❝സഞ്ജു സാംസനേ ‘മനപ്പൂർവം റൺ ഔട്ട്’ ആക്കിയ ‘സ്വാർത്ഥനായ’ ദീപക് ഹൂഡക്കെതിരെ രോഷാകുലരായ ആരാധകർ❞

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയെ രണ്ട് വിക്കറ്റിന് ആവേശകരമായ വിജയത്തിലേക്ക് നയിച്ചത് അക്‌സർ പട്ടേലിന്റെ അവിശ്വസനീയമായ ബാറ്റിങ്ങാണ്.ഒരു മത്സരം ശേഷിക്കെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ടീം ഇന്ത്യ വിജയിക്കുന്നതിൽ ബാറ്റർമാർ നിർണായക പങ്കാണ് വഹിച്ചത്.

ശ്രേയസ് അയ്യരും സഞ്ജു സാംസണും അർധസെഞ്ചുറിയോടെ ഇന്ത്യൻ ബാറ്റിങ്ങിന് കരുത്ത് പകർന്നു.അയ്യർ 71 പന്തിൽ 63 റൺസ് നേടിയപ്പോൾ, സാംസൺ തന്റെ കന്നി ഏകദിന അർധസെഞ്ചുറി നേടി.കേരള ബാറ്റർ 51 പന്തിൽ 54 റൺസ് നേടി.എന്നാൽ 27 കാരൻ നിർഭാഗ്യകരമായി പുറത്തായി. ഇന്നിംഗ്‌സിന്റെ 39-ാം ഓവറിൽ സാംസൺ ഒരു പന്ത് ഷോർട്ട് ഫൈൻ ലെഗ് ഫീൽഡറിലേക്ക് തട്ടിയിട്ടു. പന്ത് വേഗത്തിൽ ഫീൽഡറിലേക്ക് നീങ്ങിയതിനാൽ റണ്ണിന് സാധ്യതയില്ലെങ്കിലും ബാറ്റർമാർ അതിനായി ഓടിക്കൊണ്ടിരുന്നു.

സാംസണും ദീപക് ഹൂഡയും തമ്മിലുള്ള ആശയവിനിമയത്തിലെ പിഴവാണ് റൺ ഔട്ടിലേക്ക് വഴി തെളിച്ചത്.സഞ്ജുവിന്റെ ഷോട്ട് നേരെ ഷെപ്പേർസിന്റെ കൈകളിലേക്ക് പോയത് ശ്രദ്ധിക്കാതെ ഹൂഡ റൺസിനായി ഓടുകയായിരുന്നു , ഇതോടെ മനസ്സില്ലാ മനസ്സോടെ ഓടിയ സഞ്ജു വിക്കറ്റിന് മുന്നിൽ കുടുങ്ങി , എന്നാൽ ഷെപ്പേർസിന്റെ ഏറു മോയസിന്റെ കൈകളിൽ ഒതുങ്ങിയില്ലെങ്കിലും കാലിൽ തട്ടി ബോൾ സ്റ്റമ്പിൽ പതിക്കുകയായിരുന്നു , ഇതാണ് ഏറെ ദൗര്ഭാഗ്യകരമായത് .

ഇതോടെ ഹൂഡക്കെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനമുയരുകയും ചെയ്തു , നിരവധി അആരാധകരാണ് ട്വിറ്ററിൽ ഹൂഡക്കെതിരെ വിമർശനം ചൊരിഞ്ഞത്.ഹൂഡ ബാറ്റ് ചെയ്യാൻ ഇറങ്ങിയതിന് ശേഷം രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ അഞ്ച് ഓവറിൽ അഞ്ച് പന്തുകൾ മാത്രമേ നേരിട്ടുള്ളൂവെന്നും അദ്ദേഹത്തിന്റെ ഭീരുത്വമുള്ള സമീപനം നന്നായി കളിച്ച ബാറ്ററെ പുറത്താക്കാൻ കാരണമായി എന്ന് ചിലർ അവകാശപ്പെട്ടു.ഈ വർഷം ലഭിച്ച പരിമിതമായ അവസരങ്ങളിലെല്ലാം സാംസൺ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.