❝ ഈ കോപ്പയിൽ ടോപ്⚽👌 സ്കോറർ
ആവാൻ 🏆⚽ സാധ്യതയുള്ള 🖐🔥അഞ്ചു
സ്‌ട്രൈക്കർമാർ ❞

സൗത്ത് അമേരിക്കൻ ഫുട്ബോളിൻ്റെ ഏറ്റവും വലിയ പോരാട്ടമായ കോപ്പ അമേരിക്കക്ക് ഇനി ഏതാനും കുറച്ച് ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ ടൂർണമെന്റിൽ എല്ലാ ടീമുകളുടെയും പ്രധാന പ്രതീക്ഷകൾ അവരുടെ മുന്നേറ്റ നിരയിലെ മിന്നും താരങ്ങൾ തന്നെയാണ്. യൂറോപ്യൻ ടോപ് ക്ലബ്ബുകളുടെ ഗോൾ സ്കോറർമാരെല്ലാം കോപ്പയിലും മാറ്റുരക്കുന്നുണ്ട്. ഗോളുകളുടെ പെരുമഴ തന്നെ തീർക്കാൻ കഴിവുള്ള സ്‌ട്രൈക്കര്മാര് ഓരോ ടീമിലുമുണ്ട്. എന്നാൽ വരുന്ന കോപ്പയിൽ ടോപ് സ്‌കോറർ ആവാൻ സാധ്യതയുള്ള അഞ്ചു സ്‌ട്രൈക്കർമാർ ആരാണെന്നു പരിശോധിക്കാം.

ലൗട്ടാരോ മാർട്ടിനെസ്- അർജന്റീന

ഇറ്റാലിയൻ സിരി എ യിൽ ഇന്റർ മിലാൻ കിരീടം നേടികൊടുക്കുന്നതിൽ മുഖ്യ പങ്കു വഹിച്ച താരമാണ് മാർട്ടിനെസ്.ലുകാകുവിനോപ്പം മികച്ച കൂട്ട്കെട്ട് പടുത്തുയർത്തുകയും ചെയ്തു.47 കളികളിൽ നിന്നും 18 ഗോളുകൾ സ്കോർ ചെയ്യുകയും 10 അസിസ്റ്റുകൾ നേടുകയും ചെയ്ത് മാർട്ടിനെസ് വരുന്ന കോപ്പയിൽ അര്ജന്റീന മുന്നേറ്റ നിരയിൽ പരിശീലകൻ ലയണൽ സ്കലോണിയുടെ പ്രധാന ആയുധമായിരിക്കും. അർജന്റീനയ്‌ക്കായി 19 മത്സരങ്ങളിൽ നിന്നും ഇതുവരെ 10 ഗോളുകൾ മാർട്ടിനസ് നേടിയിട്ടുണ്ട്. ഈ വർഷത്തെ കോപ്പ അമേരിക്കയിൽ ലയണൽ മെസ്സി മാർട്ടിനസ് കോമ്പോ എതിരാളികൾക്ക് ശക്തമായ വെല്ലുവിളി ഉയർത്തും എന്നതിൽ സംശയമില്ല.

ലൂയിസ് സുവാരസ്- ഉറുഗ്വേ

ഈ സീസണിൽ അതേൽറ്റിക്കോ മാഡ്രിഡിന് ലാ ലീഗ്‌ കിരീടം നേടിക്കൊടുത്തത് സുവാരസിന്റെ ഗോളുകളായിരുന്നു.ബാഴ്സലോണയിൽ നിന്നും നിന്ന് അറ്റ്ലെറ്റികോ മാഡ്രിഡിൽ എത്തിയ സുവാരസ് 32 മത്സരങ്ങളിൽ നിന്നും 21 മൂന്നു അസിസ്റ്റുകളും സ്വന്തം പേരിലാക്കി. 34 കാരൻ ഉറുഗ്വേയ്ക്ക് വേണ്ടി 116 കളികളിൽ നിന്നും 63 തവണ സ്കോർ ചെയ്തു. ഉറുഗ്വേയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരവും സുവാരസ് ആണ്. ക്ലബ്ബിലെ ഫോം ദേശീയ ടീമിനൊപ്പം ആവർത്തിക്കാം എന്ന വിശ്വാസത്തിലാണ് താരം.


