❝ ടോട്ടൻഹാമിന്റെ 🏆💔കിരീട വരൾച്ച! 2008 നു
ശേഷം🔥⚽ മുൻ താരങ്ങൾ നേടിയത് 116🏆😳 കിരീടങ്ങൾ ❞

ഇംഗ്ലീഷ് ഫുട്ബോളിൽ എന്നല്ല യൂറോപ്യൻ ചാംപ്യൻഷിപ്പുകളിലും തങ്ങളുടെ ശക്തി തെളിയിച്ച ക്ലബ്ബാണ് ടോട്ടൻഹാം ഹോട്‌സ്പർ. ചാമ്പ്യൻസ് ലീഗ് ഫൈനൽ ,ലീഗ്‌ കപ്പ് ഫൈനലുകളിൽ ടീം സ്ഥാനം പിടിച്ചെങ്കിലും ഒരു കിരീടം മാത്രം നേടാൻ ടോട്ടൻഹാമിന്‌ സാധിച്ചിട്ടില്ല. പ്രതിഭ ധാരാരായ നിരവധി അണിനിരക്കുന്ന ടോട്ടൻഹാം സ്ഥിരമായി ഇംഗ്ലീഷ് ടോപ് ഫ്ലൈറ്റിൽ തിളങ്ങി നിൽക്കാറുണ്ട്. എന്നാൽ ടോട്ടൻഹാം ഒരു കിരീടം നേടിയിട്ട് 13 വര്ഷം കഴിഞിരിക്കുന്നു. ട്രോഫികൾ നേടാൻ സാധിക്കാത്തതിനാൽ ഈ സീസണിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ടോപ് സ്കോററും ഇംഗ്ലീഷ് ഗോൾ മെഷീനുമായ ഹാരി കെയ്ൻ ക്ലബ് വിടാനുള്ള ഒരുക്കത്തിലാണ്.

2008 ൽ ജോനാഥൻ വുഡ്ഗേറ്റിന്റെ അധിക സമയത്ത് നേടിയ ഗോളിൽ ലീഗ് കപ്പിൽ ചെൽസിയെ 2-1 നു പരാജയപെടുത്തിയാണ് ടോട്ടൻഹാം അവസാനമായി കിരീടം നേടിയത്. അതിനു ശേഷം ലണ്ടൻ ക്ലബിന് ഒരു കിരീടം നേടാൻ സാധിച്ചിട്ടില്ല. എന്നാൽ 2008 നു ശേഷം ടോട്ടൻഹാമിൽ നിന്നും പുറത്തു പോയ താരങ്ങളെല്ലാം കൂടി 114 ട്രോഫികൾ നേടിയിട്ടുണ്ട്. ഇന്നലെ യൂറോപ്പ ലീഗിൽ വിയ്യ റയലിന്റെ വിജയത്തിൽ രണ്ടു മുൻ ടോട്ടൻഹാം താരങ്ങളുടെ സാന്നിധ്യം ഉണ്ടായിരുന്നു എറ്റിയേൻ കാപോവും ജുവാൻ ഫോയിത്തും അതും കൂടി ചേർത്താൽ 116 കിരീടങ്ങൾ മുൻ ടോട്ടൻഹാം താരങ്ങളാണ് നേടിയിട്ടുണ്ട്.

റയൽ മാഡ്രിഡ് താരങ്ങളായ ലൂക്കാ മോഡ്രിക്കും ഗാരെത് ബേലും 29 ട്രോഫികൾ വീതം നേടിയിട്ടുണ്ട്. സ്‌പെയിനിലേക്ക് മാറിയതിനുശേഷം മൂന്ന് തവണയും ഇരുവരും ലാ ലിഗ നേടിയിട്ടുണ്ട് കൂടാതെ നാല് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും നേടിയിട്ടുണ്ട്.ടോട്ടൻഹാമിൽ നിന്ന് മാറിയതിനുശേഷം മോഡ്രിക്ക് ബാലൺ ഡി ഓർ നേടിയിട്ടുണ്ട്. മുൻ താരങ്ങളായ ജെർമെയ്ൻ ഡിഫോ, ക്രിസ്റ്റ്യൻ എറിക്സൻ, ജോർജസ്-കെവിൻ നകൗദൗ , കെയ്‌ൽ വാക്കർ എന്നിവരെല്ലാം ഈ സീസണിൽ അവരുടെ ട്രോഫി ക്യാബിനറ്റുകളിൽ ലീഗ് കിരീടങ്ങൾ ചേർത്തു, അതേസമയം സ്പർസ് പ്രീമിയർ ലീഗിൽ ഏഴാം സ്ഥാനത്തെത്തി.

ശനിയാഴ്ച ചാമ്പ്യൻസ് ലീഗ് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റി ചെൽസിയെ നേരിടുമ്പോൾ സിറ്റി കിരീടം നേടുകയായണെങ്കിൽ കെയ്‌ൽ വാക്കർ പട്ടികയിൽ 117 മതെ കിരീടം നേടും. അതിനിടയിൽ മുൻ പരിശീലകൻ മൗറീഷ്യോ പോച്ചെറ്റിനോയെ ജോസ് മൗറീഞ്ഞോയ്ക്ക് പകരമായി കൊണ്ട് വരും എന്ന വാർത്തകളുമുണ്ട്.