ ഞെട്ടിക്കുന്ന പഠനം അവകാശപ്പെടുന്നു. ഇതിൽ 37 മരണങ്ങളും കുറച്ച് വർഷങ്ങൾക്ക് ശേഷം ഷെഡ്യൂൾ ചെയ്തിട്ടുള്ള മികച്ച ഫിഫ മത്സരത്തിനായി സ്റ്റേഡിയങ്ങളുടെ നിർമ്മാണവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു.മനുഷ്യാവകാശ ലംഘനത്തിനെതിരെ ആദ്യമായി പ്രതിഷേധിച്ചത് മാർട്ടിൻ ഒഡെഗാർഡിന്റെയും എർലിംഗ് ഹാലണ്ടിന്റെയും നേതൃത്വത്തിലുള്ള നോർവീജിയൻ ദേശീയ ടീമാണ്. “പിച്ചിലും പുറത്തും മനുഷ്യാവകാശങ്ങൾ” എന്ന് ടി-ഷർട്ടുകളിൽ പതിപ്പിച്ചാണ് അവർ പ്രധിശേഷിച്ചത്. നോർവെയുടെ പാത പിന്തുടർന്ന് ജർമനിയും ഐസ്ലാൻഡിനെതിരെ മത്സരത്തിന് മുൻപ് പ്രധിഷേധം രേഖപ്പെടുത്തി.