ഗബ്രിയേൽ ജീസസ് – ബ്രസീൽ

ഈ സീസൺ വ്യക്തിഗത തലത്തിൽ ഗബ്രിയേൽ ജീസസിനെ നിരാശപ്പെടുത്തുന്ന ഒന്നായിരുന്നു. എന്നാൽ ബ്രസീലിയൻ നിരയിൽ വിശ്വസനീയമായ ഓപ്ഷനാണ് താരം.ഫോമിലായിരിക്കുമ്പോൾ 24 കാരൻ വിശ്വസനീയമായ ഗോൾ സ്‌കോററാണ്.വേഗതയും ഡ്രിബ്ലിങ്ങ് സ്കില്ലും ആണ് അദ്ദേഹത്തിൻ്റെ പ്രധാന സവിശേഷത. ബ്രസീലിനു വേണ്ടി 40 കളികളിൽ നിന്നും 20 ഗോളുകളാണ് നേടിയത്. ബ്രസീൽ ജേഴ്സിയിൽ ഇപ്പോഴും മികവ് പുലർത്തുന്ന താരം കൂടിയാണ് ജീസസ്.

ലൂയിസ് മുരിയൽ- കൊളംബിയ

ഇറ്റാലിയൻ സിരി എ യിലെ ക്ലാസിക്കൽ ഫിനിഷറാണ് അറ്റ്ലാന്റ സ്‌ട്രൈക്കർ ലൂയിസ് മുരിയൽ. ഈ സീസണിൽ അറ്റ്‌ലാൻ്റയ്ക്ക് വേണ്ടി 46 മത്സരങ്ങളിൽ നിന്നും 24 ഗോളുകളും 11 അസിസ്റ്റുകളും നേടി. ഫോർ‌വേർ‌ഡ്, സെക്കൻ്റ് സ്‌ട്രൈക്കർ‌ എന്നിങ്ങനെ ഏത് റോളിലും തിളങ്ങാൻ കഴിയുന്ന താരമാണ് ഈ 30 കാരൻ.സപ്പോർട്ടിംഗ് ഫോർ‌വേർ‌ഡ് അല്ലെങ്കിൽ‌ സ്‌ട്രൈക്കർ‌ എന്നിങ്ങനെയുള്ള ഏതൊരു സ്ഥാനത്തും മുന്നിൽ‌ കളിക്കാൻ‌ കഴിയുന്ന ഒരു ഓൾ റൌണ്ട് കളിക്കാരനാണ് മുരിയൽ‌. കൊളംബിയക്ക് വേണ്ടി 36 മത്സരങ്ങളിൽ നിന്നും 7 ഗോളുകൾ താരം നേടിയിട്ടുണ്ട്. ഈ വർഷത്തെ കോപ അമേരിക്കയിൽ ഏറ്റവും ശ്രദ്ദിക്കപ്പെടാൻ പോകുന്ന താരങ്ങളിൽ ഒരാളാണ് മുരിയൽ

ദുവൻ സപാറ്റ- കൊളംബിയ

അറ്റ്ലാന്റയിലും കൊളംബിയയിലും മുരിയേലിനൊപ്പം കളിക്കുന്ന താരമാണ് ഡുവാൻ സപാറ്റ.അറ്റ്‌ലാൻ്റയിൽ സപാറ്റ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത് 47 മത്സരങ്ങളിൽ നിന്നും 19 ഗോളുകളും 14 അസിസ്റ്റുകളും അദ്ദേഹം സ്വന്തം പേരിലാക്കി. ഇതേ ഫോം ദേശീയ ടീമിലും തുടരാൻ കൊളംബിയൻ ആരാധകർ ആഗ്രഹിക്കുന്നു. 6 അടി 2 ഉയരമുള്ള അദ്ദേഹത്തിന്റെ ശാരീരിക സവിശേഷതകൾ എതിർ പ്രതിരോധത്തിന് വലിയ പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ സാധ്യതതയുണ്ട്. അറ്റ്‌ലാൻ്റയിൽ വളരെ വലിയ വിജയം നേടിയ ഈ കോമ്പോ കൊളംബിയൻ ടീമിലും ആവർത്തിക്കുമോ അതോ അവരുടെ ക്ലബിന്റെ കാര്യത്തിലെന്നപോലെ അവരിൽ ഒരാൾ ബെഞ്ചിൽ നിന്ന് ഇറങ്ങുമോ എന്നത് കണ്ടറിഞ്ഞു കാണാം.