❝ യൂറോ കപ്പിലെ 🐎🔥 കറുത്ത കുതിരകൾ
എന്ന പേരിൽ ⚽🏆 എത്തി 💔🇹🇷 ഏറ്റവും മോശം
ടീമായി മാറിയ തുർക്കി ❞

ഫുട്ബോൾ എന്നും പ്രവചനങ്ങൾക്കും പ്രതീക്ഷകൾക്കും അപ്പുറമാണ്. ഫുട്ബോൾ ചരിത്രം എടുത്തു പരിശോധിച്ചു നോക്കിയാൽ പ്രവചനങ്ങളെയെല്ലാം കാറ്റിൽ പറത്തിയ പ്രവണത നമുക്ക് കാണാനായി സാധിക്കും.യൂറോ 2020 ആരംഭിക്കുന്നതിന് മുന്നോടിയായി ഫുട്ബോൾ ആരാധകരെല്ലാം തുർക്കിയുടെ സാധ്യതകളെക്കുറിച്ച് ആശങ്കാകുലരായിരുന്നു. ഒരിക്കലും കിരീടം നേടാൻ ഫേവറേറ്റുകൾ ആയിരുന്നില്ലെങ്കിലും ടൂർണമെന്റിലെ കറുത്ത കുതിരകളാകാൻ കൂടുതൽ സാധ്യത കല്പിച്ചിരുന്നത് തുർക്കിക്കായിരുന്നു.

യോഗ്യത റൗണ്ടുകളിൽ മികച്ച ഫോമിലായിരുന്നുവെങ്കിലും ടൂർണമെന്റിൽ ആ ഫോം ആവർത്തിക്കുന്നതിൽ അവർ പരാജയപ്പെട്ടു.യൂറോ 2020 ലെ ഏറ്റവും മോശം ടീമുകളിലൊന്നായാണ് തുർക്കി പുറത്തായത്. പ്രതിഭാധനരായ നിരവധി താരങ്ങൾ അണിനിരന്ന തുർക്കി ഒരു പോയിന്റും നേടാനാവാതെ ടൂർണമെന്റിൽ നിന്നും പുറത്തു പോയത് ആശ്ചര്യതോടെയാണ് ആരധകർ നോക്കിക്കണ്ടത്. ഇറ്റലി ,വെയിൽസ്‌ ,സ്വിറ്റ്‌സർലൻഡ് ഉൾപ്പെട്ട ഗ്രറോപ്പിൽ നിന്നും അനായാസം പ്രീ ക്വാർട്ടറിൽ എത്തും എന്ന് കരുതിയ ടീമായിരുന്നു തുർക്കി. പരിശീലകൻ സെനോൽ ഗുനെസിന് തന്റെ ടീമിൽ വലിയ പ്രതീക്ഷകളുണ്ടായിരുന്നു. എന്നാൽ ഓരോ മത്സരം കഴിയുന്തോറും അവർ നിരാശപ്പെടുത്തികൊണ്ടിരുന്നു.

ഓപ്പണിംഗ് ഗ്രൂപ്പ് മത്സരത്തിൽ ഇറ്റലിയോട് ദയനീയ പരാജയം ഏറ്റുവാങ്ങിയ അവർ രണ്ടാം മത്സരത്തിൽ വെയ്ൽസിനോട് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപെട്ടു. രണ്ട് ഗെയിമുകൾ തോറ്റെങ്കിലും അവസാന മത്സരത്തിലിറങ്ങുമ്പോൾ അവസാന 16 ന് യോഗ്യത നേടാനുള്ള അവസരം തുർക്കിക്ക് ഉണ്ടായിരുന്നു. യോഗ്യത നേടാൻ മൂന്നാം സ്ഥാനക്കാരാവാൻ അവസാന ഗ്രൂപ്പ് മത്സരത്തിൽ സ്വിറ്റ്സർലൻഡിനെ പരാജയപ്പെടുത്തണമായിരുന്നു. എന്നാൽ മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തുർക്കി പരാജയപെട്ടു. യൂറോ കപ്പിൽ കറുത്ത കുതിരകളാവാൻ എത്തിയ തുർക്കി മൂന്ന് മത്സരങ്ങളിൽ നിന്ന് മൂന്ന് തോൽവികളുടെ റെക്കോർഡുമായി ടൂർണമെന്റിൽ നിന്ന് പുറത്തേക്ക് പോയി.

ഗ്രൂപ്പ് എ യുടെ പോയിന്റ് പട്ടികയിൽ ഒരു പോയിന്റ് പോലും നേടാതെ അവസാന സ്ഥാനക്കാരായി തുർക്കി ഇരിക്കുന്ന കാഴ്ച നിരവധി ഫുട്ബോൾ ആരാധകരെയും പണ്ഡിറ്റുകളെയും അത്ഭുതപ്പെടുത്തി കാരണം അവർ അവരിൽ നിന്നും കൂടുതൽ പ്രതീക്ഷിച്ചു . അങ്ങനെ എഴുതി തള്ളാവുന്ന ടീമല്ല തുർക്കി. തിരിച്ചു വരവുകളിലൂടെ എന്നും ഫുട്ബോൾ ലോകത്തെ അമ്പരിച്ച ഹാക്കൻ സുക്കൂറിന്റെ പിൻഗാമികൾ വരും വർഷങ്ങളിൽ വമ്പിച്ച തിരിച്ചു വരവ് നടത്തും എന്ന് തന്നെയായാണ്എല്ലാവരും പ്രതീക്ഷിക്കുന്നത്.