❝തുർക്കിഷ് ലീ​ഗിന് ഫോട്ടോഫിനിഷ്; ജേതാക്കളെ നിശ്ചയിച്ചത് ഒരു ​ഗോൾ വ്യത്യാസത്തിൽ❞

തുർക്കിഷ് സൂപ്പർ ലീ​ഗിന്റെ 2020-21 സീസണിൽ ബെസിക്തസ് കിരീടമുയർത്തി. തുർക്കിയിലെ ലീഗ് കിരീടത്തിനായുള്ള പോരാട്ടം ഇത്തവണ ആവേശകരമായിരുന്നു. ഇന്നലെ ലീഗിലെ അവസാന മത്സരത്തിൽ ഇറങ്ങുമ്പോൾ മൂന്നു ടീമുകൾക്ക് കിരീട സാധ്യത ഉണ്ടായിരുന്നു. ബേസിക്താസും , ഗലറ്റസറെയും, ഫെനർബചെയും കിരീട പ്രതീക്ഷയിൽ അവസാന ദിവസം ഇറങ്ങി. അവസാനം കളി കഴിഞ്ഞപ്പോൾ ബേസികതാസിനും ഗലറ്റസറെക്കും ഒരേ പോയിന്റ്. അവസാനം ബേസിക്താസ് ഗോൾ ഡിഫറൻസിന്റെ ബലത്തിൽ കിരീടം സ്വന്തമാക്കുകയും ചെയ്തു.

ബെസിക്തസ് 16-ാം തവണയാണ് തുർക്കിഷ് ലീ​ഗ് ജേതാക്കളാക്കുന്നത്.യെനി മലത്യാസ്പോറിനെതിരെ 2-1 ന് മുന്നിലെത്തിയ ഗലാറ്റസറെ കിരീടം ഉറപ്പിച്ചതായിരുന്നു. എന്നാൽ ഗോസ്റ്റെപ്പിനെതിരെ ബെസിക്താസ് 1-1 സമനിലയിൽ നിൽക്കുമ്പോൾ ലീസസ്റ്റർ സിറ്റി ലോണീ അൾജീരിയൻ വിംഗർ റാച്ചിഡ് ഗെസലിന്റെ 69-ാം മിനിറ്റിൽ പെനാൽറ്റിയിൽ നിന്നും നേടിയ ഗോളോടെ ബേസികതാസിന് കിരീടം സമ്മാനിച്ചു.

ഇസ്താംബൂൾ ക്ലബുകളായ ബെസിക്തസിനും ​ഗലാറ്റസരെയ്ക്കും 40 ലീ​ഗ് മത്സരങ്ങളും പൂർത്തിയാപ്പോൾ 84 പോയിന്റ് വീതമാണുള്ളത്. എന്നാൽ അടിച്ച​ഗോളും വഴങ്ങിയ ​ഗോളും തമ്മിലുള്ള വ്യത്യാസത്തിൽ ബെസിക്തസ് മുന്നേറി. അതും വെറും ഒരു ​ഗോളിന്. ബെസിക്തസിന്റെ ​ഗോൾവ്യത്യാസം 45 അയപ്പോൾ ​ഗലാറ്റസരെയുടേത് 44 ആണ്.

വിഖ്യാതതാരം മെസ്യൂട് ഓസിൽ കളിക്കുന്ന ഫെനർൂബാഷെ മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 82 പോയിന്റാണവർക്കുള്ളത്. 2016-17 സീസണിലാണ് ഇതിനുമുമ്പ് ബെസിക്തസ് തുർക്കിഷ് ലീ​ഗ് കിരീടമുയർത്തിയത്. തുർക്കിഷ് ലീ​ഗ് ജേതാക്കളായ ബെസിക്തസിന് ഡൊമസ്റ്റിക്ക് ഡബിൾ നേടാനുള്ള അവസരവും ഇക്കുറിയുണ്ട്. ചൊവ്വാഴ്ച നടക്കുന്ന മത്സരത്തിൽ ആന്റല്യാസ്പോറിനെ തോൽപ്പിച്ചാൽ തുർക്കിഷ് കപ്പും ബെസിക്തസിന് സ്വന്തമാകും.