❝ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഫ്രീകിക്ക് വിദഗ്ധന്മാർ ❞

ഫുട്ബോളിൽ ഫ്രീകിക്കിൽ നിന്നും ഗോളുകൾ നേടാൻ എല്ലാവർക്കും സാധിക്കണമെന്നില്ല. എതിർ ടീം ഒരുക്കുന്ന ശക്തമായ മതിലിനെയും ഗോൾ കീപ്പറെയും മറികടന്നു പന്ത് വലയിലാക്കുക എന്നത് അസാധാരണ കഴിവുള്ള താരങ്ങൾക്കു മാത്രമാണ് സാധിക്കുന്നത്.പന്തിന്റെ ശക്തി, പാത,വേഗത ,സ്വിങ് എന്നിവയെല്ലാം പ്രധാന ഘടകമാണ്. ഫുട്ബോളിൽ വളരെ കുറച്ചു താരങ്ങൾ മാത്രമാണ് അതിൽ വിജയിച്ചിട്ടുള്ളു.ലോക ഫുട്ബാളിലെ ഏറ്റവും മികച്ച 5 ഫ്രീകിക്ക് വിദഗ്ധന്മാർ ആരാണെന്നു നോക്കാം.

5) ഡേവിഡ് ബെക്കാം – 65 ഗോളുകൾ


ഇംഗ്ലീഷ് ഫുട്ബോൾ കണ്ട ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് ഡേവിഡ് ബെക്കാം. ലോകത്തിലെ ഏറ്റവും മികച്ച ഫ്രീകിക്ക് വിദഗ്ധനായ ബെക്കാം രാജ്യത്തിനാണ് ക്ലബിനെയും നിർണായക സന്ദർഭങ്ങളിൽ ഫ്രീകിക്ക് ഗോൾ നേടിയിട്ടുണ്ട്. മനോഹരമായ പാസ്സ്‌സ്‌കൾക്കും ക്രോസ്സുകൾക്കും പ്രാധാന്യം നൽകുന്ന കേളീശൈലിക്ക് ഉടമയായ ബെക്കാമിന്റെ വളഞ്ഞു പുളഞ്ഞ ഫ്രീകിക്കുകൾ വലയിലേക്ക് പറന്നിറങ്ങുന്നത് മനോഹരമായ കാഴചയാണ്‌.


4) വിക്ടർ ലെഗ്രോട്ടാഗ്ലി – 66 ഗോളുകൾ


ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർക്ക് അത്ര പരിചിതമല്ലാത്ത നാമമാണ് വിക്ടർ ലെഗ്രോട്ടാഗ്ലി എന്ന അര്ജന്റീനക്കാരന്റെ. 1974 ൽ വിരമിക്കുന്നതിനുമുമ്പ് വരെ അർജന്റീനയിൽ മാത്രം പന്ത് തട്ടിയ താരമാണ് അദ്ദേഹം. മെൻഡോസയിൽ നിന്നുള്ള ഏറ്റവും മികച്ച താരമായ വിക്ടർ ലെഗ്രോട്ടാഗ്ലിക്ക് ഇന്റർ മിലാൻ, റയൽ മാഡ്രിഡ് തുടങ്ങിയ ക്ലബ്ബുകളിൽ നിന്നും ഓഫാറുകൾ വന്നെങ്കിലും അര്ജന്റീന വിട്ടു പോകാൻ തയ്യാറായില്ല.സെറ്റ്-പീസ് എടുക്കുന്നതിൽ പ്രത്യേക കഴിവുണ്ടായിരുന്നു താരം ഫ്രീകിക്കിൽ നിന്നും 66 ഗോളുകൾ നേടി അർജന്റീനയിലെ എക്കാലത്തെയും മികച്ച ഫ്രീകിക്ക് വിദഗ്ധനായി മാറി.


3) റൊണാൾഡിനോ- 66 ഗോളുകൾ


ലോകം കണ്ട എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ ബ്രസീലിയൻ റൊണാൾഡീഞ്ഞോയാണ് ലിസ്റ്റിൽ മൂന്നാം സ്ഥാനത്ത്. റൊണാൾഡീഞ്ഞോയുടെ ഫ്രീകിക്കുകൾക്ക് പ്രത്യേക ബാക്കി തന്ന ഉണ്ടായിരുന്നു.2002 ഫിഫ ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ നേടിയ ഇല പൊഴിയും കിക്ക്‌ തന്നെ മതിയാവും താരത്തിന്റെ ഫ്രീകിക്കിലുള്ള കഴിവ് മനസ്സിലാക്കാൻ. പലപ്പോഴും അസാധ്യമായ ദൂരത്തു നിന്നും ആംഗിളിൽ നിന്നും ബ്രസീലിയൻ ഗോളുകൾ നേടി.


2) പെലെ – 70 ഗോളുകൾ


ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളായി കണക്കാക്കുന്ന ബ്രസീലിയൻ താരം പേലെയാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. ബ്രസീലിനൊപ്പം 3 വേൾഡ് കപ്പും 1000 അധികം ഗോളുകളും നേടിയുണ്ടെന്ന അവകാശപ്പെടുന്ന പെലെ മികച്ചൊരു ഡെഡ് ബോൾ വിദഗ്ധനും ആയിരുന്നു. തന്റെ കരിയറിൽ 70 ഫ്രീകിക്ക് ഗോളുകൾ ആണ് താരം നേടിയത്. മികച്ചൊരു പ്ലെമേക്കർ കൂടിയായ ജുനിഞ്ഞോ സെറ്റ് പീസുകളിൽ നിന്നുള്ള സെൻസേഷണൽ ഗോളുകൾക്ക് പേരുകേട്ടയാളാണ്.


1) ജുനിൻഹോ പെർനാംബുകാനോ – 77 ഗോളുകൾ


ഏറ്റവും മികച്ച ഫ്രീകിക്ക് വിദഗ്ധൻ ആരെന്ന ചോദ്യത്തിന് തർക്കമില്ലാതെ ഉത്തരമാണ് ബ്രസീലിയൻ ജുനിൻഹോ പെർനാംബുകാനോ എന്നത്. ഫ്രഞ്ച് ലീഗിൽ ലിയോണിനൊപ്പം നീണ്ട കരിയറിൽ അത്ഭുതകരമായ പല ഫ്രീകിക്കുകളും പിറന്നിട്ടുണ്ട്.‘നക്കിൾബോൾ’ എന്ന സാങ്കേതിക വിദ്യ വികസിപ്പിച്ച ജുനിഞ്ഞോ 77 ഗോളുകളാണ് ഫ്രീകിക്കിൽ നിന്നും നേടിയത്.